Saturday, November 10, 2012

9 ഫോട്ടോസ്‌ - നോക്കിയ 3100 + 2.0 മെഗാ പിക്സല്‍

    1:31:00 AM   6 comments

എന്‍റെ  നോക്കിയ 3100 മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തിയ ചില ചിത്ത്ര്‍ങ്ങള്‍, ക്യാമറയുടെ കപ്പാസിറ്റി 2.0 മെഗാ പിക്സല്‍ മാത്രമായതുകൊണ്ട്‌ ഫോട്ടോയ്ക്ക്‌ ക്ളാരിറ്റി കുറവായിരിക്കും, എല്ലാ ഫോട്ടോകളും കാസറഗോഡിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിവിധ സന്തര്‍ഭങ്ങളില്‍ പകര്‍ത്തിയതാണ്‌.

                                          'വേഷംകെട്ട്‌'- സിംഗപ്പുലി...
വരാത്രി ഉത്സവത്തോടനുബന്ധിച്ച്‌ പുലി വേഷവും മറ്റ്‌ വേഷങ്ങളും കെട്ടുന്നത്‌ കാസറഗോഡ്‌, മഞ്ചേശ്വരം ഭാഗങ്ങളില്‍ സജീവമാണ്‌.കഴിഞ്ഞ നവരാത്രി ഉത്സവക്കാലത്ത്‌ സിംഹത്തിണ്റ്റെ വേഷത്തിലെത്തിയ ഒരാളും അയാളുടെ സംഗവും കുട്ടികള്‍ക്കു മുന്‍പ്പില്‍ പരിപാടി അവതരിപ്പിക്കുന്നു- മഞ്ചേശ്വരം കടമ്പാര്‍ സ്കൂളില്‍ നിന്നുള്ള ദൃശ്യം.


                                         രാഷ്ട്ര രക്ഷയ്ക്ക്‌ സൌഹാര്‍ദ്ദത്തിണ്റ്റെ കരുതല്‍...
രു വിഭാഗത്തിണ്റ്റെ മേല്‍ മാത്രം തീവ്രവാദ പട്ടം ചാര്‍ത്താന്‍ ശ്രമിച്ചവര്‍ പുതുയ വെളിപ്പെടുത്തലുകളുക്കുമുന്‍പ്പില്‍ പരിഹാസ്യരായ്യിരിക്കുന്നു. രാഷ്ട്രത്തിണ്റ്റെ രക്ഷയ്ക്കും കെട്ടുറപ്പിനും സൌഹാര്‍ദ്ദമാണ്‌ വേണ്ടെതെന്നു വിളിച്ചോതുന്നു ഈ മനുഷ്യജാലിക- റിപ്പബ്ള്ളിക്ക്‌ ദിനത്തില്‍ ത്യക്കരിപ്പൂരില്‍ വെച്ച്‌ നടന്ന മനുഷ്യജാലികയില്‍ നിന്ന്‌.


                                           വിശപ്പിനു മുന്‍പ്പില്‍ എന്തു മഴ!!
തോരാതെ പെയ്യുന്ന മഴക്കിടയിലൂടെ.. മഴ നനയാതിരിക്കന്‍ പ്ളേറ്റുകള്‍ തലയില്‍ വെച്ച്‌ ഉൂട്ടു പുരയിലേക്ക്‌ ഉച്ചക്കഞ്ഞിക്കായി നീങ്ങുന്ന സ്കൂള്‍ കുട്ടികള്‍; മഞ്ചേശ്വരത്തുനിന്നൊരു ദ്യശ്യം...

                                          ഒരു നഗരക്കാഴ്ച്ച!!
കാസറഗോഡ്‌ നഗരത്തിണ്റ്റെ ഒരു ആകാശ വീക്ഷണം: പുതുതായി ആരംഭിച്ച ബിഗ്‌ ബസാറിണ്റ്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച.. ഉദ്ഘാടന ദിവസമായതിനാല്‍ ചെണ്ട മേളക്കരെയും കാണാം...

                                          പതാക 'ഉയര്‍ത്തല്‍' !!
പാറിപ്പറക്കുന്ന ഒരുപാട്‌ പതാകകള്‍ കണ്ടിറ്റുണ്ട്‌ നമ്മള്‍.. അതെങ്ങെനെയാണ്‌ ഇത്ര ഉയരത്തില്‍ പാറിക്കളിക്കുന്നത്‌ എന്ന്‌ നാം ചിന്തിക്കാറില്ല.. കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനു മുന്‍പായി കൊടിമരത്തില്‍ പതാകയുടെ കയറുകെട്ടുകയാണ്‌ ഒരദ്ധ്യാപകന്‍..

                                          മൊഗ്രാല്‍ പുഴയുടെ തീരത്ത്‌...
മൊഗ്രാല്‍ പുഴ ചെന്നവസാനിക്കുന്ന മൊഗ്രാല്‍ പുത്തൂറ്‍ അഴിമുഖത്തിനടുത്തായി തെങ്ങുകള്‍ തീര്‍ത്ത മനോഹര കാഴ്ച്ച.. കേരളത്തിലെത്തന്നെ മനോഹരമായ കണ്ടല്‍ക്കാടുകള്‍ സ്തിഥി ചെയ്യുന്നതിവിടെയാണ്‌...


                                                     ഹെണ്റ്റെമ്മോ!! എന്തൊരു ഭാരം..... !!
പുതുതായി നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടത്തിനായി കരിങ്കല്ല്‌ ചുമക്കുകയാണ്‌ ഈ തൊഴിലാളികള്‍- വെറുതെ ഞാനൊരു കല്ല്‌ പൊക്കി നോക്കി ഹെണ്റ്റെമ്മോ!! എന്തൊരു ഭാരം..... !

                                           ലൈറ്റ്‌ ഹൌസ്‌!!
കാസറഗോഡ്‌ ലൈറ്റ്‌ ഹൌസ്‌ നെല്ലിക്കുന്ന്‌ ബീച്ചില്‍ നിന്നുള്ള ദൃശൃം; കടലില്‍ കുളിക്കാനെത്തിയ ഒരു കൂട്ടം കുട്ടികള്‍ കുളികഴിഞ്ഞ്‌ ഡ്രസ്സ്‌ മാറുകയാണ്‌ പൊളിഞ്ഞു വീണ കടല്‍ ഭിത്തിക്ക്‌ മുകളിലിരുന്നുകൊണ്ട്‌.


                                         തലക്കെട്ടില്ല- (തലച്ചുമട്‌ മാത്രം)
രുപാടു നേരത്തെ പ്രയത്നത്തിന്നു ശേഷം പിടിച്ച മീനുകളെ വലയില്‍ നിന്നു വേര്‍തിരിക്കാതെ വലയും മീനും തണ്റ്റെ ദേഹത്തിട്ടു നടന്നു നീങ്ങുന്ന മീന്‍ പിടുത്തക്കാരന്‍, നെല്ലിക്കുന്ന്‌ ലൈറ്റ്‌ ഹൌസിനു സമീപത്തു നിന്നാണു ഈ മനോഹര ദൃശൃം.

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
6 comments:
Write comments
  1. നിങ്ങള്‍ക്ക് ഫോട്ടോ സെന്‍സ്‌ ഉണ്ട്. നല്ല ഒരു ക്യാമറ സ്വന്തമാക്കൂ. കൂടുതല്‍ പടങ്ങള്‍ പ്രതീഷിക്കുന്നു.

    ReplyDelete
  2. hameedali puthur, SREEJITH NP,riyas...
    എല്ലാവര്ക്കും നന്ദി

    ReplyDelete
  3. വല്ലഭന് പുല്ലുമായുധമെന്നല്ലേ... അടുത്ത് തന്നെ നല്ലൊരു ക്യാമറ വാങ്ങാന്‍ സാധിക്കട്ടെ.. നല്ല ഫോട്ടാസാണെല്ലാം...

    ReplyDelete
    Replies
    1. സുനി.. ഇവിടെ വന്നതിന്നു നന്ദി..
      ഇതു രണ്ടു വര്ഷം മുന്‍പ് പോസ്ടിയ ഒരു ബ്ലോഗാണ്, എന്തോ ടെക്നിക്കല്‍ പ്രോബ്ലം കാരണം മുന്‍പില്‍ എത്തിയതാണ്.
      ഇപ്പൊ അതിനെക്കാള്‍ നല്ല മൊബൈല്‍ കാമറ കയ്യിലുണ്ടായിട്ടും ഫോട്ടോ പിടിക്കാനൊന്നും ഒരു ഇന്ട്രെസ്റ്റ് ഇല്ല...
      thank you for your comment

      Delete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner