Monday, October 29, 2012

ചെര്‍ക്കള- പാതകളുടെ സംഗമ കേന്ദ്രം

    12:31:00 AM   No comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-10
ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന അല്ലെങ്കില്‍ പഴിപിരിയുന്ന ജംഗ്‌ഷനാണ്‌ ചെര്‍ക്കള. കാസര്‍കോട്‌ ജില്ലയിലെ ഏറ്റവും വേഗതയില്‍ നഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചെറു പട്ടണങ്ങളിലൊന്നാണ്‌ ചെര്‍ക്കള. 
കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ 8 കി.മീ. കിഴക്കായി ചന്ദ്രഗിരിപ്പുഴയ്‌ക്ക്‌ ചുറ്റുമുള്ള ഹരിതകുന്നുകള്‍ക്ക്‌ മുകളിലായി സ്ഥിതിചെയ്യുന്ന മനോഹര പട്ടണം.
പഴയകാലത്ത്‌ ഇവിടെ കൃഷി ചെയ്‌തിരുന്ന നെല്ല്‌, കരിമ്പ്‌, പുകയില, മുളക്‌ തുടങ്ങിയവയാണ്‌ ചെര്‍ക്കളയുടെ പ്രധാന വാണിജ്യവസ്‌തുക്കളെങ്കില്‍ ഇന്ന്‌ ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്‍ ഷോറൂമുകളാണ്‌ നമ്മെ സ്വാഗതം ചെയ്യുന്നത്‌. കാസര്‍കോട്ട്‌ നിന്നുള്ള നാഷണല്‍ ഹൈവേക്ക്‌ ഇരുവശത്തുമായി പണിതിരിക്കുന്ന കൂറ്റന്‍ ഷോറൂമുകള്‍.
പണ്ടുകാലത്ത്‌ ബല്ലാള്‍ രാജവംശവും കുമ്പള മായിപ്പാടി രാജവംശവുമായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്‌. പറയത്തക്ക വലിയ ചരിത്ര പാരമ്പര്യം ചെര്‍ക്കളയ്‌ക്ക്‌ അവകാശപ്പെടാനില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ചെര്‍ക്കളയിലും മുഴങ്ങിയിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിലും ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്ത ഗാന്ധികൃഷ്‌ണഭട്ട്‌ എന്നറിയപ്പെട്ടിരുന്ന ഖണ്ഡിക കൃഷ്‌ണ ഭട്ട്‌, ചൂരിപ്പള്ളം മുദ്ദന്‍, കവിയായിരുന്ന പുണ്ടൂര്‍ ദാമോദര പുണിഞ്ചിത്തായ തുടങ്ങിയ വ്യക്തിത്വങ്ങള്‍ ചെര്‍ക്കളയില്‍ നിന്ന്‌ ചെര്‍ക്കളയുടെ പരിസര പ്രദേശങ്ങളില്‍ നിന്നോ ഉള്ളവരായിരുന്നു.
1962ലാണ്‌ ചെര്‍ക്കളക്ക്‌ ചുറ്റുമുള്ള നാല്‌ വില്ലേജ്‌ പഞ്ചായത്തുകള്‍ സംയോജിപ്പിച്ച്‌ ചെര്‍ക്കള ആസ്ഥാനമായി ചെങ്കള പഞ്ചായത്ത്‌ നിലവില്‍ വന്നത്‌. 
പഞ്ചായത്ത്‌ നിലവില്‍ വരുന്നതിന്‌ മുമ്പ്‌ പട്ടേലര്‍ (അധികാരി) ആയിരുന്നു ഗ്രാമങ്ങളുടെ അധികാരം, റവന്യൂ, ക്രമിനല്‍, ആരോഗ്യം, സിവില്‍ മുതലായ പട്ടേലറുടെ അധികാര പരിധിയില്‍പെടുന്നതായിരുന്നു. ഈ പ്രദേശത്തെ പ്രമുഖ കുടുംബങ്ങളായിരുന്നു പട്ടേലര്‍ സ്ഥാനം വഹിച്ചിരുന്നത്‌. 
ചെര്‍ക്കള ടൗണില്‍ കാക്കില്ലായരുടെ വകയായിയുള്ള മൂന്ന്‌ പീടികയിലാണ്‌ ആദ്യം പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. പിന്നീചചട്‌ 1970ലാണ്‌ ഇന്ന്‌ ഓഫീസ്‌ സ്ഥിതി ചെയ്യുന്നിടത്തേക്ക്‌ മാറ്റിയത്‌.
ജില്ലാ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന ഈ പഞ്ചായത്ത്‌ ഇന്ന്‌ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ്‌ ഒന്നില്‍കൂടുതല്‍ തവണ നേടിയ ജില്ലയിലെതന്നെ മികച്ച ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്തുകളിലൊന്നാണ്‌.

ഇരുവശങ്ങളിലായി ചന്ദ്രഗിരിപ്പുഴയും മധുവാഹിനിപ്പുഴയും അതിരിടുന്ന ചെര്‍ക്കള ടൗണ്‍, നാഷണല്‍ ഹൈവേയും സ്റ്റേറ്റ്‌ ഹൈലേയും സംഗമിക്കുന്ന ചെര്‍ക്കള ടൗണ്‍, പുതുമയുള്ള മനോഹരമായ കാഴ്‌ചയാണ്‌ ഒരുക്കുന്നത്‌.
ഈയടുത്ത്‌ പഞ്ചായത്ത്‌ നിര്‍മ്മിച്ച ബസ്‌സ്റ്റാന്റ്‌ കം ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ ചെര്‍ക്കളക്ക്‌ തിലകക്കുറി ചാര്‍ത്തി തലയുയര്‍ത്തി നില്‍ക്കുന്നു. ഇവിടെ നിന്ന്‌ ബേവിഞ്ച താഴ്‌വാരവും അതിനപ്പുറമുള്ള ചന്ദ്രഗിരിപ്പുഴയുമൊക്കെ കണ്ണിന്‌ കുളിര്‍മ നല്‍കുന്ന കാഴ്‌ചയാണൊരുക്കുന്നത്‌. മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ബാസല്‍ മിഷന്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നിര്‍മ്മിച്ച ബേര്‍ക്കയിലെ ബംഗ്ലാവിന്റെ അവശിഷ്‌ടങ്ങള്‍ ഇന്നും കാണാം. മതപ്രബോധനം നടത്തുന്നതിനും വിശ്രമത്തിനുമായാണ്‌ ബേവിഞ്ച താഴ്‌വാരത്ത്‌ പ്രകൃതിരമണീയമായ സ്ഥലത്ത്‌ ബംഗ്ലാവ്‌ പണിതീരുന്നത്‌. അതുപോലെ ചേരൂര്‍ തൂക്കുപാലവും പരിസരപ്രദേശങ്ങളും ഹരിത വിസ്‌മയമൊരുക്കുന്നു.

ഈ നാടിന്റെ വിദ്യാഭ്യാസത്തിനായി കുടിപ്പള്ളിക്കൂടങ്ങളും ഓത്തുപുരകളും വളരെകാലം മുതല്‍ ഇവിടെ നിലനില്‍ക്കുന്നു. ഖാന്‍ ബഹദൂര്‍ മുഹമ്മദ്‌ ഷംനാടും ശ്രീ ഈശ്വരാനന്ദ ഭാരതിയുമൊക്കെ ആധുനിക വിദ്യാഭ്യാസത്തിനുവേണ്ടി ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചു.
1948ലാണ്‌ ഇന്നത്തെ ചെര്‍ക്കള ഗവ: സെന്‍ട്രല്‍ സ്‌കൂള്‍ സ്ഥാപിതമായത്‌. അതിന്‌ മുമ്പ്‌ 1920ല്‍ സ്ഥാപിതമായ എടനീര്‍ ഗവ: ഹൈസ്‌കൂള്‍ ആയിരുന്നു ഈ പ്രദേശത്തിനടുത്തുള്ള സ്‌കൂള്‍. 1981ല്‍ ഈശോ മാര്‍ത്തിമോത്തിയസ്‌ മെത്രോപ്പൊലിത്ത സ്ഥാപിച്ച മാര്‍ത്തോമ ബധിര-മൂക വിദ്യാലയം ഈ വിഭാഗത്തില്‍പെടുന്ന സംസ്ഥാനത്തെ അപൂര്‍വ്വം സ്‌കൂളുകളിലൊന്നാണ്‌.
അതുപോലെതന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത്‌ ജില്ലയിലെതന്നെ പ്രമുഖ സ്ഥാപനമായ വിവേകാനന്ദ കോ-ഓപറേറ്റീവ്‌ കോളേജ്‌, കൊര്‍ദോവ കോളേജ്‌, സൈനബ്‌ മെമ്മോറിയല്‍ ബി.എഡ്‌. കോളേജ്‌ തുടങ്ങിയവ ഇവിടെയാണ്‌.
ചെങ്കള സര്‍വീസ്‌ സഹകരണ ബാങ്ക്‌, സി.എച്ച്‌. മുഹമ്മദ്‌ കോയ കമ്മ്യൂണിറ്റി ഹാള്‍, ഇ.കെ. നായനാര്‍ ആസ്‌പത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെര്‍ക്കളയ്‌ക്ക്‌ മിഴിവേകുന്നു. 
ചെര്‍ക്കള, ബേവിഞ്ച, ചേരൂര്‍, ചെങ്കള, എടനീര്‍, പുണ്ടൂര്‍, ആലക്കോട്‌, നാരമ്പാടി, പാണളം തുടൗങ്ങിയ ജുമാമസ്‌ജിദുകളും പാടി വെള്ളൂര്‍ ശ്രീ മഹാവിഷ്‌ണുക്ഷേത്രം, ബേവിഞ്ച സുബ്രഹ്‌മണ്യ ക്ഷേത്രം, നാരമ്പാടി ചര്‍ച്ച്‌ തുടങ്ങിയവ ഈ പ്രദേശത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്‌.
(published in utharadesham with jabir kunnil)
Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner