Tuesday, January 22, 2013

കാഴ്‌ചകള്‍ മത്സരിക്കുന്ന കീഴൂരും മേല്‍പറമ്പും

    2:46:00 AM   12 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-19

 പ്രകൃതി തീര്‍ത്ത മനോഹര കാഴ്‌ചകളും ചരിത്രം പറയാനൊരുങ്ങിനില്‍ക്കുന്ന സ്‌മാരകങ്ങളും അതിനോളം പോന്ന കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാലും സമ്പന്നമായ ഗ്രാമ പ്രദേശങ്ങളാണ്‌ മേല്‍പറമ്പും കീഴൂരും. കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ എട്ട്‌ കിലോമീറ്റര്‍ തെക്കായി ചെമനാട്‌ പഞ്ചായത്തിലാണ്‌ മേല്‍പറമ്പ്‌ ടൗണ്‍ ഇവിടത്തോട്‌ ചേര്‍ന്ന്‌ അല്‍പം ഉള്ളിലായാണ്‌ കീഴൂര്‍ സ്ഥിതി ചെയ്യുന്നത്‌. രാജാ വാഴ്ചയുടെ കാലം തൊട്ട്‌ ബ്രിട്ടീഷുകാരുടെ കീഴടക്കലും കഴിഞ്ഞ്  അവിടെ നിന്ന്‌ ജന്മി കുടുംബങ്ങളിലേക്കുള്ള അധികാര മാറ്റത്തിലൂടെ ഇന്നത്തെ രീതിയിലുള്ള ഭരണ മാറ്റങ്ങളുടെ ചരിത്രം ഈ പ്രദേശങ്ങള്‍ക്കും പറയാനു്‌ണ്ട്. അത്തരം ഭരണ സംവിധാനങ്ങളുടെ അവശേഷിപ്പുകള്‍ ഇന്നും ഇവിടങ്ങളില്‍ ബാക്കി കിടപ്പു്‌ണ്ട്. കളനാട്ട്‌ റെയില്‍വെസ്റ്റേഷന്ന് സമീപത്തായുള്ള കീഴൂര്‍ ശാസ്‌താ ക്ഷേത്രം അത്തരത്തിലുള്ള ഒരു ചരിത്ര സ്‌മാരകമാണ്.
 കോലത്തിരി രാജ വംശത്തിന്റെ പ്രബലമായ ഒരു സൈന്യ വിഭാഗത്തിന്റെ ആസ്ഥാനമായിരുന്നു ആദ്യകാലത്ത്‌ ഈ

ക്ഷേത്രം. "അഞ്ഞൂറ്‌ നായന്മാര്‍" എന്ന പേരിലായിരുന്നു ഈ സൈന്യ വിഭാഗം അറിയപ്പെട്ടിരുന്നത്‌. കോലത്തിരി രാജ്യത്തെ കീഴടക്കാനായി മുന്നേറുകയായിരുന്ന ഇക്കേരിയുടെ സൈന്യത്തെ ധീരമായി നിന്ന്‌ ചെറുത്ത്‌ തോല്‍പ്പിച്ചത്‌ ഈ സൈന്യ വിഭാഗമായിരുന്നുവത്രെ.
പിന്നീട്‌ ഹൈന്ദവരുടെ പ്രമുഖ ആരാധനാ കേന്ദ്രമായി ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം മാറുകയായിരുന്നു. ഉത്തര കേരളത്തിലെ ശബരിമല എന്ന പേരിലും  ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലയിലെത്തന്നെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌.

കീഴൂരിലെ ജുമാമസ്‌ജിദ്‌ പുരാതനമായ മുസ്ലിം ആരാധനാലയമാണ്‌. ഈ മസ്‌ജിദിന്‌ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പള്ളി ദര്‍സ്‌ ജില്ലയിലെ ആദ്യകാല മതപഠന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ഈയടുത്ത കാലത്താണ്‌ ദര്‍സ്‌ നിര്‍ത്തിവെച്ചത്‌. ഇപ്പോഴിവിടെ മദ്രസയാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. 
കീഴൂരിനടുത്തുള്ള ഒ റ വ ങ്ക ര യ ലെ സ്രാമ്പിപ്പള്ളിയും ഏറെ പുരാതനമായ പള്ളിയാണ്‌. ഇവിടെ വെള്ളത്തിന്‌ നല്ല രീതിയില്‍ ഇറവയുള്ളതിനാല്‍ `ഉറവങ്കര'യാണ്‌ പിന്നീട്‌ `ഒറവങ്കര'യായതെന്ന്‌ പറയപ്പെടുന്നു.

കീഴൂര്‍ കടപ്പുറത്തിന്‍റെ  സൗന്ദര്യം തേടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ദിനേന ഏറെ പേരെത്തുന്നു്‌.
നാലില്ലക്കാര്‍ വിഭാഗത്തില്‍പെട്ട മുക്കുവ വര്‍ഗമാണ്‌ ഇവിടെ കൂടുതലും താമസിക്കുന്നത്‌.
പൊന്നില്ലം, ചെമ്പില്ലം, കച്ചില്ലം, കാരില്ലം എന്നീ വിഭാഗങ്ങളായാണ്‌ ഇവര്‍ അറിയപ്പെടുന്നത്‌. മത്സ്യ ന്ധനം മുഖ്യ
തൊഴിലാക്കിയവരാണ്‌ അവരില്‍കൂടുതലും. മറ്റുമതത്തില്‍പെട്ടവരും ഈ ഭാഗത്ത്‌ താമസിച്ചുവരുന്നു്‌.
കീഴൂര്‍ കടപ്പുറത്തെ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം ഈ പ്രദേശെത്തെ മറ്റൊരു  പ്രധാന ഹൈന്ദവ ആരാധനാലയമാണ്‌. ഒരുചെറിയ മുസ്ലിം പള്ളയും ഇവിടെയുണ്ട്. 


കീഴൂര്‍ ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിച്ചുവരികയാണ്‌. കീഴൂര്‍ ബീച്ചിനടുത്തായുള്ള ചെമ്പരിക്ക ബീച്ചിലും ഏറെപേര്‍ ദിനേന സൗന്ദര്യാസ്വാദനം തേടിയെത്തുന്നു്‌. ഇവിടത്തെ പാറക്കൂട്ടങ്ങളും കടുക്കകല്ലുകളില്‍ നിന്നുമുള്ള   കടല്‍ സൗന്ദര്യം ആസ്വദിക്കാനാണ്‌ പലരുമെത്തുന്നത്‌.   ഇതിനടുത്തായി 'നരിമാളം' എന്ന പേരിലുള്ള ഗുഹ ണ്ടായിയിരുന്നതായി പറയപ്പെടുന്നു. ഒരു കാലത്ത്‌ നരികള്‍ ഇവിടെ കൂട്ടത്തോടെ താമസമാക്കിയിയിരുന്നുവത്രെ.  ഇപ്പോള്‍ നരിമാളത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അവിടെ അവശേഷിക്കുന്നു.

പഴയ പ്രതാപം വിളിച്ചോതുന്ന കുറേ കെട്ടിടങ്ങളിലും, പുതിയ കാഴ്ചകളായി കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളിലുമായി നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മേല്‍പറമ്പ്‌ ടൗണിന്‌ തിലകച്ചാര്‍ത്തായി തലയുയര്‍ത്തി നില്‍ക്കുകയാണ്‌ മേല്‍പറമ്പ്‌ ടൗണ്‍ ജുമാമസ്‌ജിദ്‌. ആധുനിക സജ്ജീകരണങ്ങളോടെ ഈയടുത്ത്‌ പുതുക്കിപ്പണിത ഈ പള്ളി മേല്‍പറമ്പ്‌ ടൗണിന്‌ പ്രത്യേകം സൗന്ദര്യം നല്‍കുന്നു. കൂറ്റന്‍ മിനാരങ്ങളും നിര്‍മ്മാണഭംഗിയും കാരണം മനോഹരമായ ഈ പള്ളി ഉത്തര മലബാറിലെത്തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയായി പറയപ്പെടുന്നു. 

അതിവേഗം വളരുന്ന ടൌണ്‍  എന്നനിലയിലും മേല്‍പറമ്പ്‌ ശ്രദ്ധേയമാകുന്നു. ഉയര്‍ന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ്‌ മേല്‍പറമ്പ്‌ എന്ന പേര്‌ വന്നതത്രെ.
 മേല്‍പറമ്പിനടുത്തുള്ള കൈനോത്ത്‌ എന്ന സ്ഥലത്തുള്ള റെയില്‍വെ തുരങ്കവും നൂറ്റാിന്റെ കഥ പറയുന്നു. 1905ല്‍ നിര്‍മ്മിച്ച ഈ തുരങ്കം ഇന്നും കോട്ടം തട്ടാതെ നിലനില്‍ക്കുന്നു. ഇതുവഴി പകല്‍ തീവണ്ടി യാത്ര നടത്തിയ ആര്‍ക്കും ഈ തുരങ്കത്തിലൂടെ തീവണ്ടി കടന്നു പോകുമ്പോള്‍ ഉണട്കുന്ന ഇരുട്ട്‌ ഒരു ഭീതിതമായ ഓര്‍മ്മയായിരിക്കും.

കാല്‍പ്പന്തുകളിക്ക്‌ നിസ്‌തുലമായ സംഭാവന നല്‍കിയ പ്രദേശങ്ങള്‍ കൂടിയാണ്‌ കീഴൂരും മേല്‍പറമ്പും. ജില്ലയിലെത്തന്നെ  ഏറ്റവും വലിയ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കും ഇവിടംപലതവണ വേദിയൊരുക്കിയിട്ടു്‌ണ്ട്.  സെവന്‍സ്‌ ഫുട്‌ബോള്‍ മത്സരങ്ങളില്‍ കണികകളുടെ ആവേശമായിമാറുന്ന ഒട്ടേറെ ക്ലബ്ബുകളും താരങ്ങളും ഈ പ്രദേശങ്ങളിലുണ്ട്. 

കാരുണ്യ-സേവന രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെക്കുന്ന സന്നദ്ധ സംഘടനകളും ഈ പ്രദേശങ്ങളുടെ  പ്രത്യേകതയാണ്‌.

ന്ദ്രഗിരി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളാണ്‌ ഈ ഭാഗത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം. കീഴൂര്‍ ഗവ: ഫിഷറീസ്‌ സ്‌കൂള്‍, ഒറവങ്കര മഠത്തില്‍ ഗവ: എല്‍.പി. സ്‌കൂള്‍, ചെമ്പരിക്ക ഗവ: യു.പി. സ്‌കൂള്‍, ലുലു ഇംഗ്ലീഷ്‌ മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ്‌ ഈ മേഖലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

കളനാട്‌ വില്ലേജ്‌ ഓഫീസ്‌, പഞ്ചായത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രം  എന്നിവ മേല്‍പറമ്പിലും ഗവ: ആയുര്‍വ്വേദ ചികിത്സാ കേന്ദ്രം  കീഴൂരിലും പ്രവര്‍ത്തിച്ചുവരുന്നു.
ന്ദ്രഗിരി കോട്ടയുടെ സാന്നിധ്യവും മാണി പുഴ എന്ന നൂമ്പില്‍ പുഴയുടെ ഒഴുക്കും ഈ പ്രദേശങ്ങള്‍ക്ക്‌
പ്രത്യേക സൗന്ദര്യമൊരുക്കുന്നു.

(Published in Utharadesam with Jabir kunnil)




Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
12 comments:
Write comments
  1. പ്രാദേശിക ഇത്തരം അറിവുകളെ ഇങ്ങനെ സ്വരുകൂട്ടി വെക്കുന്നത് നാളത്തെ തലമുറക്ക് കൂടി ഒരു മുതല്‍ക്കൂട്ടാവും നല്ല ശ്രമം

    ReplyDelete
  2. പ്രാദേശികമായ ഇത്തരം അറിവുകളെ ഇങ്ങനെ സ്വരുകൂട്ടി വെക്കുന്നത് നാളത്തെ തലമുറക്ക് കൂടി ഒരു മുതല്‍ക്കൂട്ടാവും നല്ല ശ്രമം

    ReplyDelete
  3. അറിയാത്ത സമുദ്രങ്ങളെക്കാൾ തനിക്കിഷ്ടം അറിയുന്ന നിളയെപ്പറ്റി എഴുതാനാണെന്ന് എം.ടി ഒരിക്കൽ പറയുകയുണ്ടായി. സ്വന്തം ജന്മനാടിന്റെ മുക്കിലേക്കും മൂലയിലേക്കും യാത്രചെയ്യുന്ന ഇർഷാദിന്റെ ശ്രമം അഭിനന്ദനീയവും മാതൃകാപരവുമാണ്. വിദൂരദേശങ്ങളിലേക്ക് യാത്രചെയ്യും മുമ്പ് സ്വന്തം തട്ടകത്തെ അറിയുക എന്നത് പരമപ്രധാനമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ യാത്രാവിവരണളൊക്കെത്തന്നെ സ്വന്തം മുറ്റത്തെ മുല്ലപ്പൂക്കളുടെ ചാരുത കാണാതെ വിദൂരദേശങ്ങളിലെ പ്ളാസ്റ്റിക് പൂക്കളുടെ സൗന്ദര്യം വർണിക്കുന്ന മട്ടിൽ ഉള്ളവയാണ്. അത്തരം യാത്രാവിവരണങ്ങൾക്ക് മുന്നിൽ ഇർഷാദിന്റെ വിവരണങ്ങൾക്ക് രത്നത്തിളക്കമുണ്ട്.....

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ സര്‍, ഞാനും സുഹുര്‍ത്ത് ജാബിര്‍ കുന്നിലും ചര്‍ന്ന് "ഉത്തരദേശത്തെ കാണാകാഴ്ച്ചകള്‍" എന്നാ പേരില്‍ ഉത്തരദേശം പത്രത്തില്‍ എഴുതിയ പരമ്പരയിലെ ഭാഗങ്ങളാണിത്, മൊത്തം 50 എണ്ണം ഉണ്ട്, എല്ലാം വഴിയെ പോസ്റ്റാം... നന്ദി

      Delete
  4. ഭാവിയിലേക്ക് ഒരു മുതല്‍ കൂട്ട്... നല്ല ശ്രമം... നല്ല പോസ്റ്റ്‌...,..

    ReplyDelete
  5. Replies
    1. നന്ദി.... ഷാജു അത്താണിക്കല്‍

      Delete
  6. കൊള്ളാം ആശംസകള്‍

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner