പുതുതായി താമസം മാറിയ കമ്പനി അക്കമഡേഷന്‍റെ ബാല്‍ക്കണിയില്‍ നിന്നാല്‍ കാണുന്ന ഒരു സ്ഥലമുണ്ട്, ജിദ്ദയിലെ പ്രാധാന വാണിജ്യ കേന്ദ്രമായ ബലദിന്റെ തുടക്കത്തില്‍, "ഷവര്‍മ സൂക്കിന്‍റെ" തൊട്ടപ്പുറതതായി ഒരു വലിയ മതില്‍ക്കെട്ട്.
ജിദ്ദ എന്ന ഈ നഗരത്തിനു ആ പേര് വരാന്‍ കാരണമായ ഇടം; 'മുത്തശ്ശി' എന്നാണു ജിദ്ദ എന്ന വാക്കിന്റെ അര്‍ഥം.. അതെ, മനുഷ്യ കുലത്തിന്റെ മുത്തശ്ശി ഈ നഗരത്തില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാരണത്താലാണ് ഈ നഗരത്തിനു ആ പേര് ലഭിച്ചത്.
സ്വര്‍ഗ്ഗത്തില്‍ നിന്ന് വിലക്കപ്പെട്ട കനി ഭക്ഷിച്ച് ഭൂമിയിലെത്തപ്പെട്ട ആദമും ഹവ്വയും വ്യത്യസ്ത ദേശങ്ങളിലെത്തപ്പെട്ടന്നും, അതില്‍ ആദം ഇന്ത്യയിലും ഹവ്വ ജിദ്ദയിലും എത്തപ്പെട്ടു. പിന്നീട് മക്കയിലെ അറഫ താഴ്വരയില്‍ വെച്ച് കണ്ടുമുട്ടി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
ശേഷമവര്‍ നൂറ്റാണ്ടുകൾ ഭൂമിയില്‍ ജീവിക്കുകയും പിന്നീടെപ്പോഴോ മരിച്ചു പോവുകയും ചെയ്തു. നരവംശ ശാസ്ത്രഞ്ജര്‍ യുഗങ്ങളായി ആദമും ഹവ്വയും എവിടെ അടക്കപ്പെട്ടുവെന്നു അന്വേഷിച്ചുകൊണ്ടിരിക്കുന്നു; ആദമിന്‍റെത് കണ്ടത്തിയില്ലെങ്കിലും ഹവ്വയുടേത് ജിദ്ദയിലാണന്നു വിശ്വസിക്കപ്പെടുന്നു.
ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ നിന്ന് ഒറ്റക്ക് ഇറങ്ങി നടക്കുകയാണ് ഈ മതിലിനു ചുറ്റും, പല പ്രാവിശ്യം സുഹുർത്തുക്കൽക്കൊപ്പം ഇവിടെ വരാനാഗ്രഹിച്ചിരുന്നെങ്കിലും അതൊന്നും നടന്നിരുന്നില്ല. മുറ്റത്തെ മുല്ലയായത് കൊണ്ടാവാം.
മതിലും ചുറ്റി "മക്ബറ ഹവ്വ" എന്ന് അറബിയില്‍ എഴുതി വെച്ചിറ്റുള്ള കവാടത്തിലൂടെ അകത്തേക്ക്... വലിയ ഗേറ്റും നീണ്ട ഇടനാഴിയും കഴിഞ്ഞാല്‍ കുറെ കോണ്‍ഗ്രീറ്റ് കളങ്ങളായി തിരിച്ചിട്ടുള്ള കബറുകൾ. കവാടത്തില്‍ മൂന്നോ നാലോ സെക്യൂരിറ്റി ജീവനക്കാർ പിന്നെ സന്ദർശനത്തിനെത്തിയുട്ടുള്ള കുറച്ചു പേരും.
ഇസ്ലാം-ക്രിസ്ത്യന്‍-ജൂത വിശ്വാസ പ്രകാരം ഭൂമിയിലെ ആദ്യത്തെ മനുഷ്യരാണ് ആദമും ഹവ്വയും, മനുഷ്യ കുലത്തിന്റെ മാതാവും പിതാവും. ചരിത്രപരമായ രേഖകളോ തെളിവുകളോ ഈ കബറിടത്തിനില്ല; ശതാബ്ബ്ദങ്ങളായി ആളുകൾ വിശ്വസിച്ചു പോരുന്നുവെന്നെയുള്ളൂ.
അത് കൊണ്ട് തന്നെ സൗദി ഗവണ്‍മെന്റോ, ടൂറിസം വകുപ്പോ, മറ്റേതെങ്കിലും ഏജന്‍സികളോ ഈ 'ചരിത്ര'സ്മാരകത്തിന് പ്രാചരണം നല്‍കുകയോ, ആളുകളെ ഇവിടെയെത്താന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
ബൈബിളിനെ കുറിച്ചും അതില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളെ കുറിച്ചും പഠനം നടത്തിയ പ്രശസ്ത അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റ് വില്യം ഡെവര്‍ പറയുന്നത് "രണ്ടായിരമോ മൂവായിരമോ വർഷങ്ങളായി ഈ കഥ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നു, പക്ഷെ നമുക്ക് മുന്നില്‍ ആര്‍ക്കിയോളജിക്കലായിട്ടുള്ള ഒരു തെളിവുമില്ല" എന്നാണ്. ഹംദാനി, ഇബ്നു ജബയ്യറിനെ പോലോത്ത അറേബ്യന്‍ പശ്ചിമേഷ്യന്‍ ചരിത്രകാരൻമാർ ഇതിനു സ്ഥിരീകരണം നല്‍കിയപ്പോൾ, ഇബ്നു ബത്തൂത്തയെപ്പോലുള്ളവർ ഇതിനെ അവഗണിച്ചിരുന്നുവെന്നതും ശ്രദ്ദേയമാണ്.
സൗദി അറേബ്യയിലെ എല്ലാ കബറിടങ്ങളെയും പോലെ പ്രാവുകൽ കൂട്ടമായി കൂടി നില്‍ക്കുകയും, ആളുകൾ അടുത്ത് പോവുമ്പോൾ പറന്നുയരുകയും ചെയ്യുന്നു; ആ കാഴ്ചകൾ മൊബൈല്‍ക്യാമറയിൽ പകര്‍ത്തി 'സ്മശാന മൂകത' മുറ്റി നില്‍ക്കുന്ന കബറിടത്തിലൂടെ കുറെ നേരം വെറുതെ നടന്നു..
ഇവിടെ
ആദ്യം
120 മീറ്ററോളം നീളമുള്ള വലിയ കബറണ്ടായിരുന്നെത്രെ; ഗൂഗിളില്‍ തപ്പി നോക്കിയാല്‍ നമുക്ക് ആ പഴയ ചിത്രങ്ങൾ കാണാം. പിന്നീട് ഹജ്ജിനും മറ്റുമെത്തുന്ന തീർത്ഥാടകർ ഇവിടെ വ്യാപകമായി എത്താൻ തുടങ്ങിയതോടെ 1975 ൽ ആധികാരിക ചരിത്ര പശ്ചാത്തലമില്ലാത്ത ഈ സ്ഥലം ഗവണ്‍മെന്റ് സീൽ ചെയ്ത് തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റു കബറുകളെപ്പോലെ ആക്കിയതാണത്രെ.
5 മില്യണ്‍ ജനസംഖ്യയുള്ള ജിദ്ദ നഗരത്തിലൂടെ ഓരോ വർഷവും അത്രത്തോളമോ അതിലധികമോ ആളുകൾ ഹജ്ജിനും ഉമ്രയ്ക്കുമായി കടന്നു പോവുന്നു, ഇതിൽ നല്ല ഒരു ഭാഗം ആളുകൾ ഇവിടെയും എത്തിയേക്കാം എന്ന ഭയമാവാം മതകാര്യ വകുപ്പിനെ കൊണ്ട് അങ്ങേനെയൊരു തീരുമാനെമെടുപ്പിച്ചത്.
ഫോട്ടോയെടുക്കാന്‍ നിയന്ത്രണമുണ്ടാവാം എന്ന് തോന്നിയിരുന്നത് കൊണ്ട് പരസ്യമായി ഫോട്ടോ പിടിച്ചിരുന്നില്ല; എന്നാലും ഏകദേശം ഈ കമ്പൗണ്ടിനകത്തെ കാഴ്ചകളൊക്കെ പകർത്തിയിരുന്നു;
തിരിച്ച് ഗേറ്റിനടുത്തത്തിയപ്പോൾ സെക്യൂരിറ്റിക്കാരന്‍ അറബിയിൽ എന്തിനാണ് ഫോട്ടോ എടുത്തതെന്നും ഇവിടെ ഫോട്ടോയെടുക്കാന്‍ പാടില്ലന്നറിയില്ലേഎന്നും ചോദിച്ച് മൊബൈൽ വാങ്ങി; അതിലുണ്ടായിരുന്ന ഫോട്ടോകൾ ഡിലീറ്റ് ചെയ്തു. പക്ഷെ ഫോണ്‍ മെമ്മറി ഫുള്ളായത് കാരണം ഫോട്ടോകൾ മെമ്മറി കാർഡിൽ സേവായത് കൊണ്ട് എല്ലാം നഷ്ടപ്പെട്ടില്ല. മൊബൈലിലുണ്ടായിരുന്ന മാറ്റ് ഫോട്ടോകൾ കാണുന്ന തിരക്കിൽ ഫോണ്‍ മുഴുവൻ പരിശോധിക്കാനും സെക്യൂരിറ്റിക്കാരന് മറന്നുപോയി. ഫോട്ടോകളൊക്കെ "ഖുവൈസ്" ആണന്ന കമാന്റോടെ മൊബൈൽ തിരിച്ചു തന്നു.
പുറത്തിറങ്ങുമ്പോൾ നേരത്തെ പിടിച്ച സെക്യൂരിറ്റിക്കരാന്‍ വാതിൽക്കൽ നിൽക്കുന്നുണ്ട്, അവനോട് കൈ കൊടുത്ത് സലാം പറഞ്ഞു പോവുമ്പോൾ ചോദിച്ചു ഈ ബോർഡിന്‍റെ ഫോട്ടോ എടുത്തോട്ടെയെന്ന് (ഹവ്വ മക്ബറ എന്ന ബോർഡ്) ആദ്യം വിസമ്മതിച്ചെങ്കിലും പോകാനൊരുങ്ങുമ്പോൾ തിരിച്ചു വിളിച്ച് എടുത്തോളു എന്ന് പറഞ്ഞു സമ്മതം തന്നു. (അങ്ങെനെ സമ്മതത്തോടും അല്ലാതെയും കിട്ടിയ ഫോട്ടോകൾ ഇതിനൊപ്പം പോസ്റ്റുന്നു).
ചരിത്രത്തിനും ചരിത്രാധീത കാലത്തിനും മുൻപേ ജീവിച്ച ഒരാളുടെ ഓര്‍മകളുള്ള ' ചരിത്ര സ്മാരകത്തിൽ' നിന്ന് പടിയിറങ്ങുകയാണ്, ഓർമകളിൽ സൂക്ഷിക്കാന്‍ ഒരുപിടി കാഴ്ചകളും അനുഭവങ്ങളും പകര്‍ത്തിവെച്ചു കൊണ്ട്.
അടിപൊളി
ReplyDeleteകൊള്ളം
ReplyDeleteനന്ദി അബു ബായി
Deleteഏതായാലും ആദാമും,ഹവ്വയും ഭൂമിയില്‍ വന്നു എന്നത് പുതിയ അറിവാണ്,,,കൊള്ളാം,,,
ReplyDeleteഅവർ ഭൂമിയിൽ വന്നില്ലായിരുന്നെങ്കിൽ ഇത് എഴുതാൻ സഹോദരി ഉണ്ടാവുമായിരുന്നില്ല :)
Deleteഹ ഹ, അയ്യോ... anyway thanx Nithu :)
Deleteഹവ്വാമ്മയ്ക്ക് ഒരു കല്ലറ. ആദ്യമായി അറിയുകയാണ്. താങ്ക്സ്
ReplyDeleteനന്ദി, സന്തോഷം അജിത് ഏട്ടാ :)
Deleteവിലക്കപ്പെട്ട കനി ഭക്ഷിച്ച് ഭൂമിയിലെത്തപ്പെട്ട ആദമും ഹവ്വയും വ്യത്യസ്ത ദേശങ്ങളിലെത്തപ്പെട്ടന്നും, അതില്‍ ആദം ഇന്ത്യയിലും ഹവ്വ ജിദ്ദയിലും എത്തപ്പെട്ടു. good presentation.
ReplyDeletethank you :)
Deleteഉം... കൊള്ളാം!
ReplyDelete:) :)
Deleteവിവരണം കൊള്ളാം ഇര്‍ഷൂ
ReplyDeleteതാങ്ക്യൂ സുനൈസ്
Deleteഉപകാരപ്രദമായൊരു പോസ്റ്റ്. ആദ്യമായി അറിയുന്നതാണിത്.
ReplyDeleteസന്തോഷം ശ്രീയേട്ട ...
Deleteജിദ്ദയിൽ ഒരു പാട് കാലം താമസിചിട്ടുണ്ടെങ്കിലും ഇതിനകത്ത് കയറാൻ പറ്റിയില്ല. എന്റെ പിഴ.. നല്ല വിവരണം..
ReplyDeleteനന്ദി അക്ബർ ബായി ഇവിടെ വന്നതിനു, വായിച്ചതിനു
Deleteചിത്രങ്ങൾ സൗദി അധികൃതർ നശിപ്പിച്ചതിൽ സങ്കടം. നിർഭാഗ്യവശാൽ ഇസ്ലാമിക പൈതൃകങ്ങൾ ഒരുപാട് ചെന്ന് പെട്ടിരിക്കുന്നത് തെറ്റായ കൈകളിലാണ്. എത്രയോ നശി(പ്പി)ച്ച് പോയി. ബാക്കിയുള്ളവ ഇനി എത്രകാലം?
ReplyDeleteഅതിനു മുൻപ്, ഇനിയുമിനിയുമെഴുതി ചരിത്ര രേഖയാക്കൂ, പ്രിയ സുഹൃത്തേ...!
യെസ് മുജീബ് ബായി അത് വലിയൊരു വേദന തന്നെയാണ്, നന്ദി താങ്കളുടെ നല്ല വാക്കുകൾക്ക്
DeleteSaad
Deleteആദം ഇന്ത്യയില്‍ ആയിരുന്നോ എത്തിയത്?...കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു...ഇനിയും ചരിത്രങ്ങള്‍ പോരട്ടെ...
ReplyDeleteആദം (അ) ഇന്ത്യക്കാരനാണ് , ആദമിനെ (അ) സ്വർഗത്തിൽ നിന്ന് ദൈവം പുറത്താകിയപ്പോൾ ആദം (അ) ദൈവത്തോട് കരഞ്ഞു,ആ കരച്ചിൽ 300 വർഷം നീണ്ടു ,ആ കണ്ണുനീരിൽ നിന്നാണ് അതിൽ നിന്നാണ് ഊദും ചന്ദനവും ഇഞ്ചിയും മുളച് പൊങ്ങിയതെന്നും ചരിത്രത്തിൽ കാണാം .
Deleteഅങ്ങേനെയെക്കെയാണ് വിശ്വാസം അതിനൊന്നും ചരിത്ര പരമായ സ്ഥിരീകരണങ്ങളില്ല ആചാര്യൻ
Deleteകൃത്യമായ തെളിവുകള്‍ ലഭ്യമല്ലെങ്കില്‍ അത് വെറും ഒരു വിശ്വാസം മാത്രമായി .അവശേഷിക്കുന്നു .
ReplyDeleteകാരണം നൂഹിന്റെ പ്രളയത്തോടെ വിശുദ്ധ കഅബ അടക്കം നശിച്ചു പോയിരുന്നു എന്നും പിന്നീട് ഇബ്രാഹീം പ്രവാചകനാണ് .ആ മന്ദിരം വീണ്ടും പടുത്തുയര്‍ത്തിയത് എന്നും പറയപ്പെടുന്നു .
അപ്പോള്‍ പോസ്റ്റില്‍ പറഞ്ഞത് പോലെ ഒരു രണ്ടായിരം വര്‍ഷത്തെ പഴക്കങ്ങള്‍ മാത്രമേ ഇത്തരം വിശ്വാസങ്ങള്‍ക്ക് ഉള്ളൂ .....
സത്യം വളരെ ദൂരെ ആയിരിക്കും ...
അതെ ആബിദ്, ആധികാരികമായ ചരിത്രമുള്ളത് ഇബ്രഹീം പ്രവാചകന്റെ കാലത്തിനു ശേഷമുള്ളത് മാത്രമാണ്, അത് കൊണ്ട് തന്നെ ഇതെക്കെ വെറും 'വിശ്വാസം' മാത്രം ആകാനാണ് സാധ്യത
Deleteനല്ല വിവരണം...സത്യം എന്തായാലും ഹവ്വ യുടെ പ്രതിനിധികള്‍ ഇന്നും ഉണ്ടല്ലോ ? അപ്പൊ ഹവ്വയും ഉണ്ട്..പിന്നെ ഇവിടെ ആണോ എന്നത് മാത്രം പ്രശനം...
ReplyDeleteനന്ദി അന്വർക്ക, വന്നതിനും , വായിച്ചതിനും :)
DeleteThis comment has been removed by the author.
ReplyDelete1: 5 മില്യണ്‍ ജനസംഖ്യയുള്ള ജിദ്ദ നഗരത്തിലൂടെ ഓരോ വർഷവും അത്രത്തോളമോ അതിലധികമോ ആളുകൾ ഹജ്ജിനും ഉമ്രയ്ക്കുമായി കടന്നു പോവുന്നു, ഇതിൽ നല്ല ഒരു ഭാഗം ആളുകൾ ഇവിടെയും എത്തിയേക്കാം എന്ന ഭയമാവാം മതകാര്യ വകുപ്പിനെ കൊണ്ട് അങ്ങേനെയൊരു തീരുമാനെമെടുപ്പിച്ചത്.
Delete/////// അല്ല നബി സ പറഞ്ഞു ''ജൂത ക്രിസ്ത്യാനികള്‍ അവരുടെ പ്രവാചകന്മാരുടെ കബറുകള്‍ ആരാധന സ്ഥലങ്ങലാക്കി''.... (അത് കൊണ്ടാണ് ഇസ്ലാമിലെ അടിസ്ഥാനം പിന്‍പറ്റുന്ന ഒരു സമൂഹം നില നില്‍ക്കപ്പെടുന്നതും ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തുന്നതും)
2: മുസ്ലീങ്ങള്‍ക്ക് ഊഹത്തെ പിന്‍പറ്റാന്‍ പാടുള്ളതല്ല.. തെളിവുകള്‍ ഇല്ലാ എന്ന് പറഞ്ഞു പറഞ്ഞാല്‍ അത് ഊഹമാണ്.. ''അറിവില്‍ വെച്ച് നരകം ലഭിക്കുന്ന അറിവ് ഊഹമാണ്''....
ജിദ്ദയിൽ പോയിട്ടുണ്ട്., മുത്തശ്ശിഎന്നാണർത്ഥമെന്നും, ഈ കബർ അവിടെയാണെന്നും അറിയില്ലായിരുന്നു..
ReplyDelete:)
Deleteനല്ല പോസ്റ്റ് ..
ReplyDeletethanks jabbarka :)
Deletewow... Nannaaayi da
ReplyDeletethank you jabi :)
Deletenalla post nalla avatharanam
ReplyDeletethank you salahuden :)
DeleteFor the first time i came to knw the meaning of jeddah.. Thanks for the information :)
ReplyDelete:)
Deleteആദം മുത്തശ്ശൻ അവിടെയെങ്ങുമില്ലേ..?
ReplyDeleteഹവ്വയുടെ കബറിടം ഉണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത്. അതു് ഹവ്വയുടെയോ മറ്റാരുടെങ്കിലും ആകട്ടെ. വർഷങ്ങൾക്കു അപ്പുറമുള്ളതാണല്ലോ. അതിപ്പോഴും കാത്തു സുക്ഷിക്കുന്ന സർക്കാരിനെ അനുമോദിക്കണം. പുരാവസ്തുക്കാർ പഠനം നടത്തിയാൽ കബറിടത്തിന്റെ കാലഘട്ടത്തെ പറ്റിയുള്ള പല വിവരങ്ങളും കിട്ടും. അന്നത്തെ ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും അറിയുവാൻ സാധിക്കും.
ReplyDeleteമിസ്റ്റർ ഇർസാദ് താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.