Sunday, November 4, 2012

അഡൂര്‍: വനം വേലികെട്ടിയ അതിര്‍ത്തി ഗ്രാമം

    12:11:00 AM   7 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-15


കാസര്‍കോടിന്റെ കിഴക്കേ അതിര്‍ത്തിയില്‍ കര്‍ണാകയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ അഡൂര്‍. 
കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ 40 കിലോമീറ്റീര്‍ കിഴക്കായി ദേലംപാടി പഞ്ചായത്തിലാണ്‌ അഡൂര്‍. പുരാതനവും പ്രസിദ്ധവുമായ അഡൂരിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതുമായ ശിവക്ഷേത്രമാണ്‌ അഡൂരിന്റെ ആകര്‍ഷണം; മഹാലിംഗേശ്വര ക്ഷേത്രം. ഹിന്ദുപുരാണവുമായി ബന്ധപ്പെട്ട ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌ ഈ ക്ഷേത്രത്തിന്‌. അര്‍ജുനന്‍ കണ്ടെത്തി എന്ന്‌ വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ്‌ ഈ ക്ഷേത്രം. അര്‍ജുനനും ശിവനും തമ്മിലുള്ള കിരാത യുദ്ധം നടന്നത്‌ ഇവിടെയാണ്‌. ഈ യുദ്ധത്തില്‍ ശിവന്‍ വിജയിക്കുകയും ശിവന്‍ സ്വയം പ്രതിഷ്‌ഠ നടത്തുകയും ചെയ്‌തുവെന്നാണ്‌ വിശ്വസിക്കുന്നത്‌. പയസ്വിനി ആറിന്റെ തീരത്ത്‌ മനോഹരമായ പ്രദേശത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന മകരസംഗമ ഉത്സവം വളരെ പ്രസിദ്ധമാണ്‌.
അഡൂര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന ദേലംപാടി പഞ്ചായത്ത്‌ കാര്‍ഷികാഭിവൃദ്ധിയില്‍ ജീവിക്കുന്ന ജില്ലയിലെ ചുരുക്കം പഞ്ചായത്തുകളിലൊന്നാണ്‌. ഇവിടുത്തെ ഇരുപതിനായിരത്തിലധികം വരുന്ന ജനസംഖ്യയുടെ പ്രധാന വരുമാനമാര്‍ഗ്ഗം റബ്ബറും അടയ്‌ക്കയുമാണ്‌.
അമ്പത്‌ ചതുരശ്ര കിലോമീറ്ററിലധികം പരന്നുകിടക്കുന്ന ഈ പഞ്ചായത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശവും വനഭൂമിയാണ്‌. അഡൂര്‍ റിസര്‍വ്‌ വനത്തിന്റെ ഭാഗം.
ഇവിടെ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ ഈ പ്രദേശത്തെ കൃഷി നശിപ്പിക്കുന്നു. അതോടൊപ്പം തന്നെ മറ്റു വന്യജീവികളും സമീപവാസികളുടെ ഉറക്കംകെടുത്തുന്നത്‌ സാധാരണമാണ്‌.
അഡൂരിനെയും ദേലംപാടി പ്രദേശത്തെയും കീറിമുറിച്ചുകൊണ്ടൊഴുകുന്ന പയസ്വിനി പുഴയാണ്‌ ഈ പ്രദേശത്തിന്റെ പ്രധാനപ്പെട്ട ജലസ്രോതസ്‌. വേനല്‍കാലമായാല്‍ ഈ പുഴ വരണ്ടുണങ്ങുന്നത്‌ ഈ നാട്‌ നേരിടുന്ന പ്രധാന പ്രശ്‌നമാണ്‌. വ്യാപകമായ അനധികൃത പൂഴി വാരലാണ്‌ ഇതിന്‌ കാരണം. 
കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പയസ്വിനിപ്പുഴയ്‌ക്ക്‌ കുറുകെ പാലം സ്ഥാപിക്കപ്പെട്ടതോടെയാണ്‌ ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ അല്‍പമെങ്കിലും പരിഹാരമായത്‌. പാലം വരുന്നതിന്‌ മുമ്പ്‌ ഇവിടെയുണ്ടായിരുന്ന തൂക്കുപാലവും അതിന്റെ പരിസരവും ഇവിടെയെത്തുന്നവര്‍ക്ക്‌ വശ്യമായ കാഴ്‌ചയാണൊരുക്കുന്നത്‌.
പുതിയ പാലം വന്നതോടെ നിലവിലുണ്ടായിരുന്ന തൂക്കുപാലം തൊട്ടടുത്ത പ്രദേശമായ കൊറ്റുമ്പയിലേക്ക്‌ മാറ്റിസ്ഥാപിച്ചു.
പയസ്വിനി പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ കടത്തുതോണികളായിരുന്നു മുമ്പ്‌ വ്യാപകമായി ഉപയോഗിച്ചിരുന്നത്‌. ഇന്നും പലയിടങ്ങളിലും കടത്തുതോണികള്‍ നിലനില്‍ക്കുന്നു. എടപ്പറമ്പ, പാണ്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഏക ആശ്രയം ഇന്നും കടത്തുതോണികള്‍ മാത്രമാണ്‌.

വാഹനങ്‌ഹള്‍ ഇന്നുവരെ കടന്നുചെന്നിട്ടില്ലാത്ത ഒരുപാട്‌ പ്രദേശങ്ങള്‍ അഡൂരിലും പരിസരങ്ങളിലുമുണ്ട്‌. പലയിടത്തും വികസനമെത്താന്‍ വിഘാതമായി നില്‍ക്കുന്നത്‌ ഇവിടുത്തെ വനവും വനംവകുപ്പുമാണ്‌.
അഡൂര്‍ കര്‍ണാടകയോട്‌ ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി പ്രദേശമായതിനാല്‍ കന്നട സംസ്‌കാരവുമായി അഡൂര്‍ ഇഴുകിച്ചേര്‍ന്ന്‌ നില്‍ക്കുന്നു. അതുപോലെ മറാത്തി വിഭാഗത്തിന്‌ വ്യക്തമായ സ്വാധീനവും ഈ പ്രദേശത്തുണ്ട്‌.
മറാത്തി വിഭാഗത്തെ പട്ടികജാതി വിഭാഗത്തില്‍ നിന്നൊഴിവാക്കിയപ്പോള്‍ ശക്തമായ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ പ്രദേശമാണിത്‌. കൂടാതെ കന്നട, മലയാളം, തുളു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ആളുകളും അതിവസിക്കുന്നു അഡൂരില്‍.
രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ക്ക്‌ സ്ഥിരമായി വേദിയാവുകയും അതിന്റെ ഒരുപാട്‌ തിക്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്‌ത ഒരു കഥയും കൂടി പറയാനുണ്ട്‌ അഡൂരിന്‌.
ചരിത്രപരമായി ഒരുപാട്‌ പ്രത്യേകതയുള്ള മുസ്ലിം പള്ളിയാണ്‌ പള്ളങ്കോട്‌ ജുമാമസ്‌ജിദ്‌. അനവധി ചരിത്രം ഈ പള്ളിയുമായി ബന്ധപ്പെട്ട്‌ പറയപ്പെടുന്നു. അതോടൊപ്പം ഈ പ്രദേശത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണീ പള്ളി.
വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ നാടിന്റെ സമൂലമായ മാറ്റമെഴുതിയത്‌ 1934ല്‍ അഡൂരില്‍ സ്ഥാപിക്കപ്പെട്ട എല്‍.പി. സ്‌കൂളാണ്‌. അതുപോലെ ജി.എച്ച്‌.എസ്‌.എസ്‌. ദേലംപാടി, ജി.എച്ച്‌.എസ്‌.എസ്‌. പാണ്ടി, ജി.എച്ച്‌.എസ്‌.എസ്‌. അഡൂര്‍ തുടങ്ങിയ സ്‌കൂളുകളും ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക്‌ ആക്കം കൂട്ടി. 
കാംപ്‌കോയുടെ അടയ്‌ക്കാ സംഭരണ കേന്ദ്രം, വില്ലേജ്‌ ഓഫീസ്‌, എന്‍.എം.ജി.ബി. ബാങ്ക്‌, പി.എച്ച്‌.സി., മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ അഡൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്നു. അഡൂരില്‍ നിന്ന്‌ കുറച്ച്‌ അകലെയായി പഞ്ചിക്കല്‍ ഫോറസ്റ്റ്‌ ഓഫീസ്‌, ഏവന്തൂര്‍ ചെക്ക്‌പോസ്റ്റ്‌ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു.
കൂടാതെ അഡൂര്‍ ജുമാമസ്‌ജിദ്‌, നെല്ലിത്തട്ട്‌ മഹാവിഷ്‌ണു ക്ഷേത്രം, ദേലംപാടി ചര്‍ച്ച്‌ തുടങ്ങിയവയാണ്‌ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍.
(published in utharadesham with jabir kunnil)


Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
7 comments:
Write comments
 1. അറിയാത്ത ഗ്രാമങ്ങളെ അറിയാനാവുന്നത് ഏറെ ചാരിതാർത്ഥ്യം, ഉൾപ്രദേശഗ്രാമവിശുദ്ധികളിലൂടെ യാത്ര തുടരുക.....

  ReplyDelete
 2. കുറച്ചു കൂടി എഴുതാമായിരുന്നു എന്ന് തോന്നി ..നന്നായിരിക്കുന്നു

  ReplyDelete
 3. ഇങ്ങനെയും ഒരു അടൂര്‍ ഉണ്ടാരുനല്ലേ . നന്നയി പറഞ്ഞു . ആശംസകള്‍ .

  ReplyDelete
 4. ഈ ഗ്രാമം എനിക്ക് ഒരുപാട് ഇഷ്ടമായി... വാഹനങ്ങള്‍ വരുത്തി വെറുതെ നിഷ്കളങ്കത കളയണ്ട... പിന്നെ വനങ്ങള്‍ ഒരിക്കലും നമുക്ക്‌ വിഘാതങ്ങള്‍ അല്ല... മറിച്ച് വനം നശിക്കാത്ത വികസനം നമുക്ക്‌ ആവിഷ്കരിക്കം.... വനം ഇല്ലെങ്കില്‍ ജീവിതം ഇല്ല....

  ReplyDelete
 5. ഗ്രാമങ്ങൾ എന്നും നിഷ്കളങ്കമായ സൗന്ദര്യത്തിന്റെ കൃഷിയിടങ്ങളാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മനോഹാരിതകൾ!!

  ReplyDelete
 6. പ്രദീപ്‌ സര്‍, നന്ദി
  ***
  ഫൈസല്‍ ബാബു, ഇത് ഒരു പ്രാദേശിക പത്രത്തിനു വേണ്ടി എഴുതിയതാണ്, കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം, നന്ദി
  ***
  ഗോപു ഭായ് , ഇങ്ങേനെയും ഒരു അടൂര്‍ ഉണ്ട് ഇങ്ങു കേരളത്തിന്റെ വടക്കേ അറ്റത്ത്

  ReplyDelete
 7. വിഗ്നേഷ്, നമ്മളിത് ആരോട് പറയാന്‍ കാടുകള്‍ക്ക് കുറുകെ റോഡുകളും, വികസനം എന്നത് കൊണ്ഗ്രീറ്റ് വികസനവും ആയി മാറിയിരിക്കുന്നു
  നന്ദി ഇവിടെ വന്നതിനും കമ്മന്റ് ഇട്ടതിന്നും
  ****
  താങ്ക്സ് ചീരമോളാക്

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner