Thursday, February 12, 2015

വ്യത്യസ്ഥം വിചിത്രം കാസ്രോട്

    12:02:00 PM   20 comments

കാസറഗോഡ്  ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്‌കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി നേടിയ നാട്. വിജയനഗരസാമ്രാജ്യം, ഇക്കേരി നായ്ക്കന്മാര്‍, ബേഡന്നൂര്‍ നായ്ക്കന്മാര്‍, ഹൈദരാലി- ടിപ്പുസുല്‍ത്താന്‍-ഇവരുടെ പടയോട്ടങ്ങളും അധിനിവേശവുമാണ് കന്നട, തുളു, മലയാളം, ഭാഷകള്‍ക്ക് പുറമെ ബ്യാരി, ഉര്‍ദു, കൊങ്കിണി, മറാത്തി ഭാഷകളെ ഇവിടെ കൊണ്ടുവന്നതും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാക്കിയതും. തെയ്യങ്ങള്‍ കടന്നുവന്നതും ഈ കവാടത്തിലൂടെ തന്നെ.




ഉരുനിര്‍മാണം പഴങ്കഥയായെങ്കിലും ഉരുനിര്‍മാണത്തിനുപയോഗിക്കുന്ന പുന്നമരങ്ങള്‍ ചന്ദ്രഗിരിക്കരയില്‍ ഇപ്പോഴും പൂത്തുനില്‍ക്കുന്നു. ഉരു പാരമ്പര്യമെന്നോണം ഏറ്റവുമധികം മര്‍ച്ചന്റ് നേവിക്കാരുള്ള സ്ഥലവും കാസര്‍ക്കോട് തന്നെ. നാഷണല്‍ യൂണിയന്‍ ഓഫ് സീ ഫെറേര്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉദുമയിലെ കോട്ടിക്കുളത്താണ്. പിന്നെ ഉപ്പള അറിയെപ്പെടുന്നത് തന്നെ കപ്പൽ ഗ്രാമം എന്നാണു, ഓരോ വീട്ടിൽ നീന്നും ചുരുങ്ങിയത് ഒരാളെങ്കിലും കപ്പൽ ജോലിക്കാരനായി ഉണ്ടാവും.



മലയാളം,തുളു, കന്നട ഇവയാണ് കാസറഗോഡ്ന്റെ പ്രധാന ഭാഷകള്‍, ഇവയലധികം വാക്കുകള്‍ക്കും കൗതുകകരമായ സമാനതകളുണ്ട്.
വാക്കുകളില്‍ ചിലത്
മലയാളം - വില, എതിര്‍, കോഴി , പെണ്ണ്, വേണ്ട
തുളു - ബിലെ , എദിര് , കോറി , പൊണ്ണ് , ബോഡ്ചി
കന്നട - ബെലെ , എദുറു , കോളി , ഹെണ്ണു , ബേഡ

ഈ മൂന്ന് ഭാഷകളും മറ്റു ഭാഷകളും ചര്ന്ന ഒരു സങ്കര ഭാഷയാണ് കസരഗോടിന്റെ 'ഔദ്യോധിക' ഭാഷ.
കൂടാതെ കൊങ്കിണിയും, ബ്യാരിയും, മറാത്തിയും ഉറുദുവും.




കേരളത്തിലെ പുകയിലപ്പാടങ്ങള് പുല്ലൂര്‍-പെരിയ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ്, 300 ഹെക്ടര്‍ സ്ഥലമെങ്കിലും ഇന്ന് പുകയിലക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
കര്‍ണാടകയാണ് ഈ കാഞ്ഞങ്ങാടന്‍ പുകയിലയുടെ പ്രധാന വിപണന മേഖല. പുകയിലച്ചെടികള്‍ ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാഴ്ച നേരിട്ടുകാണാനും അറിയാനുമായി ഇവിടെ നിരവധി പേരെത്തുന്നു.



കേരളത്തിലെ ഒരേയൊരു തടാക ക്ഷത്രമായ കാസറഗോഡ് അനന്തപുരം ക്ഷേത്രത്തിലെ തടാകത്തിലെ അന്തേവാസിയായ 'ബബ്ബിയ' എന്ന മുതല, കഴിഞ്ഞ 65 വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ ഈ തടാകത്തില്‍ കഴിയുന്നു, കുമ്പള-ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കോട്ടുപോയാല്‍ അനന്തപുരത്തെത്താം. 



പാറക്കെട്ടുകള്‍ക്കിടയിലുള്ള  32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ് ഭരണാധികാരി  ഷൈക്ക് സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല




വിവാഹത്തിന് വരന്‍ വധുവിന്‍െറ അമ്മക്ക് വധുവിലയായി രണ്ടു രൂപ നല്‍കണം. വിവാഹദിവസം വധുവിന്‍െറ വീട്ടുകാര്‍ക്ക് വരന്‍െറവീട്ടുകാര്‍ അരി, തുണി, വെറ്റില, അടക്ക എന്നീ സാധനങ്ങള്‍ കൊടുക്കണം. വിവാഹം വധുവിന്‍െറ വീട്ടില്‍. കറുത്ത കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല വരന്‍ വധുവിനെ അണിയിക്കും. ഇതാണ് വിവാഹത്തിന്‍െറ പ്രധാന ചടങ്ങ്. അതിനുശേഷം, വധൂവരന്മാര്‍ വിളമ്പിയചോറിനുമുന്നില്‍, ഒരു പായില്‍ ഇരിക്കും. മുതിര്‍ന്നവരും ക്ഷണിക്കപ്പട്ടവരും അവരുടെ തലയില്‍ അരിയിട്ട് അനുഗ്രഹിക്കും.

കേരളത്തില്‍ ജനസംഖ്യ ഏതാണ്ട് 1,500ഓളം മാത്രമുള്ള കൊറഗരുടെ വിവാഹ ചടങ്ങാണിത്‌,
കാസര്‍കോട് ജില്ലയിലെ പെരഡാള, ബേള, മഞ്ചേശ്വരം, മംഗലപ്പാടി എന്നീ സ്ഥലങ്ങളിലാണിവരുള്ളത്




വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിൽ , പ്രത്യേകിച്ച് കാസറഗോഡ് മേഖലയിലെ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭാഗം സഞ്ചാരികളായിരുന്നു കലീബമാര്‍.
നീട്ടി വളര്‍ത്തിയ താടിയും, പച്ച തലേകെട്ടും, തോളില്‍ മാറാപ്പും, കയ്യില്‍ ചുരുട്ടിപിടിച്ച കൊടിയുമായി എത്തിയിരുന്ന കലീബ ഇന്നത്തെ തലമുറക്ക് അന്യം നിന്നുപോയ ഒരു കാഴ്ചയാണ്
ഒറ്റയ്ക്കും, കൂട്ടായും ചിലപ്പോള്‍ കുഞ്ഞുകുട്ടി പരിവാരവുമായിട്ടാണ് കലീബയുടെ വരവ്. കയ്യില്‍ ദഫോ, അറവനയോ കൊണ്ട് നടക്കുമായിരുന്നു. വീടുകളില്‍ കോളിംഗ് ബെല്ലുകള്‍ അത്രയൊന്നും സജീവമല്ലാതിരുന്ന പഴയ കാലം. വീട്ടുമുറ്റത്തെത്തുന്ന കലീബ തന്റെ ആഗമനം അറിയിക്കാന്‍ കയ്യിലെ അറവനയില്‍ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകള്‍ പാടും.

അജ്മീര്‍, നാഗൂര്‍, ഏര്‍വാടി, തുടങ്ങിയ അറിയപ്പെടുന്ന ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും, ദര്‍ഗ്ഗകളിലേക്കും കാണിക്കയും, നേര്‍ച്ചയും സംഭാവനകളും വിശ്വാസികളില്‍ നിന്നും ശേഖരിച്ചു എത്തിച്ചു കൊടുക്കുന്ന മദ്ധ്യവര്‍ത്തികളായിരുന്നു ഈ കലീബമാര്‍.
ഇന്ന് കലീബയുടെ വരവ് പാടെ നിലച്ചിരിക്കുന്നു. നാട്ടിന്‍ പുറത്തെ ജീവിത ചുറ്റുപാടുകള്‍ മാറിയതിനാലും മത വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സമൂഹത്തില്‍ ഉണ്ടായതിനാലും ഇവരുടെ പ്രവര്‍ത്തന മേഖല ഇല്ലാതായി എന്ന് പറയാം.


(ഇത്ഇവിടെ അവസാനിക്കുന്നില്ല; പുതിയ വിവരങ്ങള്‍ ലഭ്യമാവുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍)

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
20 comments:
Write comments
  1. പുതിയ അറിവുകള്‍ . നന്നായി ഈ പങ്ക് വെക്കല്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ജബ്ബാര്‍ക്ക

      Delete
  2.   എന്‍റെ "second home" ആണ് കാസറഗോഡ്! കണ്ടിട്ടില്ലാത്ത രണ്ടു കാര്യങ്ങളുടെ ഫോട്ടോ ഈബ്ലോഗില്‍ കണ്ടു... നന്ദി ട്ടാ... :)

    ReplyDelete
    Replies
    1. ഓ... അത് എതെക്കെയാ? വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. നല്ല ഉദ്യമം തന്നെ
    കരീം അത്ഭുത മനുഷ്യൻ
    " കഴിഞ്ഞ 65 വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ ഈ തടാകത്തില്‍ കഴിയുന്നു"
    അതിശയം

    ReplyDelete
    Replies
    1. നന്ദി അന്‍വര്‍ക്ക, കഴിഞ്ഞ 65 വര്‍ഷത്തോളമായി ആ മുതല അവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്

      Delete
  4. പുതിയ കാര്യങ്ങളുമായി ഇനിയും വരൂ. അറിഞ്ഞതില്‍ ഒരുപാട് സന്തോഷം

    ReplyDelete
  5. വിവരണവും ചിത്രങ്ങളും ഒപ്പത്തിനൊപ്പം ആയപ്പോള്‍ നല്ല രീതിയായി.

    ReplyDelete
    Replies
    1. നന്ദി റാംജി, ഇവിടെ വന്നതിനും അഭിപ്രായത്തിനും

      Delete
  6. കലീബമാരെക്കുറിച്ച് പുതിയ അറിവാണ്.....

    ഏറെ പ്രത്യേകതകളുള്ള നാടാണ് കാസർഗോഡ്. ഭാഷകൊണ്ടും സാംസ്കാരികത്തനിമകൾ കൊണ്ടും അത് കേരളത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്. എൻഡോസൾഫാൻ പോലുള്ള ചില കറുത്ത അടയാളങ്ങൾകൊണ്ട് ആ നന്മക്കുമേൽ വരക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഇത്തരം ലേഖനങ്ങൾ ഏറെ പ്രസക്തമാണ്.... തുടരുക - ഈ നല്ല ഉദ്യമം...

    ReplyDelete
    Replies
    1. നന്ദി മാഷെ.. കാസറഗോഡിന്‍റെ വ്യത്യസ്തതകള്‍ അന്വേഷിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രം

      Delete
  7. വളരെ ഉപകാരപ്രദമായ ഒരു ആര്‍ട്ടിക്കിള്‍ ആണിത്...ആശംസകള്‍ ,

    ReplyDelete
  8. നന്നായി എഴുതി ഇർഷാദ്, കാസര്ഗോടൻ മലയാളം എനിക്കിഷ്ടമാണ്. പുത്തൻ അറിവുകൾക്കും നന്ദി. അടുത്ത വെക്കേഷന് കസ്ര്ഗോട് ഒന്ന് പോകണം

    ReplyDelete
  9. വിവരണം നന്നായിരിക്കുന്നു.

    ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ എന്നതിനുപകരം source site ഏതൊക്കെയെന്ന് ചേർക്കൂ. ഗൂഗിൾ ചിത്രങ്ങൾ കാണിച്ചുതരുന്നതേയുള്ളൂ.

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner