Sunday, October 21, 2012

സാംസ്‌കാരിക പെരുമയില്‍ പ്രൗഢിയോടെ പെരുമ്പള

    3:30:00 AM   1 commentഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-7
കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ തെക്കായി ചെമനാട്‌ പഞ്ചായത്തിലാണ്‌ പെരുമ്പള. കലാ-സാംസ്‌കാരിക രംഗത്ത്‌ ഏറെ പേരും പെരുമയുള്ള പ്രദേശം. രാഷ്‌ട്രീയ രംഗത്തും ശ്രദ്ധേയമായ ഒട്ടേറെ ചരിത്രം പറയാനുള്ള പ്രദേശം. ചന്ദ്രഗിരിപ്പുഴയും വര്‍ഷ കാലത്ത്‌ നിറഞ്ഞൊഴുകുന്ന തോടുകളും പച്ചപുതപ്പണിഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങളും കടവുകളും പുഴയോരത്തെ കണ്ടല്‍കാടുകളും പെരുമ്പളയ്‌ക്ക്‌ പ്രത്യേക സൗന്ദര്യം നല്‍കുന്നതിനൊപ്പം ഗ്രാമീണതയുടെ അര്‍ത്ഥപൂര്‍ണതയും നല്‍കുന്നു.
നിരവധി കലാ-സാംസ്‌കാരിക സംഘടനകളും വായനശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്രയേറെ സാംസ്‌കാരിക സംഘടനകളും വായനശാലകളും പ്രവര്‍ത്തിക്കുന്ന ഗ്രാമം കാസര്‍കോട്‌ മറ്റൊരിടത്തും കാണാനാകില്ല.
നാടകരംഗത്ത്‌ രചനയിലും അഭിനയത്തിലുമുള്ള പെരുമ്പളയുടെ പെരുമയ്‌ക്ക്‌ അരനൂറ്റാണ്ടിലേറെ പഴക്കമ
ുണ്ട്‌. ഈ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ പെരുമ്പള കലാസമിതി എന്ന സംഘടന ഏറെ പ്രശസ്‌തമാണ്‌. ഇന്നീ സംഘടനയ്‌ക്ക്‌ പഴയ പ്രതാപമില്ലെങ്കിലും ഇതിന്റെ ജീവ നാഡിയായിരുന്ന ശ്രീ നമ്പിയെന്ന പേര്‌ നാടക മേഖലയിലുള്ളവര്‍ക്ക്‌ സുപരിചിതമാണ്‌. എഴുതിയത്തെളിയുന്ന യുവകവികളും കവയിത്രികളും എഴുത്തുകാരും ഈ നാടിനെ സംസ്‌കാര സമ്പന്നമാക്കുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കംമുതലെ വേരോട്ടമുണ്ടായ പ്രദേശമാണ്‌ പെരുമ്പള. കമ്മ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ ജില്ലയില്‍ വേരോട്ടമുണ്ടാക്കാന്‍ ഈ ഗ്രാമത്തിന്റെ സംഭാവന നിസ്‌തുലമാണ്‌. പ്രമുഖ നേതാക്കളൊക്കെ ഒളിവില്‍ കഴിഞ്ഞ പ്രദേശമെന്ന നിലയിലും പെരുമ്പള പ്രശസ്‌തമാണ്‌. പ്രശസ്‌ത സ്വാതന്ത്ര്യ സമര സേനാനി കെ. മാധവേട്ടന്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തുടങ്ങിയവര്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നവരില്‍ പ്രമുഖരാണ്‌. ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ ഏറ്റവും നവീനമായ ആശയങ്ങളെ ഉള്‍ക്കൊള്ളാനും അവയില്‍ സ്വയം ലയിക്കാനും അതിന്റെ പ്രചാരണത്തിനും ഏത്‌ പ്രതിസന്ധികളെയും തൃണവല്‍ക്കരിക്കാനും ഹൃദയ ലാഘവത്തോടെ നേരിടാനും ഈ ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ കൃഷിവലന്മാര്‍ പ്രകടിപ്പിച്ച സഹിഷ്‌ണുതയും ധീരതയും സംയമനവും വിശാല വീക്ഷണവും സഹകരണവും പെരുമ്പളയെന്ന കൊച്ചു ഗ്രാമത്തിന്റെ പ്രത്യേകതയാണെന്ന്‌ ഇ.കെ. നായനാര്‍ `ഒളിവിലെ ഓര്‍മ്മകളി'ല്‍ പറയുന്നുണ്ട്‌. ഉയര്‍ന്ന ചിന്തകളും ലളിതമായ ജീവിതവും ഈ പ്രദേശത്തുകാരുടെ പ്രധാന ശീലമായി പറയപ്പെടുന്നു. വിവിധ ജാതി-മതത്തില്‍പെട്ടവര്‍ തമ്മിലുള്ള സൗഹൃദവും ഈ നാടിന്റെ നല്ല പ്രത്യേകതയാണ്‌.
വര്‍ഗീയതയുടെ പേരിലുള്ള യാതൊരു പേക്കൂത്തുകള്‍ക്കും ഹൃദയത്തില്‍ ഇടം നല്‍കാതെ, തികച്ചും മനുഷ്യത്വപരമായ ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ മറ്റുള്ളവരെ സ്‌നേഹിച്ച്‌ അവരുടെ വിശപ്പും ദാഹവുമൊക്കെ തീര്‍ത്ത്‌ പറ്റുന്ന ജോലിയും കിടപ്പാടവുമൊക്കെ തരപ്പെടുത്തിക്കൊടുത്ത നിരവധി മുസ്ലിം തറവാടുകളുടെ കഥയും പെരുമ്പളക്കാര്‍ക്ക്‌ പറയാനുണ്ട്‌. ഇത്തരത്തില്‍ സൗഹൃദം തുടരുന്ന ഒട്ടേറെ ഹിന്ദു-മുസ്ലിം തറവാടുകള്‍ പെരുമ്പളയുടെ മതേതരത്വത്തിന്‌ നിറം നല്‍കുന്നു.
കൃഷിയാണ്‌ പണ്ടുമുതല്‍ക്കെ പെരുമ്പളക്കാരുടെ പ്രധാന വരുമാനമാര്‍ഗം. ഇന്ന്‌ സര്‍ക്കാര്‍ സര്‍വീസുകളിലുള്ളവരും ഗള്‍ഫ്‌ മേഖലയെ ആശ്രയിക്കുന്നവരും ഏറെയാണ്‌.
വിവിധ തറവാടുകളില്‍ നടക്കുന്ന തെയ്യംകെട്ട്‌ മഹോത്സവങ്ങളാണ്‌ ഈ നാട്ടിലെ പ്രധാന ആഘോഷവേളകള്‍. പട്ടയില്‍ തറവാട്‌ വയനാട്ടുകുലവന്‍ മഹോത്സവവും മഞ്ചംകൊട്ടുക്കാല്‍ തെയ്യംകെട്ട്‌ മഹോത്സവവും ഏറെ പ്രശസ്‌തമാണ്‌. ഇവിടത്തെ തെയ്യംകെട്ട്‌ ഉത്സവങ്ങള്‍ക്ക്‌ നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന്‌ പറയപ്പെടുന്നു.
പെരുമ്പള ശ്രീ മഹാലക്ഷ്‌മീപുരം വിഷ്‌ണു ക്ഷേത്രം, തലക്ലായി ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്രം, ബേനൂര്‍ വേണുഗോപാല ക്ഷേത്രം, കോളിയടുക്കം ശിവക്ഷേത്രം എന്നിവയാണ്‌ പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍. ബേനൂര്‍ രിഫാഇയ്യ ജുമാമസ്‌ജിദ്‌, പെരുമ്പള ജുമാമസ്‌ജിദ്‌ എന്നിവയാണ്‌ മുസ്ലിം ആരാധനാലയങ്ങള്‍.
പെരുമ്പള ഗവ: യു.പി. സ്‌കൂള്‍, പരവനടുക്കം ഗവ: ഹൈസ്‌കൂള്‍ എന്നിവ ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌.

(published in utharadesham with jabir kunnil)


Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
1 comment:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner