Monday, February 4, 2013

ബേഡഡുക്ക: വൈവിധ്യങ്ങളുടെ മലയോര ഗ്രാമം

    1:47:00 AM   16 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-22


കാസര്‍കോട്ടെ കിഴക്കന്‍ മലയോര പഞ്ചായത്തുകളിലൊന്നാണ്‌ ബേഡഡുക്ക. 1961ലാണ്‌ ബേഡഡുക്ക പഞ്ചായത്ത്‌ രൂപീകൃതമായത്‌. കൊളത്തൂര്‍, മുന്നാട്‌, കു
ണ്ടംകുഴി, ബേഡഡുക്ക തുടങ്ങിയവയാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ഗ്രാമങ്ങള്‍. സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ-കാര്‍ഷിക-കായിക രംഗങ്ങളില്‍ ഈ ഗ്രാമങ്ങള്‍ക്ക്‌ പറയാനുള്ള ചരിത്രവും, നേട്ടവും ഏറെയാണ്‌.
ജാതി-മത-ഭാഷാ വൈവിധ്യങ്ങളാണ്‌ ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹി
ന്ദു, മുസ്ലിം മതവിഭാഗങ്ങള്‍ക്ക്‌ പുറമെ ക്രിസ്‌തു മതത്തിനും ഇവിടങ്ങളില്‍ നല്ലവേരോട്ടമുണ്ട്. ജാതി വ്യവസ്ഥ നിലനിര്‍ത്തുകയും അവ പാലിക്കപ്പെടുകയും അതിനനുസരിച്ച്‌ ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്‌തിരുന്ന വലിയൊരു ജന വിഭാഗം ഇവിടെയുണ്ടായിരുന്നു. അവര്‍ വ്യത്യസ്‌ത വിഭാഗങ്ങളായി കഴിയുകയും വിഭിന്നങ്ങളായ ജോലിയില്‍ ഏര്‍പ്പെട്ട്‌ ജീവിതമാര്‍ഗം കണ്ടത്തുത്തുകയും ചെയ്‌തിരുന്നു.
പാരമ്പര്യ ചെത്തുതൊഴില്‍ ചെയ്‌തുപോന്നിരുന്നവരായിരുന്നു ഇവിടത്തെ തീയ്യ സമുദായം. ശാല്യര്‍ വിഭാഗക്കാര്‍ തുണി നെയ്‌ത്തും മണിയാണി (യാദവ) വിഭാഗം കല്‍പ്പണിയും ചെയ്‌താണ്‌ ജീവിച്ചുപോന്നത്‌. തേങ്ങയാട്ടി എണ്ണയെടുക്കുന്ന ജോലിയായിരുന്നു വാണിയ സമുദായത്തിന്റേത്‌. വണ്ണാത്തന്മാര്‍ അലക്കുജോലി ചെയ്‌തും മലയരും കോപ്പാളരും തെയ്യംകെട്ടിയും ജീവിതമാര്‍ഗം 
കണ്ടത്തി. കാര്‍ഷിക അഭിവൃദ്ധിയുടെ ചിഹ്നമായ തലപ്പാള നിര്‍മ്മാണവും കോപ്പാള വിഭാഗത്തിന്റെ കൈത്തൊഴിലായിരുന്നു. ജന്മിമാരുടെ കീഴില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരായിരുന്നു മാവിലര്‍. വിശ്വകര്‍മ്മജര്‍ മരപ്പണിയുംഇരുമ്പു പണിയും ചെയ്‌തുപോന്നു . കര്‍ണാടകയില്‍ വേരുള്ള നായിക്കന്മാരും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരായിരുന്നു. ക്ഷൗരപ്പണി ചെയ്‌തിരുന്നവരായിരുന്നു ബണ്ഡാരിമാര്‍.  മാരാര്‍, വാര്യര്‍ സമുദായങ്ങള്‍ ക്ഷേത്രപ്പണി ചെയ്‌തുപോന്നവരായിരുന്നു. കര്‍ണാകയില്‍ നിന്ന്‌ കുടിയേറിയ കര്‍ഷക ജന്മിവിഭാഗമായിരുന്നു ഗൗഡന്മാര്‍. ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായിരുന്നു ബ്രാഹ്‌മണന്മാര്‍. കൃഷി, ക്ഷേത്രപൂജ 
എന്നിവയായിരുന്നു ഇവരുടെപ്രധാന ജോലി. ബ്രാഹ്‌മണര്‍ മൂന്നുവിഭാഗങ്ങളായിരുന്നു. തുളു സംസാരിക്കുന്നവര്‍ തുളു ബ്രാഹ്‌മണരെന്നും കര്‍ണാടകയില്‍ വേരുള്ളവര്‍ ഹവ്യയ്‌ക്ക്‌ ബ്രാഹ്‌മണരെന്നും മഹാരാഷ്‌ട്രയുമായി ബന്ധമുള്ളവര്‍ കരകിഠാ ബ്രാഹ്‌മണരെന്നും അറിയപ്പട്ടു.മലയാളം, കന്നട, ഉറുദു, തുളു, മറാഠി, ഹിന്ദുസ്ഥാനി ഭാഷകള്‍ ഈ ഭാഗങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  ഓരോ വിഭാഗത്തില്‍പെട്ടവരും വെവ്വേറെ ഭാഷകളാണ്‌ ഉപയോഗിക്കുന്നത്‌ എന്നത്‌ശ്രദ്ധേയമാണ്‌. മലയന്‍, വണ്ണാന്‍ സമുദായത്തില്‍പെട്ടവരാണ്‌ മലയാളം ഉപയോഗിച്ചുപോരുന്നത്‌. കോപ്പാളന്‍, മാവിലന്‍ സമുദായക്കാര്‍ തുളുഭാഷയും ബ്രാഹ്‌മണര്‍ മറാഠി ഭാഷയും നായന്മാര്‍ കന്നടയും അവരുടേതായ ഭാഷയായി പ്രയോഗിക്കുന്നു. മലയാളത്തിന്റെ പ്രയോഗത്തില്‍ കന്നടയുടെ സ്വാധീനംഇവിടെ പ്രബലമാണ്‌. വിഭിന്നമായ നാട്ടുഭാഷകളും പ്രയോഗങ്ങളും ഈഭാഗത്ത്‌ പ്രചാരത്തിലുണ്ട്. ഇവിടത്തെ നാട്ടു ഭാഷയ്‌ക്ക്‌ ഗൗരവമായ ഗവേഷണ സാധ്യതയു്‌ണ്ട്.
 
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ട കാലങ്ങളില്‍ കടന്നുവന്ന തുര്‍ക്കന്മാരാണത്രെ ഇവിടെ ഇസ്ലാമി
ക സംസ്‌കാരത്തിന്‌ തുടക്കംകുറിച്ചത്‌. ആ സ്‌മരണ വിളിച്ചോതുന്നതരത്തില്‍ തുര്‍ക്കന്മാര്‍ എന്ന അറിയപ്പെടുന്ന  മുസ്ലിംകള്‍ ഇവിടെ പല ഭാഗത്തായി ഇന്നും താമസിച്ചുവരുന്നുണ്ട്. 


കുണ്ടംകുഴിയില്‍ ഇക്കേരി നായക്കന്മാരുടെ കാലത്ത്‌നിര്‍മ്മിച്ച കോട്ടയുണ്ടായിരുന്നു. കുംണ്ടംകുഴി ക്ഷേത്രത്തിന്റെ ചുറ്റിലായാണ്‌ ഈ കോട്ട നിലനിന്നിരുന്നത്‌. ഇപ്പോഴതിന്റെ ചില ഭാഗങ്ങള്‍ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ. ഈ പ്രദേശത്തിന്റെ  ചരിത്രം ചൂണ്ടിക്കാണിക്കുന്ന സ്‌മാരകമാണിത്‌.


കുംണ്ടം കുഴി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളാണ്‌ ഈ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനം. 1955ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ പത്തായപ്പുരയിലായിരുന്നു ഈസ്‌കൂളിന്റെ പിറവി. 1961ല്‍ ഒരുതാല്‍ക്കാലിക ഓലപ്പുരയിലേക്ക്‌ മാറി. പിന്നീട്‌ ഈ വിദ്യാകേന്ദ്രം  വളരുന്നതിനൊപ്പം പ്രദേശത്തിന്റെ വിജ്ഞാനദാഹത്തിന്‌ കൂടി ശമനമാവുകയായിരുന്നു. 1963ല്‍ സ്വന്തം കെട്ടിടത്തിലേക്ക്‌മാറി. 1976ല്‍ ഹൈസ്‌കൂളായും 1997ല്‍ ഹയര്‍സെക്കറിയായും ഉയര്‍ത്തിയ ഈ സ്‌കൂള്‍ ജില്ലയിലെ പ്രധാന സ്‌കൂളുകളിലൊന്നാണ്‌.

കൊളത്തൂര്‍ ഗവ: സ്‌കൂള്‍, ബേഡഡുക്ക ഗവ: സ്‌കൂള്‍, മുന്നാട്‌ ഗവ: ഹൈസ്‌കൂള്‍ തുടങ്ങിയവയാണ്‌ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മുന്നാട്‌ പീപ്പിള്‍സ്‌ആര്‍ട്‌സ്‌ ആന്റ ് സയന്‍സ്‌ കോളേജ്‌, ദീക്ഷണ സഹകരണ കോളേജ്‌ എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെ  പ്രവര്‍ത്തിച്ചുവരുന്നു.

കാര്‍ഷിക രംഗത്തും ഈ പ്രദേശങ്ങളുടെ ഉന്നതി എടുത്തുപറയേ
ണ്ടതു തന്നെയാണ്‌. ഈ പ്രദേശങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സ്‌ തന്നെകാര്‍ഷിക മേഖലയാണ്‌. റബ്ബറാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്‌. നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ കാര്‍ഷിക വിഭവങ്ങളും ഇവിടെ നല്ല രീതിയില്‍ ഉല്‍പാദിപ്പിക്കുന്നു.

 കന്നട സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരും തെക്കന്‍ കേരളത്തില്‍ നിന്ന്‌ കുടിയേറിയവരും ഇവിടത്തെ കാര്‍ഷിക സംസ്‌കാരത്തിന്‌ അവരുടേതായ കയ്യൊപ്പ്‌ ചാര്‍ത്തിയവരാണ്‌.

കായിക രംഗത്ത്‌ ഈ ഗ്രാമത്തിന്റെ സംഭാവന വിലപ്പെട്ടതാണ്‌. കബഡി, വോളിബോള്‍ എന്നിവയാണ്‌ ഇവിടത്തെ പ്രധാന വിനോദം. ഈമേഖലയില്‍ ഒരുപാട്‌ സംസ്ഥാന-ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഈ പ്രദേശത്തിനായിട്ടു
ണ്ട്. മറ്റു കലാ-കായിക രംഗങ്ങളിലും ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ ഈ ഗ്രാമത്തിനായിട്ടുണ്ട്. 

നാടക-സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികളെ സംഭാവന ചെയ്യാനും ഈ ഗ്രാമത്തിനു സാധിച്ചിട്ടുണ്ട്. 

ദക്ഷിണ കാശി എന്നറിയെപ്പടുന്ന കു
ണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, പ്രസിദ്ധമായ മഖാമുള്ള മരുതടുക്കം മുസ്ലിം പള്ളി, പടുപ്പിലെയും വീട്ടിയാടിയിലെയും ക്രിസ്‌ത്യന്‍ പള്ളികള്‍ എന്നിവയാണ്‌ ഈ ഭാഗത്തെ വിവിധ മതസ്ഥരുടെ പ്രധാന ആരാധനാലയങ്ങള്‍.


സമുദ്ര നിരപ്പില്‍ നിന്ന്‌ 2000 അടിവരെ ഉയര്‍ന്നു നില്‍ക്കുന്ന മലകളാണ്‌ ഈ ഗ്രാമത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രാമത്തിന്റെ അതിര്‍ത്തികളിലായി നിറെഞ്ഞാഴുകുന്ന എരിഞ്ഞിപ്പുഴയും കരിച്ചേരി പുഴയും അവയ്‌ക്ക്‌ മുകളിലൂടെ സഞ്ചാരമൊരുക്കുന്ന വാവടുക്കം താഞ്ഞേരി പാലങ്ങളും ഇവിടങ്ങള്‍ക്ക്‌ പ്രത്യേക സൗ
ന്ദര്യം നല്‍കുന്നു. ഒപ്പം മലകളെ പുതപ്പിക്കുന്ന ചെറുകാടുകളും നാട്ടിന്‍പ്രദേശങ്ങളിലാകെ പ്രകൃതിയുടെ പച്ച നിറംനല്‍കുന്ന കാര്‍ഷിക നിലങ്ങളും ഇവിടെ വേറിട്ട കാഴ്‌ചകളൊരുക്കുന്നു.

                                                 (Published in Uthradesham with Jabir Kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
16 comments:
Write comments
 1. ഒരു സമൂഹനരവംശശാസ്ത്ര വിദ്യാർത്ഥിയുടെ കൗതുകത്തോടെ ഇർഷാദ് നടത്തിയ അന്വേഷണം - സാമൂഹശാസ്ത്ര കുതുകികളിൽ താൽപ്പര്യമുണർത്തുന്നതാണ്. ജാതി,മത,വേഷ,ഭാഷാ വൈവിധ്യങ്ങളുടെ കലവറയാണ് കാസർഗോഡിന്റെ പരിസരങ്ങൾ എന്നു കേട്ടിട്ടുണ്ട്.അതിനെ ബലപ്പെടുത്തുന്നു ഈ വിവരണം. ഷിമോഗക്കടുത്ത് ആസ്ഥാനമായി ഭരിച്ച ഇക്കേരി നായക്കന്മാർ കാസർഗോഡിനടുത്തുവരെ ആധിപത്യം സ്ഥാപിച്ച മഹാശക്തന്മാരായിരുന്നു എന്നത് എനിക്ക് പുതിയൊരു അറിവാണ്.....

  തുടരുക ഈ പ്രയാണം.....

  ReplyDelete
 2. ബേഡഡുക്കയിലെ വൈവിധ്യങ്ങള്‍ നന്നായി

  ReplyDelete
 3. നല്ല പോസ്റ്റ്.
  ആശംസകള്‍

  ReplyDelete
 4. നല്ല പോസ്റ്റ്. ചിത്രങ്ങള്‍ അല്‍പ്പം കൂടി വലിപ്പമുള്ളതാക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു. തുടരുകയിനിയും...

  ReplyDelete
 5. കേട്ടിട്ടുമാത്രമുണ്ടായിരുന്ന സ്ഥലത്തെപ്പറ്റി നല്ല അറിവുകള്‍.
  ചിത്രങ്ങള്‍ അല്പം കൂടി വലുതാക്കൂ.

  ReplyDelete
 6. അങ്ങോട്ടൊക്കെ ഒന്ന് വന്നാലോ...?
  കാണണമെന്ന് തോന്നുന്നു ഈ സ്ഥലങ്ങളൊക്കെ

  ReplyDelete
 7. നന്നായി .. ഗ്രാമക്കാഴ്ച്ചകളുടെ ഈ വിവരണം.

  ചിത്രങ്ങള്‍ കുറച്ചു കൂടി വലുപ്പമുണ്ടായിരുന്നെങ്കില്‍ മികവുറ്റതായാനേ....

  ReplyDelete
 8. ബെഡഡുക്കയെ പറ്റീയുല്ല വിവരണം നന്നായി ..MS WORD ല്
  ടൈപ്പ് ചെയ്തിട്ട് കോപ്പി പേസ്റ്റ് ചെയ്തത് കൊണ്ടാണോ അക്ഷരങ്ങള്‍ക് ഒരു ബാക്ക് ഗ്രൌണ്ട് കളര്‍ ..അത് ഒഴിവാക്കുന്നതാണ് ഭംഗി എന്ന് തോന്നുന്നു .

  സ്നേഹപൂര്‍വ്വം

  ReplyDelete
 9. എല്ലാവര്ക്കും നന്ദി... മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാം...

  Pradeep Kumar
  Arif Zain
  റോസാപൂക്കള്‍
  ശ്രീക്കുട്ടന്‍
  സോണി -
  ajith ettan
  വേണുഗോപാല്‍
  Deepu George

  ReplyDelete
 10. ഞാന്‍ വന്നിട്ടുണ്ട് ഇവിടെ ചെങ്കല്‍ ഖനനത്തിന് പറ്റിയ ഭൂ പ്രകൃതിയാ ഇവിടെ അധികവും

  ReplyDelete
 11. ഉത്തരദേശത്തെ കാണാക്കാഴ്ചകളിലൂടെയുള്ള ഈ യാത്ര വളരെ വളരെ നന്നായിരിയ്ക്കുന്നു.. ഗ്രാമങ്ങളുടെ ചരിത്രവും, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, സംസ്കാരവും അന്വേഷിച്ച് കണ്ടെത്തി, വായനക്കാർക്കായി അവതരിപ്പിയ്ക്കുന്ന ഈ വിവരണങ്ങൾ പ്രത്യേകം അഭിനന്ദനങ്ങളും അർഹിയ്ക്കുന്നു...

  തുടരുക ഈ വിവരണങ്ങൾ.... എല്ലാ ആശംസകളും നേരുന്നു...

  ReplyDelete
 12. എഴുതുമ്പോള്‍ ഇങ്ങിനെ എഴുതണം !!
  എനിക്കിഷ്ട്ടായി ...

  ReplyDelete
 13. എഴുതുമ്പോള്‍ ഇങ്ങിനെ എഴുതണം !!
  എനിക്കിഷ്ട്ടായി ...

  ReplyDelete
 14. Thank you .... It was informative... do write more :)

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner