Saturday, November 3, 2012

മഹാ തീര്‍ത്ഥാടനത്തിന്‍റെ വഴിയരികില്‍

    12:49:00 AM   10 comments


പെരുന്നാള്‍ പ്രഭാതം;

ഇവിടെ തലേന്ന് രത്രി മുസ്ദലിഫയില്‍ നിന്ന് പെറുക്കിയെടുത്ത കല്ലുകള്‍ ജംറകളില്‍ എറിഞ്ഞു തിരിച്ചു വരുകയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  തീര്‍ത്ഥാടക ലക്ഷങ്ങള്‍;തിരിച്ചുവരുന്നു എന്നാ വാക്ക് കൊണ്ടു മാത്രം ആ രംഗം വിശദീകരിക്കാന്‍ കഴിയില്ല, അതൊരു മനുഷ്യ പ്രവാഹമാണ്, അണപൊട്ടി ഒഴുകുന്നത്‌ പോലെ; മുമ്പിലുള്ള  എല്ലാം ആ പ്രവാഹത്തോടൊപ്പം   ഒഴുകിപ്പോവുന്നു, ഇവര്‍ക്ക് ടെന്ടുകളിലേക്ക് വഴി  കാണിക്കാനായി വഴിയരികില്‍ കാത്തു നിന്നിരുന്ന ഞങ്ങള്‍ വളണ്ടിയേര്‍സും ആ ഒഴുക്കിനൊപ്പം ഒരുപാടു ദൂരം ഒഴുകിപ്പോയി. ഞങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന ടെന്ടുകള്‍ക്ക് അരികില്‍ എത്താന്‍ സമയം പിന്നെയും ഒരുപാടെടുത്തു.


ഈ വര്‍ഷത്തെ പെരുന്നാളും അത് കഴിഞ്ഞുള്ള ദിവസങ്ങളും ഇ മഹാ തീര്‍ത്ഥാടത്തിനരികിലായിരിക്കണമെന്നു നിശ്ചയിച്ചതാണ്, അതിന്നു വളണ്ടിയറിംഗ് എന്ന ഒരവസരവും കൈവന്നതോടെ അതൊരു ഉത്തരവാദിത്തവും പുണ്യകര്‍മ്മവുമായി മാറി.       മിന; അറഫ കുന്നുകള്‍ക്കിടയില്‍ 20 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന 30  ലക്ഷത്തിലധികം ഹാജിമാരെ ഉള്‍ക്കൊള്ളാവുന്ന ഒരു ലക്ഷം  എയര്‍കണ്ടീഷന്‍ ചെയ്ത കൂടാരങ്ങള്‍ (ടെന്റുകള്‍) ഉളള   കൂടാരങ്ങളുടെ നഗരം. ലോകത്തിലെ ഏറ്റവും വലിയ ടെന്ടു സിറ്റി.മിനയിലെ സേവനങ്ങള്‍ക്കൊപ്പം ഹജ്ജിന്റെ സൌന്ദര്യംക്കൂടി നുകരുകയായിരുന്നു, കേട്ടറിഞ്ഞതിലും വായിച്ചറിഞ്ഞതിലുമെത്രെയോ മനോഹരവും കഠിനവുമാണ് ഹജ്ജ്  എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങള്‍.4000  വര്‍ഷങ്ങളായി തുടരുന്ന മനുഷ്യ മഹാ സംഗമത്തിന്റെ വഴിയരികില്‍ ഒരു കാണിയായി നില്‍ക്കാന്‍ ഈ വര്‍ഷം എനിക്ക് ഭാഗ്യമുണ്ടായി. ജൂതരും ക്രൈസ്തവരും മുസ്ലിംകളും ഒരേ  സമയം നായകത്വം അവകാശപ്പെടുന്ന  ഇബ്രാഹീം നബിയുടെ ഏക ദൈവ വിശ്വാത്തിലദിഷ്ടിതമായ ജീവിതത്തിന്റെ പുന:പ്രകാശനമാണ് ഹജ്ജ്. ആദ്യത്തെ രണ്ടു വിഭാഗങ്ങളും ഏകദൈവ വിശ്വാസം എന്നതില്‍ നിന്ന് വ്യതിചലിച്ചതിനാല്‍ അവര്‍ ഇബ്രാഹീമി പാരമ്പര്യത്തിന്നു പുറത്താണ്.     


ഇബ്രാഹീം പ്രവാചകന്‍ ദൈവ വിശ്വാസത്തിന്റെ വഴിയില്‍ നടത്തിയ കഠിനമായ യാത്രകളുടെ പുനരാവിഷ്കാരം, പുണ്യ നിര്‍ഭരവും ചിര പുരാതനുവുമായ ഒരു യാത്ര , ഇതിനേക്കാള്‍ പുരാതനമായ ഒരു യാത്രയും മനുഷ്യ സംസ്കൃതിയുടെ ചരിത്രത്തിലെവിടെയുമില്ല, അതോടപ്പം തന്നെ ഏക ദൈവ വിശ്വാസികളുടെ സാര്‍വ്വ ലൌകീക സമ്മേളനം കൂടിയാണ് ഹജ്ജ്.  


    കഅബയെ വലയം ചെയ്യുന്ന മഹാ പ്രവാഹത്തില്‍ ചെറു തുള്ളിയായി ഒഴുകി, മിനയില്‍ അണി ചേരുന്ന വെള്ളക്കൊറ്റികളുടെ മഹാ സാഗരത്തില്‍ അലിഞ്ഞ്, സ്വത ബോധത്തിന്റെ പുതു വെളിച്ചത്തില്‍ അറഫ മൈതാനിയില്‍  പുനര്‍ജ്ജനിച്ച്, മുസ്ദലിഫയിലെ രാത്രിയിലൂടെ മിനയിലീക്ക് തിരിച്ചെത്തി ബാക്കി കര്‍മ്മങ്ങള്‍ കൂടി ചെയ്തു തീര്‍ത്ത്‌ കഅബയെ വലയം ചെയ്തവസാനിക്കുന്ന അഞ്ചു  ദിവസത്തെ ദൈവ പ്രകീര്‍ത്തനത്തിന്റെ മഹോത്സവമാണ് ഹജ്ജ്. എവിടെയും മുഖരിതമായി ഒഴുകുന്ന ശബ്ദം " ലബ്ബയ്ക്ക അള്ളാഹുമ്മ ലബ്ബയ്ക്ക്"- അള്ളാഹുവേ നിന്റെ വിളിക്കിതാ ഉത്തരം നല്‍കുന്നു- എന്ന മന്ത്ര ധ്വനികള്‍ മാത്രംകഅബയുടെ നിര്മ്മാണം പൂര്ത്തിയായതിനു ശേഷം അള്ളാഹു ഇബ്രാഹിം നബിയോട്  കല്പ്പിച്ചു-
" ആരാധനലയത്തിലെക്ക് മനുഷ്യരെ ഹജ്ജിനായി  ക്ഷണിക്കുക "
ഇബ്രാഹിം നബി പറഞ്ഞു:"ഞാന് താഴ്വരയില്നിന്ന് വിളിച്ചാല്എന്റെ ശബ്ദം ആളുകള്കേള്ക്കുമോ?"അള്ളാഹു പറഞ്ഞു"വിളിക്കുക എന്നത് മാത്രമാണ് നിന്റെ ബാധ്യത, വിളി  കേള്പ്പിക്കുന്നവന്ഞാനാണ്‌"   ആ വിളിക്കുത്തരം നല്‍കി കൊണ്ട് ഭൂമിയില്‍ മനുഷ്യ വാസമുള്ള അഷ്ട ദിക്കുകളില്‍ നിന്നും കഴിഞ്ഞ നാല് സഹസ്രാബ്ദങ്ങളായി കാന്തിക പ്രഭാവമുള്ള, ഭൂമിയുടെ ഒത്ത മധ്യത്തില്‍ നില കൊള്ളുന്ന, നഗരങ്ങളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന, ഭൂമിയിലെ മനുഷ്യ വാസത്തിന്റെ ആദ്യ കേന്ദ്രത്തിലേക്ക്, മക്ക നഗരത്തിലേക്ക്, കഅബാലയത്തിലേക്ക് ഒഴുകുകയാണ് ലോകംചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഹജ്ജ്; ഇന്നെലെ ഈ മനുഷ്യര്‍ അറഫ മൈതാനിയില്‍ ഒരുമിച്ചു കൂടിയിരുന്നു, എല്ലാവരും ഒരേ വേഷത്തില്‍, ഒരേ മന്ത്രധ്വനിയോടെ.. ഇവിടെയാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്, ആദിമ മനുഷ്യനായ ആദമിന്റെ ആദ്യ സ്പര്‍ശമേറ്റ സ്ഥലം ഇതാണ്, ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങും കൂടിയാണ് അറഫ സംഗമം.  

രണ്ടു കഷ്ണം തുണിയില്‍ ശരീരം പുതച്ച് ചുണ്ടില്‍ ദൈവസോത്രം ഉരവിട്ടു, ദേശിയതയുടെയോ, പ്രാദേശികതയുടെയോ, അതിര്‍വരമ്പുകളില്ലാതെ കറുത്തവനും വെളുത്തവനും ഒന്നിക്കുന്ന ഇവിടം ഓരോ മനുഷ്യനിലും അന്ത്യനാളില്‍ തങ്ങളുടെ ശവ മന്‍ച്ചങ്ങളില്‍ നിന്നെണീട്ട് നമ്ര ശിരസ്കരായി ദൈവ സന്നിധിയില്‍ ഒരുമിച്ചു കൂടുന്ന ഓര്‍മ്മയാണ് പകരുന്നത്. 
  വീണ്ടും മിനയിലേക്ക് തന്നെ വരാം- വളണ്ടിയേര്‍സ് എന്ന നിലയില്‍ ഹാജിമാര്‍ക്ക് ടെന്ടു കളിലേക്ക് വഴി കാണിച്ചു കൊടുക്കുക എന്നതാണ് ഇവിടെത്തെ പ്രധാന ജോലി. അവരുടെ ടെന്ടു നമ്പര്‍ നോക്കി ഞങ്ങളുടെ കയ്യിലുള്ള മാപ്പ് വെച്ച് എവിടെയാണ് സ്ഥലം എന്ന് പറഞ്ഞു കൊടുക്കല്‍ അല്ലെങ്കില്‍ അവിടെ കൊണ്ട് ചെന്നാക്കല്‍.വഴി പറഞ്ഞു കൊടുക്കേണ്ടി വരുന്നതിലധികവും ഇന്ത്യ- പാക്കിസ്ഥാന്‍-ആഫ്രിക്ക തുടങ്ങിയിടങ്ങളിലെ ഗ്രാമങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ്; അവരുടെ ഭാഷ കാര്യമായ  പ്രശ്നം സൃഷ്ടിച്ചെങ്കിലും മറ്റു ബുദ്ധിമുട്ടുകളൊന്നുമുണ്ടയില്ല.  വളണ്ടിയേര്‍സായി സേവനമാനുഷ്ടിക്കുന്നത് കൂടുതലും ഇന്ത്യക്കാരാണ് അതില്‍ അതികവും മലയാളികള്‍, പിറകുവശത്ത് ഇന്ത്യ എന്നെഴുതിയ മഞ്ഞയും ചുവപ്പിലുമുള്ള യൂണിഫോമണിഞ്ഞവര്‍. പിറകില്‍ നിന്ന് എപ്പോഴും ഒരു വിളി കേള്‍ക്കാം "യാ.. ഹിന്ദി.." അല്ലെങ്കില്‍ "ഇന്ത്യാ.." യെന്ന്, മറ്റു നാട്ടുകാര്‍ നമ്മുടെ നാടിന്‍റെ പേര് പറഞ്ഞു നമ്മെളെ വിളിക്കുമ്പോള്‍ രാജ്യതിര്‍ത്തികള്‍ക്കതീതമായ ഇടമായിട്ടു പോലും ഒരു ഉള്‍പുളകം നമ്മളില്‍ ഉണ്ടാവാതിരിക്കുന്നില്ല. 
                                     

    
                   

    ഒരു യുഗ പ്രഭുവായിരുന്നു ഇബ്രാഹീം നബി യുഗ പ്രഭാവന്‍മാര്‍ക്ക് വിശ്വാസത്തിന്റെ ഔന്നിത്യമേകിയ  യുഗപ്രഭു.ഇബ്രാഹീം നബിയെ  കൂടാതെ പുത്രന്‍ ഇസ്മായീലും ഭാര്യ ഹാജറയും ഓര്‍മ്മിക്കപ്പെട്ടുകൊണ്ടെയിരിക്കും ലോകാവസാനം വരെ.ഹാജറയെന്ന കറുത്ത എത്യോപ്യന്‍  അടിമ സ്ത്രീയുടെ ത്യാഗത്തെ സ്മരിക്കുന്നതിലൂടെ  ഇസ്ലാം വിളംബരം ചെയ്യുന്നത് സമഭാവനയുടെ മഹത്തായ ഒരു ലോകത്തെയാണ്.  സഫ- മര്‍വക ള്ക്കിടയിലെ ഓട്ടത്തിലൂടെ അനുസ്മരിക്കപ്പെടുന്നത് ഹാജറയുടെ ത്യാഗമാണ്.

സഫയുടെയും മര്‍വയുടെയും തോട്ടിപ്പുറത്ത് കഅബക്ക് ചുറ്റും ഇപ്പോഴും പ്രദിക്ഷണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ത്വവാഫ് അത് ആരംഭിച്ചത് മുതല്‍ ഇന്ന് വരെ അത് നിലച്ചിട്ടില്ല എന്ന സത്യം മറ്റൊരു അത്ഭുതമാണ്. അങ്ങെനെ ഒരുപാട് അത്ഭുതങ്ങളുടെ കലവറയാണീ നഗരം 


മിനയില്‍ ഇപ്പോള്‍ രണ്ടാം ദിവസത്തെ കല്ലേറ് കര്‍മ്മത്തിനായി ആളുകള്‍ ജംറയിലേക്ക് പോവുകയും തിരിച്ചുവരുകയും ചെയ്തു കൊണ്ടിരിക്കുന്നു.അതൊരു കാഴ്ച തന്നെയാണ്, ഓരോ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട അള്ളാഹുവിന്റെ അതിഥികളായി ഇവിടെയെത്തിയിട്ടുള്ള വ്യത്യസ്തരായ മനുഷ്യരുടെ മാര്‍ച്ച്‌പാസ്റ്റ്.    തിരിച്ചറിയാനായി തങ്ങളുടെ നാടിന്‍റെ പതാകയും പേരുമടക്കമുള്ള ബോര്‍ഡും പിടിച്ച് മുമ്പില്‍ ഒരാളും പിറകില്‍ ബാക്കിയുള്ളവരും; അത് കൂടാതെ ഒറ്റയ്ക്കും കൂട്ടായും പോവുന്ന മറ്റുള്ളവരും 


 ഒരിക്കലും അവസാനിക്കാത്ത കാഴ്ചകള്‍ ഈ നഗരം നമുക്ക് സമ്മാനിക്കുന്നു, അത് ഹജ്ജ് സമയത്തായാലും അല്ലാത്തപ്പോഴും  ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാവാന്‍ നില്‍ക്കാതെ കൂടാരങ്ങളുടെ നഗരത്തില്‍ നിന്ന് വിട പറയുകയാണ് കഅബാലയത്തിന്റെ ഓരത്തുകൂടി..ലോകത്തിലെ ഏറ്റവും വലിയ ഘടികാര ഗോപുരത്തിന്റെ സൂചികള്‍ പിറകില്‍ അവ്യക്തതയിലേക്ക് മാഞ്ഞു പോവുമ്പോഴും മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളു"ഏറ്റവും അടുത്ത വര്ഷം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു ഹജ്ജ് നീ സാധിച്ചു തരണേ നാഥാ.."  


                              ഹാജിമാര്‍ക്കുള്ള കഞ്ഞിയുമായ് പോവുന്ന മലയാളി വോളന്‍ടിയര്‍മാര്‍
                                                                     വഴി കാണിക്കുന്നു
                                                                 കഅബയിലെ ത്വവാഫ് 
                                                            മിന- കൂടാരങ്ങളുടെ നഗരം 
                                                        മിന- മെട്രോ ട്രെയിന്‍ സര്‍വ്വീസ് 
                                                                    അറഫ സംഗമം 
                                                 ഹാജിമാര്‍ നമസ്ക്കരിക്കുന്നതിന്റെ ദൃശ്യം 
                                                                   മുസ്ദലിഫയില്‍
                                                            അറഫ- ഒരു വിദൂര ദൃശ്യം 
                             ഹാജിമാര്‍  മസ്ജിദുല്‍ ഹറമിന്നു പുറത്ത്

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
10 comments:
Write comments
 1. ഹജ്ജ് സേവനത്തിനായി മലയാളി വളണ്ടിയര്‍ മാര്‍ നടത്തുന്ന സേവനം സൌദി ഭരണാധികാരികള്‍ പോലും പ്രശംസപിടിച്ചു പറ്റിയതാണ് ,ഹജ്ജ് എന്ന പുണ്യകര്‍മ്മത്തിനായി എത്തുന്നവരെ ഭാഷ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ സഹായിക്കാന്‍ വിവിധ സംഘടനക്ക് കീഴില്‍ ഹജ്ജു വളണ്ടിയര്‍മാര്‍ ആരോഗ്യകരമായ മത്സരം നടത്തുന്നത് തീര്‍ത്തും പ്രശംസനീയമാണ് ,ഈ സല്‍പ്രവര്‍ത്തിയില്‍ പങ്കാളിയായതിനു നാഥന്‍ തക്ക പ്രതിഫലം നല്‍കട്ടെ !!

  ReplyDelete
 2. ഫൈസല്‍ ബാബു, thanks for your pray..

  ReplyDelete
 3. നന്ദി സുഹൃത്തേ .....

  ReplyDelete
 4. മഹാ തീര്‍ത്ഥാടനത്തിന്‍റെ വഴിയിരികിലും ദേശാടനപ്പക്ഷി എത്തി!
  ഇര്‍ഷു, യൂ ആര്‍ എ ലക്കി ചാംപ്!!!

  ReplyDelete
  Replies
  1. റിയാസ് ഭായി ഹ ഹ... വായിച്ചതിനു നന്ദി

   Delete
 5. കഴിഞ്ഞ ഹജ്ജിന്ന് ഞാനും പോയിരുന്നു.
  നമ്മുടെ കേരളത്തിനെ വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാട് എന് പറയുന്നത്, നമ്മുടെ മലയാളികൾ ചെയ്യുന്ന പ്രവർത്തനം അത് വിവരിക്കാൻ കഴിയില്ല.............

  നല്ല പോസ്റ്റ്
  ആശംസകൾ

  ReplyDelete
 6. മാഷ അല്ലഹ്... നന്ദി ഇവിടെ വന്നതിനും,കമ്മന്റ്റ് ഇട്ടതിനും

  ReplyDelete
 7. വളരെ നന്നായി എഴുതിയിട്ടുണ്ട് . ഹജ് നേ രി ട്ട് കാണുന്ന പ്രതീതി .

  ReplyDelete
 8. എന്റെ ജീവിതയാത്രയിൽ ഒട്ടും സാദ്ധ്യതയില്ലാത്ത ഒരു തീർത്ഥാടനപാതയിലുടെ എന്നെയും കൊണ്ടുപോയി.....

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner