Saturday, January 26, 2013

കാറഡുക്ക: ഉത്തരകേരളത്തിന്റെ ഇടനാട്‌

    2:56:00 AM   10 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍ -20


ര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്ടെ കിഴക്കന്‍ പഞ്ചായത്തുകളിലൊന്നാണ്‌ കാറഡുക്ക. കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട്‌ ചരിഞ്ഞാണ്‌ കാറഡുക്ക ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. പയസ്വിനി പുഴയുടെ താരാട്ട്‌ കേട്ട്‌ വിശ്രമിക്കുന്ന കുന്നുകളും, താഴ്‌വാരങ്ങളും ഈ ഗ്രാമത്തിന്‌ വേറിട്ട കാഴ്‌ചകളൊരുക്കുന്നു. ചില പ്രദേശങ്ങളെ ചുറ്റി കിടക്കുന്ന  റിസര്‍വ്‌ വനവും  ഈ ഗ്രാമത്തിന്‌ പ്രതേക ആഡ്യത്തം  നല്‍കുന്നു.

കുന്നുകളും താഴ്‌വരകളും, കൃഷി യോഗ്യമായ സ്ഥലങ്ങളും   നിറഞ്ഞതിനാലാവണം ഉത്തര കേരളത്തിന്റെ ഇടനാട്‌ എന്ന പ്രയോഗം ഈ പ്രദേശത്തിന്‌ തികച്ചും യോജിക്കുന്നു. ആദൂര്‍, കാടകം എന്നീ ഗ്രാമങ്ങള്‍ ചേര്‍ത്ത്‌ രൂപീകരിച്ചതാണ്‌ കാറഡുക്ക പഞ്ചായത്ത്‌. കാടിന്റെ അടുത്തുള്ളപ്രദേശം എന്ന അര്‍ത്ഥത്തിലാണ്‌ കാടകം എന്ന പേരുണ്ടായതെന്ന്‌ പറയു
ന്നു. പിന്നീട്‌ കര്‍ണാടകയുടെ സ്വാധീനം കൊണ്ടാണ്  അത്‌ കാറഡുക്കയായതത്രെ.
അതുപോലെ അധു ഊര്‌ അഥവാ താഴ്‌ന്ന പ്രദേശം വായ് മൊഴിയിലൂടെ ആദൂരായി മാറുകയായിരുന്നുവെന്നും പറയെപ്പടുന്നു.


മായിപ്പാടി രാജാക്കന്മാരുടെ അധീനത്തിലായിരുന്നു ആദ്യ കാലത്ത്‌ ഈ രണ്ട് പ്രദേശങ്ങളും. ബല്ലാക്കന്മാര്‍ക്കായിരുന്നു അന്ന്‌ ഈ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം. പിന്നീട്‌ കരിച്ചേരി, നാരന്തട്ട
തുടങ്ങിയ നായര്‍ കുടുംങ്ങള്‍ കാടകം ഗ്രാമത്തില്‍ വന്നുചേര്‍ന്നു. കാലക്രമേണ ഭൂമിയുടെ ഭൂരിഭാഗവും അവരുടെ കൈവശമാവുകയായിരുന്നു.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പൊലീസ്‌സ്റ്റേഷന്‍, ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസ്‌, ഗാര്‍ഡ്‌ ഓഫീസ്‌ ബെഞ്ച്‌ തുടങ്ങിയ
ഭരണ സ്ഥാപനങ്ങള്‍ ആദൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. അതോടെ ആദൂരിന്‌ ഭരണ സിരാകേന്ദ്രമെന്ന പദവിയും
ലഭിച്ചു. ഇത്‌ ആദൂരിന്റെ കുതിപ്പിന്‌ വഴിയൊരുക്കുകയായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക്‌ തീര്‍പ്പ്‌ കല്‍പ്പിക്കാനും പരിഹാരം കാണാനുമായി പ്രത്യേക കോടതിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു.

ഇരുപതാം നൂറ്റാണ്ടി ന്‍റെ ആദ്യ ദശകത്തില്‍ തന്നെ ആദൂരില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയിരുന്നു. ഭരണ സിരാകേന്ദ്രങ്ങളുടെ സാന്നിധ്യമായിരുന്നു അതിനും കാരണമായത്‌.

1930ല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പ്‌ സത്യാഗ്രഹത്തിനും തുടര്‍ന്നു നടന്ന വന സത്യഗ്രഹത്തിനും ഈ പ്രദേശങ്ങള്‍ ചെയ്‌ത സംഭാവന എടുത്തു പറയേതാണ്‌. വനത്തില്‍നിന്ന്‌ തോലും വിറകും ശേഖരിക്ന്നക്കുതിന്‌ ജനങ്ങള്‍ക്ക്‌ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വനം സത്യഗ്രഹം. രു സത്യഗ്രഹങ്ങള്‍ക്കുമായി ഈനാട്ടിലെ മുന്‍കാല നായകര്‍ ചെയ്‌ത ത്യാഗം നിസ്‌തുലമാണ്‌.

1940ല്‍ കാടകം കോരിക്കത്തുവെച്ച്‌ നടന്ന കര്‍ഷക സമ്മേളനം ഈ ഗ്രാമങ്ങളിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ
വളര്‍ച്ചയെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ഇങ്ങോട്ടുണ്ടായ കാര്‍ഷിക മുന്നേറ്റത്തിന്‌ നാന്നി കുറിച്ചത്‌ ഈ സമ്മേ
ളനമായിരുന്നുവത്രെ. ഇവിടെ ജാതി വ്യവസ്ഥ നില നില്‍ക്കുകയും അയിത്തം ആചരിക്കപ്പെടുകയും കീഴ്‌ ജാതിക്കാരെ അകറ്റിനിര്‍ത്തുകയും ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനും കീഴ്‌ ജാതിക്കാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരുന്ന ഗ്രാമങ്ങളിലൊന്നായിരുന്നു ഇത് . അന്ന്‌ ഹോട്ടലുകളില്‍ നിന്ന് നിന്നുപോലും അവര്‍ക്ക്‌ ചായ നല്‍കിയിരുന്നത്‌ ചിരട്ടയിലയിരുന്നെത്രെ.പില്‍ക്കാലത്ത്‌ സ്വാമി ആനന്ദതീര്‍ത്ഥയുടെ പ്രവര്‍ത്തനവും നിയമ സംവിധാനങ്ങളുടെ മാറ്റവും ഈ ഗ്രാമത്തെ സാമൂഹ്യ നവോത്ഥാനത്തിലേക്ക്‌  നയിക്കുകയായിരുന്നു.

`എഴുത്തൂട്ട്‌' എന്ന്‌ വിളിച്ചിരുന്ന കുടിപ്പള്ളിക്കൂടങ്ങളായിരുന്നു ഈ പ്രദേശങ്ങള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചുനല്‍കിയത്‌. പിന്നീട്‌ ആദൂരില്‍ സ്‌കൂള്‍ തുങ്ങിയതോടെ അതായി വിദ്യാഭ്യാസരംഗത്ത്‌ ആശ്രയം. 1927ല്‍ കാടകം വടക്കേകരയില്‍ തുടങ്ങിയ ഗവ: എല്‍.പി. സ്‌കൂളായി പിന്നീട്‌ പ്രധാന കേന്ദ്രം. കന്നട ഭാഷയിലായിരുന്നു ഇവിടെ ക്ലാസുകള്‍.
കാറഡുക്ക വൊക്കേഷണല്‍ ഹ യ ര്‍ െസ ക്ക റി സ്‌കൂളാണ്‌ ഇപ്പോഴത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.

കാറഡുക്കയിലെ ഏറ്റവും ഉയര്‍ന്ന ഭാഗം മയിലാന്‍ കോട്ടയാണ്‌. നായക്കിന്റെ വംശ പരമ്പരയില്‍പെട്ടവര്‍ സ്ഥാപിച്ച കോട്ടയായാണ്‌ ഇത്‌ അറിയെപ്പടുന്നത്‌. അതിന്റെ അവശിഷ്‌ടങ്ങള്‍ കിടക്കുന്ന സ്ഥലം ഇപ്പോള്‍ കാഷ്യുപ്ലാന്റേഷന്റെ കീഴിലാണ്‌.

വിവിധ മത-ഭാഷകള്‍കൊണ്ട് സമ്പന്നമാണ്‌ കാറഡുക്ക. മലയാളം, കന്നട, തുളു, കൊങ്ങിണി, മറാട്ടി
ഭാഷകളാണ്‌ പ്രധാനമായും ഇവിടെ. തുളുനാടിന്റെ പ്രധാന ഭാഗമായിരുന്നതിനാല്‍ ആ തനിമ ഇന്നും നിലനിര്‍ത്തുന്നു്‌.
പാരമ്പര്യ വൈദ്യന്മാരും വിഷചികിത്സാ വിദഗ്‌ധരും ഈ നാടിന്റെ ആദ്യകാലം തൊട്ടുള്ള പ്രത്യേകതയാണ്‌.
ഈ രംഗങ്ങളില്‍ പേരെടുത്തവര്‍ ഏറെയാണ്‌. സാംസ്‌കാരികരംഗത്ത്‌ നിറസാന്നിധ്യമായ സംഘടനകളും വായന ശാലകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ആദൂര്‍, പള്ളങ്കോട്‌, മുള്ളേരിയ, കാറഡുക്ക തുടങ്ങിയവയാണ്‌ കാറഡുക്ക പഞ്ചായത്തിലെ പ്രധാന ഗ്രാമങ്ങള്‍.
 ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവവും ആദൂരിലെ പുരാതനമായ പള്ളിയിലെ ജാറം ഉറൂസും
ഈ ഗ്രാമത്തിന്റെ ആഘോഷവേളകളാണ്‌. നാടന്‍ കലാരംഗത്തും പറയത്തക്ക പാരമ്പര്യമുണ്ട് ഈ ഗ്രമത്തിന്ന്.  
പള്ളിയറകളില്‍ നിന്നുള്ള തെയ്യങ്ങളുടെ പുറപ്പാടും കളിയാട്ട മഹോത്സവങ്ങളും പൂരക്കളിയുടെ ചുവടുകളും കാറഡുക്കയ്‌ക്ക്‌ ഗ്രാമീണതയുടെ അര്‍ത്ഥശുദ്ധി നല്‍കുന്നു.
(Published in utharadesam with Jabir Kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
10 comments:
Write comments
 1. സ്വന്തം തട്ടകത്തെ അറിയിക്കുന്ന ബ്ലോഗെഴുത്തിന് ഒരു പുതുമയുണ്ട്. തുടരുക. ആശംസകൾ.

  ReplyDelete
 2. പഠനാര്‍ഹാമായ എഴുത്ത്. ഇതുപോലുള്ള കാണാപ്പുറങ്ങള്‍ ഇനിയും ആ തൂലികയില്‍ നിന്നും നിര്ഗ്ഗളിക്കട്ടെ എന്നാശംസിക്കുന്നു.. പ്രതീക്ഷിക്കുന്നു. ഇര്‍ഷാദിന്റെ ഉദ്യമങ്ങള്‍ ഇനിയും വിജയപ്പടവുകള്‍ കയറട്ടെ എന്നാശംസിക്കുന്നു. വായന കൊണ്ട് മനസ്സ് അല്പമെങ്കിലും വളരണം അല്ലാത്ത വായന ശൂന്യമാണ്. ശൂന്യമല്ലാത്ത വായനാവിഭവങ്ങള്‍കൊണ്ട് സമൃദ്ധമാവട്ടെ.

  ReplyDelete
  Replies
  1. നന്ദി വന്നതിനും അഭിപ്രായത്തിനും
   @Yoonus Mohammed

   Delete
 3. തുടരട്ടെ ഈ ശ്രമം

  ReplyDelete
 4. കൊള്ളാം
  ഇത്തരം പോസ്റ്റുകൾ വരട്ടെ

  ReplyDelete
  Replies
  1. നന്ദി... ഷാജു അത്താണിക്കല്‍

   Delete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner