Monday, September 9, 2013

ഉള്ളാളിലെ 'കുട്ടനെ' തേടി...

    12:21:00 AM   23 comments


സമയം രാവിലെ 8.15, മൊഗ്രാല്‍പുത്തുര്‍ ടൌണ്‍-എൻറെ നാട്;
 മംഗലാപുരം ഭാഗത്തേക്കുള്ള ബസ്സ്‌ കാത്ത് നില്‍ക്കുകകയാണ്, കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ 'കാവി' പുതച്ച ഇന്റര്‍ സ്റ്റേറ്റ്   ബസ്സ്‌ വന്ന് നിന്നു, ഈ റൂട്ടില്‍ ഇപ്പോള്‍ ചെയിൻ സര്‍വ്വീസ് ആണ് കേരളത്തിന്റെയും   കര്‍ണാടകയുടെയും കെ.എസ്.ആര്‍.ടി.സികള്‍ക്ക് ഓരോ മണിക്കൂര്‍ വീതിച്ചു നല്‍കിയിരിക്കുന്നു, ഈ ഒരു മണിക്കൂറിനെ കര്‍ണ്ണാടക ഉപയോഗിക്കുന്നത് പോലെ കേരളം ഉപയോഗിക്കുന്നുണ്ടോ എന്നത് കേരള സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കേണ്ട വിഷയമാണ്, കുറച്ചുകാലം മുൻപ് വരെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടമായിരുന്നു ഇതിലെ, റൂട്ട് ദേശസല്‍ക്കരണത്തിലൂടെ അതവസാനിച്ചെങ്കിലും കുട്ടികാലത്തെ പ്രധാന വിനോദങ്ങളിലൊന്ന്- റോഡരികിലിരുന്ന് ഈ ബസ്സോട്ടം കാണുക എന്നത് ഓര്‍മ്മകളിലേക്ക്  മാഞ്ഞു  പോയതിന്റെ  ചെറിയൊരു വേദനയുണ്ട്;

ബസ്സില്‍ കയറി;   മംഗലാപുരത്തേക്കുള്ള ഈ ബസ് സംഗര സംസ്കാരങ്ങളുടെ  സഞ്ചരിക്കുന്ന ഇടങ്ങളാണ്, മലയാളവും, കന്നടയും, തുളുവും സംസാരിക്കുന്നവര്‍ ബാസ്സിലുണ്ടാവും, നിരവധി പുഴകള്‍ക്ക് കുറുകെയാണ് NH-17 കടന്നു പോവുന്നത്, മംഗലാപുരത്ത് എത്തുന്നതിനു മുമ്പായി  കേരളത്തിലെ അഞ്ചു നദികളും നേത്രാവതിയും ക്രോസ്സ് ചെയ്തിരിക്കും, ബസ്സ്‌ ഉപ്പളയിലെത്തുമ്പോള്‍ ഉറുദു സംസാരിക്കുന്നവര്‍ ബസ്സില്‍ കയറും, കൊങ്കിണിയും ബ്യാരിയുമൊക്കെ പ്രാധിനിത്യമറീച്ചിരിക്കും ബസ്സ്‌ തലപ്പാടിയിലെ കേരളതിര്‍ത്തി പിന്നിടുമ്പോള്‍.


രാവിലെയായത് കൊണ്ട്  ഒരുപാടു വിദ്യാര്‍തികളുണ്ട് ബസ്സില്‍, മംഗലാപുരത്തെ വിവധ കോളേജുകളിലേക്കും യൂണിവേര്‍സിറ്റികളിലേക്കുമാണ്, ദക്ഷിണേന്ത്യയിലെ ഹെല്‍ത്ത്& എഡുക്കേഷന്‍ ഹബ്ബ് ആണല്ലോ ഇന്ന് മംഗലാപുരം, ഞാന്‍ ശ്രദ്ധിച്ചത് ഇവരുടെ 'ഡ്രസ്സിംഗ്' ആണ് എനിക്ക് പുതുമ തോന്നിയില്ലെങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കാസറഗോഡന്‍  ന്യു ജനറേഷന്റെ വസ്ത്ര ധാരണ ശൈലി ഒന്ന് ശ്രദ്ധിക്കാതിരിക്കില്ല, മംഗലാപുരവും, മുംബൈയും, ദുബൈയും കാസറഗോഡിനെ തൊട്ട് നില്‍ക്കുന്നത് കൊണ്ടാവാം ഫാഷന്‍ രംഗത്തെ പുതുമകളും വളരെപ്പെട്ടന്ന് ഇവിടേക്ക് ചേക്കേറുന്നത്.


ഇതെനിക്ക് സ്ഥിരം കാഴ്ചയായിരുന്നു രണ്ടു വര്‍ഷം മുമ്പ് വരെ ഒരു വര്‍ഷത്തിലധികം  മഞ്ഞെശ്വരത്ത് ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്നപ്പോള്‍, ഞാന്‍ സ്കൂളില്‍  പോയിരുന്ന അതേ സമയം; ആ യാത്രകളുടെ ഓർമ്മകളിലാണിപ്പോള്‍....


സോറി,  പറയാന്‍ മറന്നു; ഈ യാത്ര മംഗലാപുരത്തേക്കല്ല, കേരള അതിര്‍ത്തി കഴിഞ്ഞാല്‍ ആദ്യം കിട്ടുന്ന ടൌണ്‍ ആയ തൊക്കോട്ടേക്കാണ്, അവിടെയിറങ്ങിയാലെ ഉള്ളാളിലെത്താന്‍ പറ്റുകയുള്ളു, തൊക്കോട്ട്‌ ബസ്സ്‌ നിർത്തി, അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന മംഗലാപുരത്തിന്റെ ഉപ നഗരമാണിത്. അല്ലെങ്കില്‍ മംഗലാപുരം നഗരം തെക്കൊട്ടെക്കും അതിന്റെ ഉള്‍പ്രദേശങ്ങളിലേക്കും കൂടി വളരുകയാണ് എന്നും പറയാം , മാംഗളൂർ യൂണിവേർസിറ്റി അടക്കം പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും തെക്കോട്ട് നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന വിധമാണുള്ളത്.      




തൊക്കോട്ട്‌ നിന്ന് കര്‍ണ്ണാടാകയുടെ നമ്പരിട്ട ബസ്സില്‍ കയറി ഉള്ളാളിലേക്ക്,
ഉള്ളാള്‍ മേഖലയിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്, സയ്യിദ് മദനി എന്ന സൂഫി വര്യന്റെ മഖ്ബറയാണ് ഇവിടെയുള്ളത് അഞ്ചു വര്‍ഷം കൂടുംതോറുമാണ് അവിടെ ഉറൂസ് നടക്കാറുള്ളത് . ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉറൂസ് ആയിരിക്കും . അവിടത്തേക്കു പലരും പല നേര്‍ച്ചകളും നേരും . അങ്ങനെ അവിടേക്ക് നേര്‍ച്ചയാക്കുന്ന ആടുകളെ ആണ് ഉള്ളാള്‍ത്തെ കുട്ടൻമാര്‍ എന്ന് വിളിക്കുന്നത് . അഞ്ചു വര്‍ഷത്തിനിടയില്‍ ഉറൂസ് നടക്കുന്നു എന്നത് കൊണ്ട് തന്നെ ആളുകള്‍ ആടുകളെ ഉറൂസിന്റെ സമയം ആകുമ്പോള്‍  നേര്‍ച്ചയാക്കിയിട്ടു ഉറൂസ് കമ്മിറ്റിക്ക് നേരിട്ട് എല്പ്പിക്കുകയല്ല പതിവ്‌ , മറിച്ചു ഉറൂസിനു മാസങ്ങളോ , വര്‍ഷങ്ങളോ മുന്നേ തന്നെ നേർച്ചയാക്കിയ ആടുകളെ കഴുത്തിലൊരു പാക്കും കെട്ടി സ്വതന്ത്രമായി പറഞ്ഞു വിടും , ഉള്ളാള്‍ ദര്ഗയിലേക്ക് പണം നെര്‍ച്ച്ചയാക്കുന്നവര്‍ ഒക്കെ ആ ആടിന്റെ കഴുത്തിലെ പാക്കില്‍ നാണയങ്ങളും നോട്ടുകളും ഇടും . ആ പണ സഞ്ചിയും തൂക്കി പിടിച്ചു കറങ്ങി നടക്കും.   ആ ആടുകള്‍ പിന്നെ എവിടെന്നോ യാത്ര തുടങ്ങി എവിടെയെക്കെയോ കറങ്ങി നടന്നു, വെയിലും മഴയും മഞ്ഞും ഏറ്റു അവസാനം ഉറൂസിന്റെ സമയമാകുമ്പോള്‍ ഉള്ളാള്‍ത്തെക്ക് താനേ പോകും എന്ന വിശ്വാസമായിരുന്നു ഈ ആടുകളെ ഇങ്ങനെ സ്വതന്ത്രമായി വിടാനുള്ള കാരണം . ഈ സര്‍വ്വ സ്വതന്ത്രരായ ആടുകള്‍ ട്രെയിനിലും , ബസ്സിലും ടിക്കെറ്റ്‌ എടുക്കാതെ യാത്ര ചെയ്തു , ജാതിയുടെയും , മതത്തിന്റെയും , ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ അതിനു തോന്നുന്നിടത്തോക്കെ കറങ്ങി നടന്നു . കാസര്‍ഗോട്ടെ റെയില്‍വേ സ്റെഷനിലുകളിലും , ബസ്‌ സ്റ്റാന്റുകളിലും , കടത്തിണ്ണ കളിലും ആളു കൂടുന്നിടത്തും കൂടാത്തിടത്തും ആട്ടിടയനില്ലാത്ത ഈ ആടുകള്‍ കൗതുകമായ ഒരു കാഴ്ചയായി നിറഞ്ഞു നിന്നു . ഉള്ളാള്‍ത്തെ ആടുകള്‍ എന്നത് കൊണ്ട് തന്നെ ആരും ഉപദ്രവിക്കാന്‍ നില്‍ക്കുകയുമില്ല , മാത്രമല്ല ഇങ്ങനെ നേച്ചയാക്കപ്പെടാത്ത നാട്ടില്‍ അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്ന ആടുകളെയും ഉള്ളാള്‍ത്തെ ആടുകള്‍ എന്ന വിശ്വാസത്തില്‍ ആരും ഉപദ്രവിക്കാതെ നിന്നു.


എന്റെ കുട്ടിക്കാലത്ത് നാട്ടിലെ വന്യ മൃഗം ഉള്ളാളിലെ കുട്ടന്‍മാരായിരുന്നു, ഒരുപാടണ്ണം നാട്ടില്‍ സൌര്യവിഹാരം നടത്തിയിരുന്നു, വീട്ടിലും, സ്കൂള്‍ വരാന്തകളിലും ക്ലാസ് റൂമിലും മഴയത്തും അല്ലാത്തപ്പോഴുമൊക്കെ സ്വതന്ത്രത്തോടെ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്തിരുന്നു, ആളുകള്‍ക്ക് ഒരു തരം ബഹുമാനമായിരുന്നു ഇവയോട് ഞങ്ങള്‍ കുട്ടികള്‍ ഇവ മഴയത്ത് ക്ലാസ് മുറിക്കകത്ത് കയറിയാലും ആട്ടിയിറക്കില്ലായിരുന്നു,     
ബസ്സ്‌ പള്ളിക്ക് മുമ്പില്‍ നിര്‍ത്തി, ബസ്സിറങ്ങി വഴി വാണിഭക്കാരും, തീര്‍ഥാടകരും, യാചകരും നിറഞ്ഞു നില്‍ക്കുന്ന വഴിയിലൂടെ പള്ളിയിലേക്ക്, വിശാലമായ കോമ്പൗണ്ടിനകത്താണ് പള്ളിയും ദർഗയും സ്ഥിതി ചെയ്യുന്നത്, മനോഹരമായ താഴികകുടവും മിനാരങ്ങളുമുള്ള പള്ളി, മുറ്റത്ത് നാലു ഭാഗവും പടവുകളുള്ള വലിയ കുളം, പള്ളിക്കകത്തും പുറത്തുമായി രണ്ടു കിണറുകള്‍, ഇവ രണ്ടിലേക്കും ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ പണം നിക്ഷേപിക്കുന്നുണ്ട്, നാണയങ്ങള്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു വെള്ളത്തില്‍  

പള്ളിക്കടുത്തായി ആടുകളെ താമസിപ്പിക്കനായി മറ്റൊരു കെട്ടിടമുണ്ട്, ഒന്ന് രണ്ടു ആടുകള്‍ പുറത്ത് മേഞ്ഞു നടക്കുന്നുണ്ട്, അകത്ത് കയറി നോക്കി ഗ്രില്ലിട്ട വലിയ കൂട്ടിനകത്ത്‌ കുറച്ചു ആടുകള്‍ കൂടിയുണ്ട്.ഇവയെക്കുറിച്ച് ചോദിക്കാമെന്നു വെച്ചാൽ അടുത്താരുമില്ല കുറച്ചു നേരം കാത്തിരുന്നു; അതാ, കുറച്ചപ്പുറത്ത്  തലയിൽ ടവ്വൽ കെട്ടിയ ഒരാള്‍  ബീഡിയും  വലിച്ചിരിക്കുന്നു, പോയി സലാം പറഞ്ഞു ഇവിടെത്തെ ആടുകളെ കുറിച്ച് ചോദിച്ചു, കക്ഷി നാട്ടുകാരാൻതന്നെയാണ്.. അയാള്‍ പറയുന്നത് ഇപ്പോഴും അവിടേക്ക് ആളുകള്‍ ആടുകളെ നേർച്ചയാക്കി എത്തിക്കാറുണ്ടെത്രെ കർണ്ണാടകയുടെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളിൽനിന്ന്. ഉറൂസ് സമയമാവുമ്പോള്‍ ആടുകള്‍ തനിച്ചും ഇവിടെ എത്താറുണ്ടെന്നും,ആ ആടുകള്‍ ഇവിടേക്ക് ആണന്നു എങ്ങെനെ തിരിച്ചറിയുമെന്ന ചോദ്യത്തിന് "അതൊല്ലൊ അറിയും" എന്ന കന്നട ചൊവ്വയുള്ള മലയാളത്തിൽ മറുപടി; കൂടുതൽ പറയാൻ അയാള്‍ക്ക് താൽപര്യമില്ലന്നു തോന്നി, കൂടുതൽ ചോദിക്കാൻ പറ്റിയ വേറെ ആരെയും കണ്ടതുമില്ല.    
       
പള്ളിയും പരിസരവും  ഒന്നു കൂടി ചുറ്റിക്കറങ്ങി, ഇവിടെ  അടുത്തു തന്നെ സുന്ദരമായ പാറക്കെട്ടുകള്‍ അതിരിട്ടു നിൽക്കുന്ന സോമേശ്വര ബീച്ച് കൂടിയുണ്ടെങ്കിലും മുമ്പ് അവിടെ പോയിട്ടുള്ളത് കൊണ്ട്  പോവാന്‍ തോന്നിയില്ല; തിരിച്ച് നാട്ടിലേക്ക്..പക്ഷെ ഇവിടെത്തെ ചുറ്റു പാടുകള്‍ കണ്ടിട്ടും, വിശദീകരണം കേട്ടിട്ടും കുഞ്ഞു നാളിലെ  ഉണ്ടായിരുന്ന അതെ ചോദ്യം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു . ഉറൂസിന്റെ സമയം ആകുമ്പോള്‍ എന്റെ നാട്ടിലുണ്ടായിരുന്ന  ആടുകളൊക്കെ ഉള്ളാള്‍ത്തെക്ക് എത്താറുണ്ടായിരുന്നോ ....?








Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
23 comments:
Write comments
  1. ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ

    ReplyDelete
  2. ഉള്ളാള്‍ ദര്‍ഗയിലേക്ക് മുമ്പുകാലത്ത് ഞങ്ങളുടെ നാട്ടില്‍ നിന്നുപോലും ആടുകളെ അയക്കുമായിരുന്നു. അവ സമയമാവുമ്പോള്‍ അവിടെ എത്തിക്കൊള്ളും എന്നായിരുന്നു വിശ്വാസം. പരസ്പരസഹവര്‍ത്തിത്വത്തിന്റേയും, ആദരവിന്റേയും ആ നല്ല കാലത്ത് ദര്‍ഗയിലേക്കുള്ള ആടുകളെ ആരും ഉപദ്രവിച്ചിരുന്നില്ല.

    എന്നാല്‍ ഇന്ന് കാലം മാറി. എവിടെ നിന്നൊക്കയോ ഇറക്കുമതി ചെയ്യപ്പെട്ട വിഷവിത്തുകള്‍ നമ്മുടെ സമൂഹത്തില്‍ പടര്‍ത്തി ലാഭം കൊയ്യാന്‍ കച്ചകെട്ടിയിറങ്ങിയ ഛിദ്രശക്തികളുടെ കാലമാണിത്. അവര്‍ അവസരം മുതലെടുത്ത് ലാഭം കൊയ്യാന്‍ ഉള്ള സാധ്യത മുന്‍കൂട്ടി കണ്ടിട്ടോ എന്തോ ഇപ്പോള്‍ ദര്‍ഗയിലേക്ക് ആടുകളെ അയക്കുന്നത് കാണാറില്ല......

    നല്ലൊരു കുറിപ്പ്., കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് വിവിധ ഭാഷാസംസ്കാരങ്ങളുടെ നാട്ടിലൂടെ പലതവണ യാത്ര ചെയ്തിട്ടുണ്ട്. ഒരേ സമയം ലിപി ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് ഭാഷകള്‍ കേള്‍ക്കണമെങ്കില്‍ ആ ഭാഗങ്ങളിലൂടെയുള്ള ഓര്‍ഡിനറി ബസ്സുകളില്‍ സഞ്ചരിക്കുക തന്നെ വേണം.....

    ReplyDelete
    Replies
    1. പ്രദീപ്‌ സർ, നന്ദി വിശദമായ വായനക്ക്, അഭിപ്രായത്തിന്... :)

      Delete
  3. ഹൃദ്യമായ വിവരണം ഇർഷാദ്

    ReplyDelete
  4. ഉള്ളാള്‍ കുട്ടന്മാരെ വായിച്ച് ഞാന്‍ ആദ്യം ഇട്ട കമന്റ് കണ്ടില്ല
    ക്ഷമിയ്ക്കൂ കുട്ടന്മാരേ....നിങ്ങളെ എനിക്കിഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. ഹ ഹ.. അജിത്ത് ഏട്ടാ നന്ദി

      Delete
  5. നന്നായിട്ടുണ്ട്,,കുറച്ചു അക്ഷരതെട്ടുണ്ട് തിരുത്തുമല്ലോ..

    ReplyDelete
    Replies
    1. നന്ദി ആസ്ലു ബായി, തിരുത്താം

      Delete
  6. ഉള്ളാളിലെ കുട്ടന്മാര്‍ കൊള്ളാം.. ആശംസകള്‍..//.,..

    കുറെ അക്ഷരത്തെറ്റുണ്ട്, വിവധ, വിദ്യാര്‍തി അങ്ങനെ വേറെയും..

    ReplyDelete
    Replies
    1. മനോജ്‌ ഏട്ടാ, തിരുത്താം... നന്ദി വന്നതിന്ന്

      Delete
  7. എന്‍റെ കാസറഗോഡ് ദിനങ്ങള്‍ ഓര്‍മ്മ വന്നു....

    ReplyDelete
    Replies
    1. ആർഷ കാസറഗോട്ട് ഉണ്ടായിരുന്നോ?

      Delete
  8. നന്നായിട്ടുണ്ട്
    ഇനിയും എഴുതുക

    ReplyDelete
  9. Replies
    1. റോസാപ്പൂക്കള്‍ നന്ദി :) :)

      Delete
  10. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍... .. നന്നായിട്ടുണ്ട് ഇര്‍ശാദ്..
    വിശ്വാസം.. അതല്ലേ, എല്ലാം.. ല്ലേ.. :)

    ReplyDelete
    Replies
    1. നന്ദി ശിഹാബ് ബായി... ഹും വിശ്വാസം... അതാണല്ലോ എല്ലാം :p

      Delete
  11. നല്ല യാത്രാ വിവരണം ഇർഷാദ്,

    പണ്ട് കാലങ്ങളിലെല്ലാം ഗ്രാമങ്ങളിൽ കഴുത്തി സഞ്ചി തൂക്കിയ ഇത്തരം കുട്ടന്മാരെ കാണാറുണ്ടായിരുന്നു. ഇന്നാൽ ഇന്നതെല്ലാം അന്യമായി. ഉള്ളാൾ വിശേഷവും വിവരണവും ബോറടിപ്പിക്കാതെ പറഞ്ഞിരിക്കുന്ന്.

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner