മൊബൈലിൽ ഫോട്ടോ ഗാലറിയിലൂടെ വെറുതെ തെരഞ്ഞു നടക്കുമ്പോഴാണ് ഈ ഫോട്ടോകൾ വീണ്ടും കാണുന്നത് എഴുതാതെ പോയ ഒരു യാത്രയുടെ ഓർമ്മചിത്രങ്ങൾ ഒന്നൊന്നര വർഷം മുമ്പ് നടത്തിയ യാത്ര;
പിന്നീട് പലപ്പോഴും ഈ യാത്രയെക്കുറിച്ച് എന്തെങ്കിലും കുറിച്ചടണമെന്നാഗ്രഹിച്ചിരുന്നെങ്കിലും എന്തോ കാരണത്താൽ നടക്കാതെ പോയി. 'മരുഭൂമിയുടെ ആത്മകഥ'യിൽ മുസാഫിർ ഈ പ്രദേശത്ത്കൂടി കടന്ന്പോയത് വായിച്ചപ്പോൾ ഞാനും ഇവിടെ പോയതാണല്ലോ എന്തെങ്കിലും എനിക്കും കുറിച്ചടണമെന്ന് വീണ്ടും തോന്നി; യാത്രക്കാരന്റെ വേഷമഴിച്ച് മുസാഫിർ കുടിയേറ്റക്കാരന്റെ വേഷത്തിലേക്ക് മാറിയതോടെ വീണ്ടും മറന്നു ഈ യാത്ര.
പെരുന്നാൾ ലീവിന്ന് എവിടെയെങ്കിലും ട്രിപ്പ് പോവണമെന്ന് പ്ളാൻ ചെയ്തതാണ് കൂടെയുള്ളവർക്ക് പലകാരണങ്ങൾ, ഒന്നും നടക്കാതെ ഒറ്റക്ക് വിഷമിച്ചിരിക്കുമ്പോഴാണു പത്രത്തിൽ 'സ്വലിഹ് നബിയുടെ ഒട്ടകം പുറപ്പെട്ട പാറ', 'ഒട്ടകം വെള്ളം കുടിച്ച കിണർ', 'ആ സമൂഹം ജീവിച്ചിരുന്ന പ്രദേശ'ങ്ങളിലേക്കുള്ള ടൂറിന്റെ പരസ്യം കാണുന്നത് അതിലെ നമ്പറിൽ വിളിച്ച് നാളേയ്ക്ക് ഒരു സീറ്റ് റിസർവ്വും ചെയ്തു;
പിറ്റേന്ന് വൈകുന്നേരം ശറഫിയ്യയിൽ നിന്ന് രണ്ടു ബസ്സുകളിലായി 150 ഓളം ആളുകളുള്ള ഒരു വലിയ സംഘം.. മദീനയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കായി അൽഹുല നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള മദായിൻ സാലേഹ് ആണ് ലക്‌ഷ്യം.
വഴിയിലെവിടെയോ വെച്ച് ബസ്സൊന്ന് നിർത്തി എല്ലാവരും പുറത്തിറങ്ങിയപ്പോഴാണ് ഫവാസിനെ പരിചയപ്പെടുന്നത്, എന്റെ നാട്ടുകാരാൻ, കഷ്ടിച്ച് വീട്ടിന്ന് 20 കിലോമീറ്റർ മാത്രം ദൂരം, പക്ഷെ മലയാളം നന്നായി സംസാരിക്കനറിയില്ല; ഉറുദുവാണു മാതൃഭാഷ. സ്വന്തം നാട്ടുകരനോട് പോലും മാതൃഭാഷ സംസാരിക്കനവാത്ത ഈ അവസ്ഥ ഒരു പക്ഷെ അത്യുത്തര കേരളക്കാർക്ക് മാത്രമുള്ള പ്രതേകതയായിരിക്കും, പിന്നീട് ഫവാസിയിരുന്നു ഈ യാത്രയിലെ എന്റെ 'സഹയാത്രികൻ'.
രാവിലെയെപ്പൊഴോ അൽഹുലാ നഗരത്തിലെത്തിയിരിക്കുന്നു, ലക്ഷ്യസ്ഥാനത്തേക്കിനി വളരെ കുറച്ച് ദൂരമെയുള്ളു, ഒന്ന് റിഫ്രെഷ് ആയതിനു ശേഷം യാത്ര തുടർന്നു, ചുറ്റും ഭീകരമായ രീതിയിൽ തകർന്നടിഞ്ഞ മലനിരകൾ, ഇതേവരെ എവിടെയും കണ്ടു പരിചയമില്ലാത്ത ഭൂപ്രകൃതി, മനുഷ്യവാസമോ, ജീവന്റെ തുടിപ്പുകളൊ ഇല്ല. വല്ലാത്തൊരു ഭീതിയോടെയല്ലാതെ ഒരു യാത്രികനും ഇതുവഴി കടന്നു പോവില്ല.
യുനൊസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന പ്രദേശം എന്ന വലിയ ബോർഡ്, കുറ്റൻ കവാടം, കവടത്തിനകത്തായി പല നിറത്തിലുള്ള പതാകകൾ, ഞങ്ങളുടെ രണ്ടു ബസ്സുകളുടെയും ഡ്രൈവർമാർ ഗേറ്റിനു മുമ്പിലുള്ള ചെക്കിങ്ങ് കൌണ്ടറിൽ അകത്തേക്കുള്ള പാസ്സിനായി യാത്രക്കാരുടെ രേഖകളുമായി ക്യു നിൽക്കുകയാണ്... ബസ്സ് ഗേറ്റിലൂടെ കുറച്ച് മുന്നോട്ട് നീങ്ങുമ്പോൾ ആദ്യം കാണുന്നത് ഒരു റയിൽവേ ട്രാക്കിന്റെ അവശിഷ്ടങ്ങൾ, പഴയ ആവിവണ്ടിയുടെ ഒരു പുന:സൃഷ്ടിച്ച മാതൃക, പിന്നെ ഒരു ചെറിയ റയിൽവേ മ്യൂസിയവും പഴയ തുർക്കി-മക്ക റൈൽവെ പ്രൊജക്ടിന്റെ ഭാഗമായുള്ള ഹിജാസ് റൈൽവെയുടെ ഡമാസ്ക്കസ്-മദീന പാത കടന്നു പോയിരുന്ന വഴിയാണിത്, പുരാതന സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടം. 1908ൽ പണിയാരമ്പിച്ച് 1913ൽ സർവ്വീസ് തുടങ്ങിയ ഈ റയിൽവേ പിന്നീട് രാജ്യങ്ങൾ തമ്മിലുണ്ടായ ആഭ്യന്തര കലഹങ്ങളിലും, ലോകമഹായുദ്ദങ്ങൾക്കിടെയുണ്ടായ നിരന്തരാക്രമണങ്ങളിലൂടെയും തകർക്കപ്പെട്ടു. 1960 വെരെ പ്രവർത്തിച്ചിരുന്ന ഈ പാതയുടെ ഭാഗമായിരുന്ന ഡമാസ്ക്കസിലെ പ്രധാന സ്റ്റേഷൻ 2004ആണ് അടച്ചു പൂട്ടിയത്. റെയിൽവേ കടന്നു പോയിരുന്ന തുർക്കി,ജോർദാൻ, സിറിയ, സൗദി അറേബ്യ ഈ രാജ്യങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ റെയിൽവേ പ്രോജെക്ടിന്റെ പ്രഖ്യാപനം അടുത്തിടെ തുർക്കിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അതിന്റെ ഇപ്പോഴെത്തെ സ്ഥിതിയെന്താണന്നറിയില്ല.
ഇനിയാണ് മദായിൻ സാലേയുടെ യഥാർത്ഥ അട്രാക്ഷൻസ് കാണാൻ പോവുന്നത്, 4000 വർഷം മുൻപുള്ള ഒരു ജനതയുടെ എൻജിനിയറിങ്ങിലെ അതി വൈദഗ്ദ്യം നിഴലിച്ചു നിൽക്കുന്ന നിർമ്മിതികൾ. കുറ്റൻ പാറകൾ തുരന്നുണ്ടാക്കിയ ഭവനങ്ങളും കെട്ടിടങ്ങളും, ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ഏരിയയിൽ മാത്രം 131 ഇത്തരം കുറ്റൻ ശിലാ ഭവനങ്ങളുണ്ട്.ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നു ഭീകര സൗന്ദര്യമെന്ന് ഒരു സ്ഥലത്തെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് മദായിൻ സ്വാലിഹ് ആണന്ന് മുമ്പെവിടെയോ വായിച്ചത് അക്ഷരാർഥത്തിൽ ശരിയാണന്നു ബോധ്യപ്പെട്ടു. അതിഭീകരമായ മലകൾക്കിടയിൽ നിർമ്മിക്കപ്പെട്ട ഭീകര നിർമ്മിതികൾ. "മലഞ്ജെരുവിൽ പാറകൾ തുരന്നവർ" എന്ന് ഖുർഹാൻ ഇവിടെ ജീവിച്ചിരുന്നവരെ കുറിച്ച് പറയുന്നുണ്ട്, ആ ജനതക്ക് നിയോഗിക്കപ്പെട്ടെ പ്രവാചകനായിരുന്നു സ്വാലിഹ് നബി. ധിക്കാരികളായ സമൂദ് ജനത സ്വാലിഹ് നബിയോട് പ്രവാചകനാണന്നെതിനുള്ള ദൃഷ്ടാന്തമായി പാറയിൽ നിന്ന് ഒരു ഒട്ടകത്തെ പുറപ്പെടുവിപ്പിച്ച് തരണമെന്നും, അത് നൽകിയപ്പോൾ അതിനെ അവർ കൊല്ലുകയും ചെയ്തു. ഞങ്ങളുടെ ഗൈഡ് ഒട്ടകം വന്ന പാറയും ഒട്ടകം വെള്ളംക്കുടിച്ചിരുന്ന കിണറും കാട്ടിത്തന്നു.
ദൈവ കല്പന ധിക്കരിച്ച ഈ ജനതെയെ ഒരു ഘോര ശബ്ധത്തോടെ നശിപ്പിക്കപ്പെടുകയായിരുന്നെത്രെ; ആ ഘോര ശബ്ദത്തിന്റെ,ദുരന്തത്തിന്റെ അലയൊലികൾ ഇപ്പോഴും ഇവിടെ അലയടിക്കുന്നത് പോലോത്ത ഒരനുഭവമായിരിക്കും ഈ പ്രദേശം സന്ദർശകരിൽ ഉണ്ടാക്കുക. ഇതിനെക്കുറിച്ച് ഖുർഹാൻ പറയുന്നത് "കരിങ്കൽ കൊട്ടാരങ്ങളോ, പാറകൾ തുരന്നുണ്ടാക്കിയ മണിമന്തിരങ്ങളോ ഈ ആപത്തിൽ നിന്ന് അവരെ രക്ഷിച്ചില്ല". എന്നാണ്.
ഒരു പകൽ മുഴുവനും മനുഷ്യ ചരിത്രത്തിന്‍െറ ഈ അവശേഷിപ്പുകൾക്കിടയിലും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ചിലവിട്ട് തിരിച്ചു പോവുകയാണ് ആളൊഴിഞ്ഞ പുരാതന നഗരം വിട്ട് ആളുകൾ ഒരിക്കലും ഒഴിയാത്ത ഒരു നഗര വീഥിയിലൂടെ..മദീനയിലൂടെ.. പ്രവാചകന്റെ ചാരത്ത് കൂടി..
![]() |
നിര നിരയായിക്കിടക്കുന്ന ശിലാഭാവനങ്ങൾ |
![]() |
ഞങ്ങളുടെ യാത്ര സംഘത്തിലുള്ളവർ ബസ്സിറങ്ങി കാഴ്ച്ചകളുടെ അരികിലേക്ക് |
![]() |
അത്ര മോടിയില്ലാത്ത മറ്റൊരു ബ്ളോക്ക് |
![]() |
ഉയരത്തിലുള്ള വീടുകൾക്കരികിൽ കയറിയിരിക്കുന്നവർ |
![]() |
മുകളിലേക്ക് കയറാനുള്ള എന്റെ ഒരു ശ്രമം |
![]() |
പാറകൾക്കിടയിലെ പിളർപ്പ്- അദ്ദിവാൻ |
![]() |
കവാടത്തിനരികിലുള്ള ബോർഡ് |
![]() |
ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണർ |
![]() |
ഒട്ടകം വന്ന മല യാത്ര സംഘത്തിനു ഗൈഡ് കാട്ടിത്തരുന്നു |
![]() |
ശിലാഭാവനങ്ങൾക്കകത്ത് കയറിയിറങ്ങുന്നവർ |
![]() |
അദ്ദി-വാൻ |
![]() |
ഗുഡ്ബൈ മദായിൻ സ്വലിഹ്..... |
വിവരണം നന്നാായി. കുറച്ച് കൂടി വിശദമായ കുറിപ്പ് ആകാമായിരുന്നു
ReplyDeleteനന്ദി സിയാഫിക്ക; ഈ പ്രദേശത്തെ കുറിച്ചു കുറെ ബ്ലോഗും വിശദമായ വിവരണങ്ങളും നെറ്റിലുള്ളത് കൊണ്ട്ട് കുറച്ചു ചുരുക്കിയതാണു :)
Deleteനല്ല വിവരണം .ഞാന്‍ സൌദിയില്‍ പന്ത്രണ്ടു വര്‍ഷം ജീവിച്ചിട്ടും എനിക്ക് ഇവിടെ പോകുവാന്‍ കഴിഞ്ഞില്ല മക്കയിലും മദീനയിലും പല വട്ടം പോയിട്ടുണ്ട് .ശെരിക്കും ആ പ്രദേശത്ത് പോയത് പോലെ വിവരണം വായിക്കുകയും ചിത്രങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ തോന്നിപ്പിച്ചു .ആശംസകള്‍
ReplyDeleteകാണേണ്ട സ്ഥലം തന്നെയായിരുന്നു, താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി :)
DeleteVaayichu kayinjapol onnu poyi kaananm ennu thonnunnu..
ReplyDeletethank you for your reading and comnt Aslukka :)
Deleteകുറെ കാലത്തിന് ശേഷമല്ലേ ഈ പോസ്റ്റ്, കുറച്ച് കൂടി നീട്ടി എഴുതായിരുന്നു... കുറിപ്പ് നന്നായിട്ടോ :) :)
ReplyDeleteThank you mubi, ബോറടിപ്പിക്കണ്ടാന്ന് വെച്ചാ :)
Deleteഒരീക്കലാ വഴിയൊക്കെ വരണം ന്ന് കൊതിക്കാൻ കാരണങ്ങൾ കൂടി വരുന്നു. ഇർഷാദ് ന്റെ ബ്ലോഗിൽ ഞാൻ മുന്നെ വന്നിട്ടുണ്ടോ.. ഓർമ്മയില്ല... ആ മെസ്സേജ് ഇല്ലായിരുന്നെങ്കിൽ ഇത് നഷ്ടാവുമായിരുന്നു ഒരു പക്ഷേ.. സന്തോഷം ട്ടൊ..
ReplyDeleteഇപ്പോൾ മൊബെയിൽ കാലം ആണു. കമ്പ്യൂട്ടർ കാലത്ത് വീണ്ടും എത്തീട്ട് ഈ വഴിക്കൊന്നൂടെ വരുന്നുണ്ട് :)
വന്നതിനു, വായിച്ചതിനു, വിലയേറിയ അഭിപ്രായത്തിനു എല്ലാറ്റിനും നന്ദി, വീണ്ടും വരണം
Delete:) :)
ഇര്ശാദ്, വളരെ നന്നായിട്ടുണ്ട് Best of Luck
ReplyDeleteThank you Adlinhcha :)
Deleteസിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ ഇങ്ങനത്തെ സ്ഥലങ്ങള്‍.. മനോഹരം.. കുറച്ചുകൂടി വിശദാംശങ്ങള്‍ ആവാമായിരുന്നു..
ReplyDeletethank you srijith for your valuable coment :)
DeleteAfter a short break.. anyway nice description..
ReplyDeleteThudarnnum nalla leghananghal pradheekshikunnu.. All the best Irshad :)
നല്ല യാത്രാവിവരണം,ഇനിയും എഴുതുക.ശിലാഭവനങ്ങളെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ് .
ReplyDeletethank you
DeleteNice, very good travelog. I was on vacation so I could not read this article.
ReplyDeletethankyoy ajithetta
Deleteവളരെ നന്നായിട്ടുണ്ട്...പല പ്രഭാഷണങളിലും ഇസ്ലാമിക കഥ / ചരിത്രം കേൾക്കിംബോൾ അവയെ ഒന്ന് തൊട്ടറിയാൻ മനസ്സ് കൊതിക്കാറുണ്ട്..താങ്കളുടെ എഴുത്തിൽ നിന്ന് കണ്ടതിന്റെ അനുഭൂതിയുണ്ടായി..ഇൻഷ അല്ലാഹ്.ഒരു യാത്ര ഞാനും ആഗ്രഹിക്കുന്നു..ദുആ ചെയ്യുക സഫലമാകാൻ....
ReplyDelete