Tuesday, September 13, 2011

ദുബായ് ക്രീക്കിലൂടെ അബ്രയില്‍ ഒരു രാത്രി...

    2:31:00 PM   No comments

ദുബായ് ക്രീക്ക്- ഈ മഹാ നഗരത്തെ ദേരയെന്നും ബര്‍ദുബായിയെന്നും രണ്ടായി വിഭജിക്കുന്ന കായല്‍; ഇരു കരയിലെയിലെയും അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക്  തങ്ങളുടെ മുഖം
കാണാനുള്ള കണ്ണാടി പോലെ അവയെ പ്രതിഫലിപ്പിക്കുന്നു ഈ വെള്ളക്കെട്ട്.

കഴിഞ്ഞ പെരുന്നാള്‍പ്പിറ്റേന്ന് ഈ ക്രീക്കിലൂടെ ഒരു അബ്രയില്‍- അബ്ര, ദേരയെയും ബര്‍ദുബായിയെയും ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തിയിരുന്ന പരമ്പരാഗത ബോട്ടുകളാണ് അബ്ര,  ഇരുപതോളം പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന കൊച്ചുവള്ളം; ദുബായുടെ പബ്ലിക്  ട്രന്‍സ്പോര്‍ട്ടേഷന്‍ മറ്റേത് മഹാനഗരത്തെയും കടത്തിവെറ്റട്ടുന്ന തലത്തിലേക്ക് വളര്‍ന്നപ്പോള്‍ അബ്ര വെറും ടൂറിസ്റ്റ് അട്രാക്ഷന്‍ മാത്രമായി മാറി. ഈ ക്രീക്കില്‍ അബ്രയുടെ  സ്ഥാനം എയര്‍കണ്ടീഷണ്ട് ബസ്സുകള്‍ ഏറ്റെടുത്തിരിക്കുകയാന്ണിപ്പോള്‍.

ഞങ്ങള്‍ പതിനാറുപേര്‍ പെരുന്നളാഘോഷത്തിന്റെ ഭാഗമായുള്ള ഈ അവസരം അടിച്ചുപൊളിക്കാനൊരുങ്ങി നില്‍ക്കുകയാണ്; അബ്രയുടെ വലിയ പതിപ്പില്‍- തഴ്ഭാഗം എയര്‍കണ്ടീഷണ്ട് കോണ്‍ഫ്രന്‍സ് ഹാളാണ് മുകളില്‍ വിശാലമായ റസ്റ്റ്റ്റോറന്റുമായ ഈ കൊച്ചു കപ്പലില്‍ ഞങ്ങളെക്കൂടാതെ മറ്റു നൂറോളം ആളുകളുമുണ്ട്. മലയാളികളും, ഉത്തരേന്ത്യക്കാരും, ഇറാനികളും, തമിഴരും, ഫിലിപ്പീനികളും, പക്കിസ്താനികളും ചേര്‍ന്നു ദുബായിയുടെ പരിഛേദമായ ഒരാഗോളസമൂഹം; കൂടുതലും മലയാളികള്‍.

വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാന്ണ് ബോട്ട്, ബോട്ടുമാത്രമല്ല ദുബായ് നഗരം മുഴുവനും വര്‍ണ്ണ വെളിച്ചത്തില്‍ മുങ്ങിനില്‍ക്കുകയാന്ണ്. അബ്രയില്‍ കയറുന്നതിന്നു മുന്‍പുതന്നെ ഫോട്ടോ പിടുത്തം തുടങ്ങിയിരുന്നു, അകത്തുകയറിയതോടെ  ഫോട്ടോ എടുക്കല്‍ ഊര്‍ജ്ജിതമായി, ഇരുന്നും നിന്നും കിടന്നും സ്റ്റയര്‍ക്കേസിലും ബാല്‍ക്കണിയിലും ഒറ്റക്കും കൂട്ടായുമുള്ള  ഫോട്ടോ സെഷന്‍, ഫോട്ടോ സെഷന്‍ അവസാനിച്ചതാവട്ടെ യാത്ര അവസാനിച്ചതോടെയും.

ബോട്ട് നീങ്ങിത്തുടങ്ങുകയാണ് ക്രീക്കിന്റെ ഓളപ്പരപ്പിലൂടെ അതോടൊപ്പംത്തന്നെ ഗസലിന്റെ ഈണങ്ങളും ആരംഭിക്കുകയായി,കാഴ്കള്‍ കാണുന്നതിന്റെയും ഫോട്ടോ എടുക്കലിന്റെയുമെക്കെ തിരക്കില്‍ ഗസല്‍ ഇരുന്നു കേള്‍ക്കാന്‍ എവിടെയാണ് സമയം? ഞങ്ങളുടേത് പോലെത്തന്നെ ഒരുപാട് നൗകകളും ഫ്ലോട്ടിങ്ങ് റസ്റ്റ്റ്റോറന്റുകളുമായി ക്രീക്ക് നിറഞ്ഞു നില്‍ക്കുകയാണ്. അബ്രയുടെ അകത്തെ അരണ്ടവെളിച്ചവും, ഗസലിന്റെ താളവും, കായലിന്റെ ഓളവുമൊക്കെച്ചേര്‍ന്ന് സമ്മാനിക്കുന്ന മാദകത്തം വല്ലാത്തൊരുനുഭൂതിയാണ് സൃഷ്ടിക്കുന്നത്.


                                              ക്രീക്ക്- പ്രകൃതി സൗന്ദര്യയത്തില്‍ നമ്മുടെ കായലുകളുടെയൊന്നും നാലയലത്തുപോലുമെത്തില്ലെങ്കിലും എന്ത്മനോഹരമായാണ് ഇതിനെ അണീച്ചൊരീക്കിയിരിക്കുന്നത്? വൃത്തിയിലും സൗന്ദര്യയത്തിലും ലോകത്തെ നമ്പര്‍ വണ്‍. അബ്ര ഏതാണ്ട് ക്രീക്കിന്റെ മദ്ധ്യ ഭാഗത്തെത്തിയിരിക്കുന്നു അപ്പോഴാ‍ണ് വെടിക്കെട്ട് ആരംഭിച്ചത്, പെരുന്നളാഘോഷത്തിന്റെ ഭാഗമായുള്ളതാണ്- ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് അത്ര വലിയ ശബ്ദമുണ്ടാക്കാതെയുള്ള വെടിക്കെട്ട്,
വര്‍ണ്ണമഴ പൊയ്യുകയാണ് ക്രീക്കിന്റെ ഒരു ഭാഗത്ത് തൃശൂര്‍ പൂരത്തിന്റെയും മറ്റു പൂരങ്ങളുടെയുമെക്കെ വെടിക്കെട്ടിനെക്കുറിച്ച് കേട്ടതല്ലാതെ അവയെന്നും നേരിട്ട് കാണാത്തത്കൊണ്ട് ഈ വര്‍ണ്ണപൂരത്തെ അതിനോടൊന്നും കംപാര് ചെയ്യാന്‍ കഴിയില്ല. ഒരുപാട് നേരം ഞങ്ങളെല്ലാവരും ആകാശം നോക്കി വായുംപൊളിച്ച് നിന്നു.

ക്രീക്കിന്റെ എല്ലാ വശങ്ങളിലും കോണ്‍ഗ്രീറ്റ് കാടുകളാണ്, അബ്രയില്‍ നിന്ന്‍ എവിടെ നിന്ന്‍ നോക്കിയാലും ആ കാഴ്ച്ച കാണാം കോണ്‍ഗ്രീറ്റ് മരങ്ങള്‍ക്കിടയിലെ വലിയ മരം 'ബുര്‍ജ് ഖലീഫ' വലിയ തലയെടുപ്പോടെ നിവര്‍ന്നു നില്‍ക്കുന്ന കാഴ്ച്ച.  ലാന്റ് മാ‍ര്‍ക്കുകള്‍ പറഞ്ഞാണ് ദുബായ് നഗരത്തില്‍ സ്ഥലം പരിചയപ്പെടുത്തുക ബുര്‍ജ് ഖലീഫ വന്നതോടെ സ്ഥലം പറയുന്നവരെക്കെ തമാശയായി ഞാന്‍ ബുര്‍ജ് ഖലീഫയുടെ ഫ്രന്റിലാണ് എന്ന്‍ തട്ടിവിടാന്‍ തുടങ്ങി, ചിലപ്പോള്‍ കക്ഷി കിലോമീറ്ററുകള്‍ അപ്പുറത്തായിരിക്കും, അത്രയും വിശാലമാണ് ഇതിന്റെ ദൂരക്കാഴ്ച്ച.
ബുര്‍ജ് ഖലീഫ മാത്രമല്ല ക്രീക്കിന്റെ ഓരത്തായി സ്ഥിതിചെയ്യുന്ന- ദേര ട്വിന്‍ ടവര്‍,ദുബായ് ക്രീക്ക് ടവര്‍, ഷരാട്ടണ്‍ ദുബായ് ക്രീക്ക്, നാഷണല്‍ ബാങ്ക്, ദുബായ് ചേംബര്‍ ഓഫ് കൊമേര്‍സ് ഈ കെട്ടിടങ്ങളെക്കെ പ്രഭ ചൊരുത്തി നില്‍ക്കുകയാണ്.


'മെഹ്ഫിലേ-ഈദ്' -a journey to the sea with ghazals- എന്നാണ് ഈ യാത്രയ്ക്കിട്ടിരിക്കുന്ന പേര്, ഗസല്‍ ഗായകര്‍ക്കൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഷബീറിനുമൊപ്പം പ്രവാസിയുടെ നഷ്ട്പ്പെട്ട സഹചര്യങ്ങളെ പുന:രാവിശ്ക്കരിക്കനുള്ള ഒരവസരം എന്നുകൂടി സംഘാടകരുടെ ബ്രോഷറില്‍ പറയുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ അങ്ങെനെത്തന്നെയുള്ള ഒരു യാത്രയായിരുന്നു ഇത്, നഷ്ടസ്വപ്നങ്ങളീലേക്കുള്ള ഒരു തിരിച്ചുപോക്ക്...

അടുത്തത് ഞ്ങ്ങളെ സംബന്ധിച്ചടുത്തോളം ഈ യാത്രയിലെ ഏറ്റവും മനോഹരമായ സെഷനാണ്- ഫുഡിങ്ങ്- ആര്‍ഭാടമായ ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്,ഒരുപാട് വിഭവങ്ങള്‍, ഞങ്ങളുടെ ടീം മൊത്തം ആദ്യത്തെ ക്യൂവില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു; ഒരു മത്സരത്തിന്റെ പ്രതീതിയോടെ, അല്ലെങ്കില്‍ സംഘാടകരോട് എന്തങ്കിലും ദേഷ്യമുള്ളതു പോലെയാണ് ഈ സെഷന്‍ ഞങ്ങള്‍ ആഘോഷിച്ചത്- വയറ്റില്‍ നിന്ന്‍- നോ സ്പേസ് ഫോര്‍ ന്യു ഐറ്റം- എന്ന മെസ്സേജ് വന്നിട്ട് പോലും ചിലര്‍ നിര്‍ത്തിയില്ല; ആര്‍ഭാടമാക്കി!!

വയര്‍ നിറഞ്ഞതിന്റെ ആലസ്യത്തില്‍ ക്രീക്കിലെ കാഴ്ച്ചകള്‍ കണ്ടു നില്‍ക്കുകയാണ്, നമ്മുടെ കൊച്ചിയിലെയും കുട്ടനാട്ടിലേയും കായലുകളില്‍ ഒരുപാട് ഇത്തരം സുന്ദര നൗകകള്‍ കണ്ടിറ്റുണ്ടങ്കിലും അതില്‍ കയറാനുള്ള ചിലവോര്‍ത്ത് കയറിയിറ്റില്ല,
കൊച്ചിക്കായലില്‍ രണ്ടു രൂപയ്ക്ക് പോവാന്‍ പറ്റുന്ന സര്‍വ്വീസ് ബോട്ടുകളില്‍ ഒരുപാടു തവണ ഫോര്‍ട്ടുകൊച്ചിയിലേക്കും മട്ടേഞ്ചേരിയിലേക്കും വൈപ്പിനിലേക്കുമെക്കെപ്പോയി കൊച്ചിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ചുറ്റുണ്ട്;
 ഈ മരുഭൂമിയിലെ ക്രീക്കില്‍ ആസ്വദിക്കാനുള്ളത് മനുഷ്യനിര്‍മ്മിത കാഴ്ചകള്‍ മാത്രമാ‍ണ്;
ഇവിടെത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തികൊണ്ട് മാത്രം കെട്ടിപ്പടുത്ത സൗധങ്ങള്‍, ഈ മരുഭൂമിയെ ഇത്രയും മനോഹരമാക്കാമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ എത്ര മനോഹരമായി നമുക്ക് ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാം?!  ഇതു തന്നെയായിരിക്കണം എന്നെപ്പോലെ ഈ യാത്രയിലെ മറ്റു മലയാളികളും ആലോചിച്ചിറ്റുണ്ടാവുക. ആരുടെ ഇച്ഛാശക്തിയില്ലായ്മയാണ് ഇതിന്നുകാരന്ണം?

യാത്ര അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്, ഹിന്ദി ഗസലുകളും ഷബീറിന്റെ പാട്ടുകളും കേട്ടുമടുത്തിരിക്കുന്നു. ഞങ്ങളെല്ലാവരും കൂടി ഒരു മാപ്പിളപ്പാട്ട് ആവിശ്യപ്പെട്ടെങ്കിലും മറ്റു ഭാഷക്കാര്‍ ഒരുപാടുള്ളതുകൊണ്ട് അവസാനം ഹരിഹരന്റെ ഒരു മലയാളം ഗസല്‍ മാത്രമേ അനുവധിച്ചുകിട്ടിയുള്ളു.
പക്ഷെ ഞങ്ങള്‍ക്കതുകൊണ്ടന്നും തൃപ്തിയായില്ല, പിന്നെ ഓരോ ഗസലിനൊപ്പവും ഡന്‍സും, ഓരോ ഗസല്‍ അവസനിക്കുമ്പോഴേക്കും ഞങ്ങളുടെതായ ഒരു പാട്ടും ആരംഭിക്കും.പാടിത്തിമിര്‍ക്കുകയായിരുന്നു പടാത്ത പാട്ടുകളൊന്നുമില്ല ഹിന്ദിയിലേയും മലയാളത്തിലേയും അറിയാവുന്നത്ര വരികള്‍ പാടിത്തീര്‍ത്തു.

   ബോട്ടിലെ മറ്റു പലയാത്രക്കാരും ഞങ്ങളുടെ പാട്ടും ആസ്വദിച്ചു, എന്നാലും ചില ഉത്തരേന്ത്യക്കാര്‍ക്കും, ഇറാനികള്‍ക്കുമെക്കെ രസിച്ചില്ല എന്ന് അവരുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി,

ഗസല്‍ അവസാനിച്ചു;ബോട്ടു കരയ്ക്കു നങ്കൂരമിട്ടു, ഞങ്ങളുടെ പാട്ടു മാത്രം അവസാനിച്ചില്ല,
               'സുലൈമാന്റെ... 'സുലൈമാന്റെ...' എന്ന രണ്ടു വാക്കുകള്‍ മാത്രമുള്ള ഒരിക്കലും അവസാനിക്കാത്ത പാട്ടാണ് ഡപ്പാംകൂത്തിന്റെ അകമ്പടിയോടെ പാടിക്കൊണ്ടിരിക്കുന്നത്.
ബോട്ടിലെ മറ്റുള്ളവരെക്കെ ഇറങ്ങിയപ്പോള്‍ സംഘാടകരുടെ ആവിശ്യപ്രകാരം ഞങ്ങളുടെ സംഗീത കച്ചേരി അവസാനിപ്പിച്ചു.

അങ്ങെനെ ഒരു വൈകുന്നേരത്ത് ആരംഭിച്ച ആഘോഷയാത്ര പിറ്റേന്നിന്റെ പുലരിയില്‍ ഒരുപാട് നല്ല ഓര്‍മ്മകളുമായി അവസാനിച്ചു...ഈ ബ്ലോഗ്‌ മാതൃഭൂമി യാത്രയില്‍ പ്രസിദ്ദീകരിച്ചു അതിന്റെ ലിംഗ്... 
http://www.mathrubhumi.com/yathra/travel_blog/article/220926/page2/index.html

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner