Monday, January 28, 2013

ബേക്കല്‍കോട്ട: കാസര്‍കോടിന്‌ മേല്‍വിലാസം നല്‍കിയ ചരിത്ര സ്‌മാരകം

    7:07:00 AM   13 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍ -21

പോയകാലത്തെ സാമൂഹ്യ-സാംസ്‌കാരിക-ഭരണ ചരിത്രത്തിലേക്ക്‌ വിരല്‍  ചൂണ്ടുന്ന വെറും ഒരു സ്മാരകം മാത്രമല്ല ബേക്കല്‍ കോട്ട പുതിയ കാലത്തെ വിനോദസഞ്ചാരികള്‍ക്ക്‌ കണ്‍ കുളിര്‍ക്കെ കണ്ടാസ്വദിക്കാന്‍ 

പ്രകൃതിയുടെ മനോഹരമായ ഇടത്തില്‍ കെട്ടിപ്പൊക്കിയ മഹാ സൗധം
രാജ്യന്തര ശ്രദ്ധയാകര്‍ഷിച്ച പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ ബേക്കല്‍കോട്ട. ലോക ടൂറിസം ഭൂപടത്തില്‍ കാസര്‍കോടിന്‌ മേല്‍വിലാസം നല്‍കുന്നതും ബേക്കല്‍കോട്ടയാണ്‌.
കേരളത്തില്‍ അവശേഷിച്ചിട്ടുള്ള കോട്ടകളില്‍ എല്ലാംകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കോട്ട ഏകദേശം
31 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമായി വ്യാപിച്ചു കിടക്കുന്നു.  

 കാസര്‍കോട്‌-കാഞ്ഞങ്ങാട്‌ തീരദേശ മേഖലയില്‍ പള്ളിക്കര പഞ്ചായത്തിലാണ്‌ ബേക്കല്‍കോട്ട. കാസറഗോഡ് നഗരത്തില്‍ നിന്ന് 12 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന് 10 കിലോമീറ്ററും മാണ് ഇവിടെയ്ക്കുള്ള ദൂരം.

ആര്‍ത്തിരമ്പുന്ന അറബിക്കടലിന്റെ വശ്യമായസംഗീതവും തിരമാലകള്‍തീര്‍ക്കുന്ന നിലക്കാത്ത ആരവ
ങ്ങളും തലോടിയാണ്‌ ബേക്കല്‍കോട്ടയുടെ നില്‍പ്പ്‌.
1909ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ കലക്‌ടറായിരുന്ന ഖാന്‍ ബഹദൂര്‍ അസീസുദ്ദീന്‍ നിര്‍മ്മിച്ച ടി.ബിയാണ്‌
കോട്ടക്കകത്തെ പ്രധാന ആകര്‍ഷണം. കോട്ടയുടെ എല്ലാ ഭാഗങ്ങളിലും കൊത്തളങ്ങളു്‌. ഒട്ടേറെ പടിക്കെട്ടു
കളോടുകൂടിയുള്ള വലിയകുളം, തെക്കുഭാഗത്തായി കടല്‍തീരത്തേക്ക്‌ വഴിയൊരുക്കുന്ന രഹസ്യകവാടം, വെടിമ
രുന്ന്‌ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നറ എന്നിവയും നൂറ്റാണ്ട്കള്‍ക്കപ്പുറത്തെകഥ പറഞ്ഞ്‌ ഇവിടെ അവശേഷിക്കുന്നു.

കടലില്‍ നിന്ന്‌ കെട്ടിപ്പൊക്കിയ കണക്കെ ഭൂരിഭാഗവും കടലിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന കോട്ടയുടെ പുറം മതിലിനെ നൂറ്റാണ്ടുകളായി തിരമാലകള്‍ തഴുകിക്കൊണ്ടിരിക്കുന്നു. കോട്ടയുടെ പ്രവേശനകവാടത്തോടു ചേര്‍ന്നുള്ള ഹനുമാന്‍
ക്ഷേത്രവും സമീപത്തായുള്ള മുസ്ലിം പള്ളിയും മതസൗഹാര്‍ദ്ദം വിളിച്ചോതി ഇന്നും നിലകൊള്ളുന്നു. വളഞ്ഞുപുള
ഞ്ഞായുള്ള കോട്ടയുടെ പ്രവേശന കവാടവും കോട്ടമതിലിന്‌ വെളിയില്‍ കാണുന്ന കിടങ്ങുകളും പ്രതിരോധം തീര്‍ക്കാനാണ്‌ നിര്‍മ്മിച്ചതെങ്കിലും ഇന്നത്‌ കാഴ്‌ചതേടിയെത്തുന്നവര്‍ക്ക്‌ കൗതുകമാണൊരുക്കുന്നത്‌.


മധ്യഭാഗത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന നിരീക്ഷണ ഗോപുരത്തിലേക്ക്‌ ചരിഞ്ഞുകയറി പ്പോകാനായുള്ള വീതിയുള്ള പാത ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഭാഗമാണ്‌. `പതാക ധ്വജ' എന്നാണ്‌ ഇത്‌ അറിയെപ്പടുന്നത്‌. ഇവിടെ നിന്ന്‌ നോക്കിയാല്‍ ബേക്കല്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കാഞ്ഞങ്ങാട്‌ തുടങ്ങിയ പ്രദേശങ്ങള്‍ കാണാനാവും.

ഇതൊരു ഭരണസിരാ കേന്ദ്രമായിരുന്നുവെന്ന്‌ ഇവിടത്തെ കെട്ടിടാവശിഷ്‌ടങ്ങള്‍ തെളിയിക്കുന്നു. കോട്ടയുടെ ചുറ്റുമതിലില്‍ കാണുന്ന ദ്വാരങ്ങളുടെ ലകഷ്യ വ്യതിയാനങ്ങളുംശ്രദ്ധേയമാണ്‌. മുകളിലെ ദ്വാരം ഏറ്റവും ദൂരത്തേക്കും
തൊട്ടുതാഴെയുള്ള ദ്വാരം കോട്ടയുടെ തൊട്ടടുത്തേക്കും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്‌. നാടിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കായിരുന്നു ഈ കോട്ട ഉപയോഗിച്ചതെന്ന്‌ ഇത്‌ തെളിയിക്കുന്നു.
അറബിക്കടലിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന നിരീക്ഷണ കേന്ദ്രം  കടല്‍ വഴിയുള്ള ആക്രമണത്തെ ചെറുക്കാനായി പണിതതാണെന്നാണ്‌ പറയപ്പെടുന്നത്‌.

ബേക്കല്‍ കോട്ടയുടെ ഐതിഹ്യവും ചരിത്രവുമൊക്കെ വിഭിന്നാഭിപ്രായങ്ങ ളായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഈ പ്രദേശം പെരുമാള്‍കാലഘട്ടത്തില്‍ മഹോദയപുരത്തിന്റെ ഭാഗമായിരുന്നു. പന്ത്രാം നൂറ്റാണ്ടോടെ പെരുമാള്‍ രാജവംശം ക്ഷയിച്ചതോടെ കോലത്തുനാടിന്റെ ഭാഗമായിത്തീര്‍ന്നു. ഇക്കാലത്ത്‌ തുളുനാട്ടിലെ പ്രബല തുറമുഖങ്ങളിലൊന്നായി ബേക്കല്‍വളര്‍ന്നു. 1565ല്‍ തളികോട്ട യുദ്ധത്തോടെ വിജയനഗര സമ്രാജ്യം തകര്‍ന്നു. തുടര്‍ന്ന്‌

ഹിരിയ വെങ്കടപ്പ്‌ നായക്കിന്റെ കാലത്ത്‌ (1583-1620)കോട്ട നിര്‍മ്മാണം ആരംഭിക്കുകയും ശിവപ്പ നായക്കിന്റെ ഭരണകാലത്ത്‌ (1625-1670) നിര്‍മ്മാണം പൂര്‍ത്തികരിക്കുകയും ചെയ്‌തു.

1763ല്‍ മൈസൂര്‍ രാജാവായ ഹൈദരാലിയുടെ പടയോട്ടത്തോടെ നായക്കന്മാരുടെ സ്വാധീനം അവസാനിക്കുകയും കോട്ട മൈസൂര്‍സുല്‍ത്താന്മാരുടെ കൈവശമാവുകയും ചെയ്‌തു. 1799ല്‍ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു വീരമൃത്യുവരിച്ചതോടെ കോട്ടയുടെ നിയന്ത്രണം ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലായി. കമ്പനി ഭരണകാലത്ത്‌
ദക്ഷിണ കാനറാ ജില്ലയുടെഭാഗമായി കോട്ട ആസ്ഥാനമാക്കി ബേക്കല്‍ താലൂക്ക്‌രൂപീകരിച്ചു. 1862ല്‍ കാസര്‍കോട്‌ താലൂക്ക്‌ രൂപംകൊണ്ടതോടെ ബേക്കലിന്റെ രാഷ്‌ട്രീയ-സാമ്പത്തിക പ്രാധാന്യം മങ്ങിത്തുടങ്ങി.

സ്വാതന്ത്ര്യത്തിന്‌ ശേഷം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പുരാവസ്‌തു ഗവേഷണ വിഭാഗത്തിന്റെ പരിരക്ഷയിലായി കോട്ടയുടെ പരി പൂര്‍ണ സംരക്ഷണം.

ഡോ: ഹെര്‍മണ്‍ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഡച്ചുകാരാണ്‌ ബേക്കല്‍ കോട്ട പണിതതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്‌. കോലത്തിരി ആധിപത്യത്തിന്റെ ആദ്യ കാലങ്ങളില്‍തന്നെ ബേക്കല്‍കോട്ട നിലവില്‍


വന്നിട്ടുണ്ടാവുമെന്നാണ്‌ കണ്ണൂര്‍ ജില്ലാ ഗസറ്റിയറില്‍(1972) എ. ശ്രീധരമേനോന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. 18-ാം
നൂറ്റാണ്ടില്‍ രചിച്ച `കേളദിനൃപ വിജയം കാവ്യ'ത്തില്‍ കവി ലിങ്കണ്ണ പറയുന്നത്‌ ഇക്കേരി ശിവപ്പ നായക്ക്‌ 1645-60 കാലത്ത്‌ ബേക്കല്‍കോട്ട അക്രമിച്ച്‌ പിടിച്ചെടുത്തു എന്നാണ്‌.  യൂറോപ്യന്‍ ശൈലിയുടെ അടയാളങ്ങള്‍ ബേക്കല്‍കോ

ട്ടയില്‍ കാണപ്പെടുന്നുവെ ന്നാണ്‌ സ്റ്റുവര്‍ട്ട്‌ കാനറഡിസ്‌ട്രിക്‌ട്‌ രണ്ടാം വാള്യ ത്തില്‍ (1895) രേഖപ്പെടുത്തിയി
ട്ടുള്ളത്‌. ഇതേ അഭിപ്രായം തന്നെയാണ്‌ ഡോ: എം.ജി.എസ്‌. നാരായണന്റേതും.
പ്രമുഖ ചരിത്രകാരനായ ഡോ: കെ.കെ.എന്‍. കുറുപ്പിന്റെ അഭിപ്രായത്തില്‍ തികച്ചും ഭാരതീയ ശൈലിയാണ്‌ കോട്ടയില്‍ കാണുന്ന തെന്നാണ്‌. ഒപ്പം പോര്‍ച്ചുഗീസ്‌ സ്വാധീനവും അദ്ദേഹം സൂചിപ്പിക്കുന്നു.
കോലത്തിരി രാജവംശത്തിലെ തലമുതിര്‍ന്ന അംഗം കോലത്തിരി രാജാവായും കര കോട്ടയുടെയും മൂന്നാമെത്തയാള്‍ വെക്കൊളത്ത്‌ കോട്ടയുടെയും ചുമതല വഹിച്ചിരുന്നുവെന്നും ഈ വെക്കോളത്ത്‌ കോട്ടയാണ്‌ ബേക്കല്‍ കോട്ടയായ 
തെന്നുമാണ്‌ പലരും കരുതുന്നതെന്ന്‌ കേരള ചരിത്രത്തില്‍ കെ.പി. പത്മനാഭ മേനോന്‍ ചൂണ്ടിക്കാട്ടുന്നു.



1992ല്‍ കേന്ദ്ര സര്‍ക്കാര്‍ ബേക്കല്‍കോട്ടയെ പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചു. 1992ഓടെ ബേക്കല്‍

ടൂറിസം ഡവലപ്‌മെന്റ കോര്‍പറേഷന്‍ രൂപീകരിച്ച്‌ അന്താരാഷ്‌ട്ര നിലവാരമുള്ള ടൂറിസം മേഖലയായുയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു. പിന്നീട്‌ രാജ്യത്തെ മുന്‍നിര
ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നായി ബേക്കല്‍കോട്ട വളരുകയായിരുന്നു. ചരിത്ര സ്‌മാരകങ്ങളും പ്രകൃതി ഭംഗിയും മത്സരിച്ചൊരുക്കുന്ന മനോഹര കാഴ്‌ചകള്‍തേടി ബേക്കല്‍ കോട്ടയില്‍ വിദേശികളടക്കം ദിനേനയെത്തുന്നത്‌ ഏറെപേ
രാണ്‌. പ്രശസ്‌ത സംവിധായകന്‍ മണിരത്‌നത്തിന്റെ `ബോംബെ' എന്ന സിനിമയിലെ `ഉയിരെ' എന്ന സൂപ്പര്‍ഹിറ്റ്‌ ഗാനത്തിന്റെ ചിത്രീകരണം നടന്നത്‌ ഇവിടെ വെച്ചാണ്‌. മറ്റു ഒട്ടേറെ ചിത്രങ്ങള്‍ക്കും മ്യൂസിക്ക്‌ ആല്‍ബങ്ങള്‍ക്കും പരസ്യ
ചിത്രങ്ങള്‍ക്കും ബേക്കല്‍കോട്ട പശ്ചാത്തലമൊരുക്കിയിട്ടു്‌.
സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ രൂപംക്കൊടുത്ത ബേക്കല്‍ റിസോര്‍ട്ട്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ (ബി.ആര്‍.ഡി.സി.) പദ്ധതിയിലൂടെ കൂടുതല്‍ പുരോഗമിക്കുകയാണ്‌ ബേക്കല്‍കോട്ടയും സമീപ ഗ്രാമങ്ങളും. ഇതുകാരണം ഒട്ടേറെ അന്താരാഷ്‌ട്രഹോട്ടല്‍, റിസോര്‍ട്ട്‌ ശൃംഖലകളും, അനുബന്ധ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും വര്‍ണക്കാഴ്‌ചകളൊരുക്കി സഞാരികളെയും കാത്തിരിക്കുന്നു..    
(Published in Uthardesham with Jabir Kunnil)





Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
13 comments:
Write comments
  1. ഉത്തരകേരളത്തിലേയ്ക്ക് വന്നിട്ടേയില്ല

    ഒന്ന് കാണണമല്ലോ

    ReplyDelete
  2. നല്ല സമ്പുഷ്ടമായ പോസ്റ്റ്‌ ..പത്തോളം തവണ സന്ദര്‍ശിച്ചങ്കിലും ഇതില്‍ പറഞ്ഞ പലതും മനസ്സിലാക്കിയിരുന്നില്ല." കോട്ടയുടെ ചുറ്റുമതിലില്‍ കാണുന്ന ദ്വാരങ്ങളുടെ ലകഷ്യ വ്യതിയാനങ്ങളുംശ്രദ്ധേയമാണ്‌".ഇത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല ...പിന്നെ T.B ഏതാണെന്ന് മനസ്സിലായില്ല

    ReplyDelete
  3. നല്ല വിവരണവും നല്ല ചിത്രങ്ങളും
    കണ്ടിട്ടുണ്ട്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. കാസര്‍കോട് ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ആണ് ഇത്....നല്ല ചിത്രങ്ങള്‍ ഭായീ...

    ReplyDelete
  6. രണ്ടു പ്രാവശ്യം ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കടല്‍ത്തീരവും കോട്ടയും ചേര്‍ന്ന് നിര്‍വചിക്കാനാകാത്ത ഒരു പ്രൌഡിയുണ്ട് ഈ സ്ഥലത്തിന്. ചുറ്റുവട്ടങ്ങളിലെ ഈ അത്ഭുതങ്ങളെ മനോഹരമായി പകര്‍ത്തി വെക്കുന്നതിനു ആശംസകള്‍

    ReplyDelete
  7. വിവരണവും ചിത്രങ്ങളും കൊള്ളാം ..
    അടുത്ത യാത്രയില്‍ ഉള്ള സ്ഥലമാണ്..

    ReplyDelete
  8. ഇർഷാദിന്റെ യാത്രകളിൽ ഇതുവരെ വിവരിച്ചവയിൽ ഞാൻ പോയിട്ടുള്ളത് ബേക്കലിൽ മാത്രമാണ്. വിവരണങ്ങളും, ഫോട്ടോയും മനോഹരമായി......
    തുടരുക....
    സ്വന്തം തട്ടകത്തിലൂടെയുള്ള യാത്രകൾ......

    ReplyDelete
  9. കൊള്ളാം ഇര്‍ഷാദ്, നല്ല വിവരണം, ബേകള്‍ വരെ പോകാം എന്ന് വിചാരിച്ചത് ഇനി വേണ്ടെന്നു വെക്കാം അല്ലെ?
    ആശംസകള്‍ !

    ReplyDelete
  10. നന്ദി.....

    പടന്നക്കാരൻ
    അജിത്‌ ഏട്ടന്‍
    mampookkal
    ഷാജു അത്താണിക്കല്‍
    ആചാര്യന്‍
    നിസാരന്‍ ..
    kochumol(കുങ്കുമം)
    Pradeep Kumar sir
    പ്രവീണ്‍ കാരോത്ത്

    ReplyDelete
  11. പലരുടെയും വിവരണങ്ങളിൽനിന്നും, പാഠപുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞ, ചരിത്രപ്രാധാന്യമുള്ള ഒരു മനോഹരസ്മാരകം തന്നെയാണ് ബേക്കൽ കോട്ട... പല ദേശങ്ങളിലൂടെയും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഈ സ്ഥലങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ സാധിച്ചിട്ടില്ല... ഒരിയ്ക്കൽ വരണം....

    ചിത്രങ്ങളും വിവരണവും വളരെ നന്നായിരിയ്ക്കുന്നു.. അല്പം കൂടി വലിപ്പത്തിൽ ചിത്രങ്ങൾ ഇട്ടാൽ നന്നായിരിയ്ക്കുമെന്ന് തോന്നുന്നു... :)

    ReplyDelete
  12. എത്ര മനോഹരമായിട്ടാണ് ഭായ്,
    നല്ല ചിത്രങ്ങൾ സഹിതം ഈ ബേക്കൽ
    കോട്ടയെ കുറിച്ച് വർണ്ണിച്ചിട്ടുള്ളത് ..

    അഭിനന്ദനങ്ങൾ കേട്ടൊ ഇർഷാദ്

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner