Saturday, November 24, 2012

ആ തുരുത്തിന്നു ഞങ്ങള്‍ പേരിട്ടു; JWC തുരുത്ത്...

    12:42:00 AM   20 comments

യാത്ര എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് എപ്പോഴും മനസ്സില്‍ ഓടിയെത്തുന്നത്  ദീര്‍ഘ ദൂര യാത്രകളും, എന്തെങ്കിലും പ്രതേകതയുള്ള  സ്ഥലത്തേക്കുള്ള  യാത്രയൊക്കെയാണ്..
എന്നാല്‍  ഇത് അത്തരത്തിലുള്ള ദീര്‍ഘ യാത്രയോ, ആരെങ്കിലും എന്തെങ്കിലും പ്രതേകത കല്‍പ്പിച്ചു നല്‍കിയുട്ടുള്ള സ്ഥലത്തെയ്ക്കോ അല്ലാത്ത ഒരു ചെറിയ യാത്രയുടെ വിവരണമാണ്. ഒരു യാത്രയല്ല ഒരുപാടു യാത്രകള്‍ ഞങ്ങളിവിടെയ്ക്ക് നടത്തിയിരിക്കുന്നു.
കാസറഗോഡ്- മംഗലാപുരം ദേശിയ പാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കയില്‍ നിന്ന് അര കിലോമീറ്റര്‍ പടിഞ്ഞാറോട്ട് നടന്നാല്‍ എത്തിച്ചേരാവുന്ന  മൊഗ്രാല്‍ പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്തിനടുത്തയുള്ള പേരില്ലാത്ത ഒരു തുരുത്തിലേക്കുള്ള ഒരു വൈകുന്നേരത്തെ യാത്ര.

യാത്രകള്‍ പോവാനും ഭക്ഷണം കഴിക്കാനും വേണ്ടി  മാത്രം ഞങ്ങളുണ്ടാക്കിയ ഒരു കൂട്ടായ്മ   ജെ. ഡബ്ലിയു.സി, എന്നും വലിയ യാത്രകള്‍ പ്ലാന്‍ ചെയ്തു നടക്കാതെ, അവസാനം എത്തിച്ചേരുന്ന ഇടം, പ്രിയപ്പെട്ട ഇടം..
ഇപ്രാവിശ്യം നൂറു കിലോമീറ്റര്‍ അപ്പുറത്തുള്ള മടിക്കെരിയും, 45 കിലോമീറ്റര്‍ ദൂരമുള്ള മംഗലാപുരവും കഷ്ടിച്ച് 20 കിലോമീറ്റര്‍ തെക്കായുള്ള ബേക്കല്‍ കോട്ടയും ലിസ്റ്റ് ചെയ്യപ്പെട്ടങ്കിലും, അവസാനം എത്തിച്ചേര്‍ന്നത് ഇവിടെത്തന്നെയാണ്.
ഈ തുരുത്തിന്റെ പ്രേതേകത ഞങ്ങള്‍ അല്ലാതെ മറ്റതികം ആളുകള്‍ അവിടെ കടന്നു ചെന്നിട്ടുണ്ടാവില്ല   എന്നതാണ്, കാരണം ഇവിടെ എത്തിച്ചേരാന്‍ റോഡോ, നല്ല വഴിയോ ഇല്ല എന്നതാണ്, പിന്നെ രണ്ടു റെയില്‍വേ ട്രാക്കും പാടവും പുഴയും കടന്നു കുറച്ചു സാഹസികമായിട്ടെ എത്തിച്ചേരാന്‍ കഴികയുള്ളൂ.   

കാസര്‍ഗോട്ടെ പന്ത്രണ്ടോളം നദികളില്‍ അത്യാവിശ്യം വലിപ്പമുള്ള മൊഗ്രാല്‍ പുഴ അറബിക്കടലില്‍ ചെന്നു അവസാനിക്കുന്ന അഴിമുഖം കഴിഞ്ഞു ഒരു കിലോമീറ്ററോളം ഒരു കായല്‍ പോലെ പരന്നു കിടക്കുന്നുണ്ട്. ഈ ഭാഗത്തായാണ്‌ ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ സുന്ദരമായ കണ്ടല്‍ക്കാടുകള്‍ അതിര് വിരുച്ചു നില്‍ക്കുന്ന ഒന്ന് രണ്ടു തുരുത്തുകള്‍ കൂടി ഇവിടെയുണ്ട്. കടലിനും പുഴയ്ക്കുമിടയില്‍  കാറ്റാടി മരങ്ങള്‍ നിര നിരയായി നില്‍ക്കുന്ന കാഴ്ച അതിമനോഹരവും.         
തുരുത്തിനോടു ചേര്‍ന്ന് പുഴി പരവതാനി വിരിച്ച വിശാലമായ പുഴയ്ക്കു നടുവിലെ ഈ സ്ഥലം വേലിയിറക്ക സമയത്ത് നാട്ടിലെ മറ്റേത് കളി മൈതാനങ്ങളെക്കാളും വലുതും ഏതു കളിക്കും അനുയോജ്യവും ആയിത്തീരും  
ബീച്ചിലേതില്‍ നിന്ന് വ്യത്യസ്തമായി നനഞ്ഞുറച്ച  പുഴിയായത് കൊണ്ട് ബീച്ചിലേതു പോലെ പ്രശ്നങ്ങളുമില്ല, ഇത്തവണത്തെ ഞങ്ങളുടെ യാത്രയുടെ പ്രധാന ഇനം കബഡിയായിരുന്നു, എല്ലാവരും ക്ഷീണിച്ച് ഒരു പരുവത്തില്‍ ആവുന്നത് വരെ കബഡി തുടര്‍ന്നു.
കബഡിക്ക് ശേഷമാണു അടുത്ത പ്രധാന പരിപാടിയായ കോഴി ചുട്ടു കഴിക്കാന്‍ വേണ്ടി  കണ്ടല്‍ചെടികളും  കാട്ടു മരങ്ങളും തിങ്ങി നില്‍ക്കുന്ന  തുരുത്തിന്റെ പ്രധാന ഭാഗത്തേക്ക് നീങ്ങി, കോഴികള്‍ മസാലയില്‍ കുളിച്ചു റെഡിയായി തീ കായനായി കവറില്‍ കാത്തു നില്‍ക്കുന്നു; കൂടെ സെവെന്‍-അപ്പും  ഫ്രൂട്സുമെക്കെയുണ്ട്;പിന്നെയുമുണ്ട് സാധനങ്ങള്‍  കോഴി ചുടാനുള്ള ഗ്രില്ലും കരയില്‍ നിന്ന് കൊണ്ടു വന്ന ഓലയും വിറകുമൊക്കെയായി   കാടിനകത്തേക്ക്..
ഇവിടെത്തേത് സാദാരണ ഇത്തരം സ്ഥലങ്ങള്‍ പോലെ ചളി നിറഞ്ഞ ചതുപ്പ് നിലമാല്ലത്തത് കാരണം എവിടെയും സുഖകരമായി ഇരിക്കാനും നടക്കാനും പറ്റുന്നു 

നിലത്തു ചാഞ്ഞു കിടക്കുന്ന കണ്ടല്‍ മരങ്ങളുടെ ചില്ലകളില്‍ ഇരുന്നും അല്ലാതെയുമെക്കെ തീ കത്തിച്ചു തുടങ്ങി. കോഴിക്കഷ്ണങ്ങള്‍ ഓരോന്നും  നീണ്ട കോലുകളില്‍ കയറി നിന്ന് തീ കായാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ കോഴിയും മസാലയും ചെറു നാരങ്ങയുമൊക്കെച്ചേര്‍ന്ന വല്ലാത്ത ആസ്വാദ്യകരമായ ഒരു മണം അവിടെയൊക്കെ പരന്നു
പിന്നെ വെന്തകോഴികള്‍ കോലുകളില്‍ നിന്നും ഗ്രില്ലില്‍ നിന്നും പ്ലേറ്റിലേക്ക് വഴിമാറിയതും, സലാഡുകളെക്കെ ചേര്‍ത്തതും പ്ലേറ്റ് കാലിയയയതും വളെരെ പെട്ടന്നായിരുന്നു.

വൈകുന്നേരം ഈ പ്രദേശത്തിന്നു വല്ലാത്തൊരു സൌന്ദര്യം നല്‍കുന്നു, അറബിക്കടലിനെ തൊട്ടുരുമ്മി നില്‍ക്കുന്ന ഇവിടെ നിന്ന് അസ്തമയ സൂര്യന്‍റെ കിരണങ്ങള്‍ കടലിലും പുഴയിലും ചെറിയ വെള്ളക്കെട്ടുകളിലും പ്രതിഫലിക്കുന്ന കാഴ്ച അതി മനോഹരമാണ്.
ഇപ്രവിശ്യത്തെ യാത്രയില്‍ പേരില്ലാത്ത ഈ തുരുത്തിന്നു ഞങ്ങളൊരു പേരിട്ടു- "ജെ.ഡബ്ലിയു.സി തുരുത്ത്".

സൂര്യന്‍ അങ്ങകലെ പോയി മറഞ്ഞിരിക്കുന്നു, ഇവിടെ ഇരുട്ട് പരന്നിട്ടില്ലങ്കിലും, കരയിലോക്കെ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു...
മനുഷ്യന്‍ അതികം കടന്നു ചെന്നിട്ടില്ലാത്ത ഈ തുരുത്ത് മലിനമാക്കാന്‍ തുടക്കം കുറിച്ചുവെന്ന പേര് ദോഷം ഞങ്ങളുടെ പേരിലാവാതിരിക്കാനായി ഞങ്ങള്‍ കൊണ്ടു വന്ന പ്ലാസ്റ്റിക്‌ കവറുകളും മറ്റു സാധനങ്ങളുമായി തിരിച്ചു കരയിലേക്ക്...  
ഒരു ചെറിയ യാത്ര ഇവിടെ അവസാനിക്കുന്നു; എന്നാലും കൂട്ടമായുള്ള ഇത്തരം യാത്രകള്‍ അത് എത്ര ചെറുതാണെങ്കിലും അവ നമുക്ക് സമ്മാനിക്കുന്ന ആനന്ദം വളെരെ വലുതാണ്‌.    
ഒന്ന് കൂടി-
ഒരു കാര്യം ഉറപ്പാണ്‌ നമ്മുടെ രാജ്യത്തെയും പുറത്തെയും പുകള്‍പ്പെറ്റ പല ടുറിസ്റ്റു കേന്ദ്രങ്ങളിലും പ്രതീക്ഷയോടെ എത്തി നിരാശപ്പെടേണ്ടി വരുന്നത് പോലെയാവില്ല ഇവിടെ നിങ്ങള്‍ക്ക് എത്താന്‍ സാദിക്കുന്നുവെങ്കില്‍;
ഒരിക്കലും മറക്കാനാവത്തൊരുനുഭൂതി ആ യാത്ര  നിങ്ങള്ക്ക് സമ്മാനിക്കുക തന്നെ ചെയ്യും 

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
20 comments:
Write comments
 1. യാത്ര കൊള്ളാലൊ
  നല്ല വിവരണാവും ഫോട്ടൊകളും

  ReplyDelete
  Replies
  1. താങ്ക്സ്... ഷാജു അത്താണിക്കല്‍

   Delete
 2. പേടിക്കണ്ട ഈ പോസ്റ്റോടു കൂടി ആ സ്ഥലത്തിന്റെ കാര്യം ഒക്കെ ആവും

  ReplyDelete
  Replies
  1. @കൊമ്പന്‍ജി... ഹ ഹ.. അവിടെ എത്തിപ്പെടാന്‍ പണിയാണ്, പിന്നെ , ആ ഭാഗത്ത് ഒരു റോഡു വരുകയണങ്കില്‍ ചിലപ്പോള്‍ "ഒകെ" ആവും, വന്നതിനും വായിച്ചതിനും നന്ദി

   Delete
 3. കൊതിപ്പിക്കുന്ന വിവരണം. ആളുകൂടിയാണ് ഇത്തരം സ്ഥലങ്ങൾ കട്ടപ്പൊകയായി മാറുന്നത്!
  നല്ല ചിത്രങ്ങൾ!

  ReplyDelete
  Replies
  1. ഹ ഹ ഇനി ഇത് വായിച്ചു അങ്ങോട്ട്‌ വന്നേക്കല്ലേ- ആള് കൂടിയാല്‍ പ്രശ്നമാണ്
   thnks for coming here ചീരാമുളക്

   Delete
 4. കൊള്ളാല്ലൊ മക്കളെ നിങ്ങടെ ജെ ഡബ്ല്യു സി തുരുത്ത്.
  അധികം പബ്ലിസിറ്റി കൊടുക്കേണ്ടാ
  ഓരോ മാഫിയകള്‍ കയ്യേറാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്

  ReplyDelete
  Replies
  1. അജിത്‌ ഏട്ടാ കുറെ കാലമെന്നും ഇത് ഇങ്ങനെ ഉണ്ടാവുമെന്ന് തോന്നുന്നില്ല...
   ഈ ഭാഗത്ത്‌ കൂടി ഒരു റോഡു നിര്‍മ്മിക്കാനുള്ള പരിപാടിയൊക്കെ പ്ലാന്‍ ചെയ്യുന്നുണ്ട്, അതോട് കൂടി അവസാനിക്കും ഇതെല്ലാം.
   വായിച്ചതിനു നന്ദി

   Delete
 5. ക്രിസ്റ്റഫര്‍ കൊളമ്പസ്,അമെരിഗോ വെസ്പുക്കി,എന്നിവരെയൊക്കെ പോലെ നിങ്ങളും “ജെ.ഡബ്ലിയു.സി തുരുത്ത്" കണ്ടുപിടിച്ചവരെന്ന നിലയില്‍ ചരിത്രത്താളുകളില്‍ ഇടം നേടുമോ? ((മനുഷ്യന്‍ അതികം കടന്നു ചെന്നിട്ടില്ലാത്ത ഈ തുരുത്ത് മലിനമാക്കാന്‍ തുടക്കം കുറിച്ചുവെന്ന പേര് ദോഷം ഞങ്ങളുടെ പേരിലാവാതിരിക്കാനായി ഞങ്ങള്‍ കൊണ്ടു വന്ന പ്ലാസ്റ്റിക്‌ കവറുകളും മറ്റു സാധനങ്ങളുമായി തിരിച്ചു കരയിലേക്ക്...)) അതെന്തായാലും അഭിനന്ദനാര്‍ഹം. ഇനിയും അഭിനന്ദിക്കാം ഈ പാചകമൊക്കെ നിങ്ങള്‍ കൂട്ടുകാര്‍ മാത്രം ഒത്തുകൂടുമ്പോള്‍ പോര. വീട്ടിലും ആകാം. എന്തൊരു ഭംഗിയാ ആ ചിക്കന്‍ പീസുകള്‍ക്ക്. പിന്നെ ഒരു പോരായ്മയുള്ളത് പ്രകൃതിക്ക് ഫോട്ടോയില്‍ അത്ര പ്രാധാന്യം കൊടുത്തുകണ്ടില്ല.

  ReplyDelete
  Replies
  1. തുമ്പി.. ഹ ഹ ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം, നന്ദി വായിച്ചദിന്നും ഇത്രയും വിശദമായി കമന്റിയതിനും,
   ആ സ്ഥലത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ ത്തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം...
   ****
   "എന്തൊരു ഭംഗിയാ ആ ചിക്കന്‍ പീസുകള്‍ക്ക്.." കാണാന്‍ ഭംഗി മാത്രമല്ല നല്ല ടേസ്റ്റിയും ആയിരുന്നു... :)

   Delete
 6. നമ്മുടെ നാടല്ലെടോ നന്നാവാണ്ടിരിക്യോ.....പിന്നെ കുറച്ചു അക്ഷരങ്ങള്‍ തെറ്റുന്നു എന്ന് തോന്നുന്നു ശെരി ആക്കണം...

  ReplyDelete
  Replies
  1. ആചര്യന്‍, നമ്മളെ നാട് എന്തോരു പാങ്ങന്നെപ്പ... അക്ഷര തെറ്റ് തിരുത്താന്‍ ശ്രമിക്കാം
   താങ്ക്സ്

   Delete
 7. സ്വന്തം നാടിനെക്കുറിച്ചും, പരിചിതമായ നാടുകളെക്കുറിച്ചും ഇനിയും എഴുതൂ.....
  നല്ല രീതിയിൽ എഴുതുന്നു.....

  ReplyDelete
  Replies
  1. പ്രദീപ്‌ സര്‍ നന്ദി

   Delete
 8. ജെ.ഡബ്ലിയു.സി തുരുത്ത്... നന്നായി... നന്നായി എഴുതി... ആശംസകള്‍....

  ReplyDelete
 9. ഞാന്‍ ആദ്യമായി ഈ ബ്ലോഗിലേക്ക് പ്രവേശിക്കുകയാണ്, വളരെ നല്ല വിവരണം ശരിക്കും ഇതു വായിച്ചപ്പോള്‍ അറിയാതെ ആ തുരുത്തില്‍ എത്തിയെന്ന ഒരു തോന്നല്‍അനുഭവപ്പെട്ടു.ഇനിയും കാത്തിരിക്കുന്നു ഇത്തരം അനുഭവങ്ങള്‍ക്കായി............!

  ReplyDelete
 10. This comment has been removed by the author.

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner