Saturday, September 15, 2012

കരിന്തീന കാഴ്ചകള്‍

    11:59:00 PM   6 comments

         ഗള്‍ഫ് എന്ന മലയാളിയുടെ സ്വപ്ന ഭൂമിയില്‍ ഇത്തരം ഒരു പ്രദേശമോ?! എന്ന് ഇവിടെയെത്തുന്ന ആരും അത്ഭുതപ്പെടതിരിക്കില്ല, കാരണം അത്രയും ദയനീയമാണ് ഇവിടെത്തെ കാഴ്ചകള്‍; മനോഹരമായി പരിപാലിക്കപ്പെടുന്ന റോഡുകളോ    , പാതയോരങ്ങളോ     ഇവിടെയില്ല, പകരം തെരുവ് വിളക്കുകളില്ലാത്ത, മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന തെരുവുകള്‍, പൊളിഞ്ഞു വീഴാറായതും അഴകിയതുമായ കെട്ടിടങ്ങള്‍; ഏതോ ആഫ്രിക്കന്‍ തെരുവില്‍ എത്തിയതു പോലെ തോന്നിക്കുന്ന ഇടങ്ങള്‍.      

     ഇത് കരിന്തിനാ- ജിദ്ദയുടെ തെക്ക് മാറി ചെങ്കടലിന്റെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന; ആഫ്രിക്കയില്‍ നിന്ന്  തലമുറകള്‍ക്ക്  മുന്‍പ് കുടിയേറിയാവരും ഇപ്പോഴും കുടിയേറികൊണ്ടിരിക്കുന്നവരും താമസിക്കുന്ന തെരുവ്.    
കരിന്തീനയെ കുറിച്ച് വിക്കിപീടിയയോട് ചോദിച്ചാല്‍ നല്‍കുന്ന വിവരം ഇങ്ങെനെയാണ് 
Karantina is considered to be a slum with illegal immigrants and criminal activity. Many African expatriates who illegally entered Saudi Arabia and lower-income Saudis live in Karantina. 
ജിദ്ദയിലെത്തന്നെ ഏറ്റവും പ്രശ്ന ബാധിത പ്രദേശമാണ് കരിന്തിനാ.    അത്ഭുതം എന്ന് പറയാവുന്നത്, ഈ തെരുവില്‍ നമ്മെളെവിടെയെങ്കിലും ഏതെങ്കിലും കടകളിലോ ബൂഫിയകളിലെക്കോ കയറിച്ചെല്ലുകായണങ്കില്‍ അവിടെയെക്കെ മലയാളി മുഖങ്ങളെ കാണാന്‍ കഴിയും, മലയാളിയെ നമിച്ചു പോകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌, ലോകെത്തെവിടെയും അവിടെത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള നമ്മുടെ നാട്ടുകാരുടെ ശേഷി അപാരമാണന്നു  പറയാതെ വയ്യ;   

ഇവിടെ ജീവിക്കുന്ന ഇവര്‍ക്കിത് അത്ര വലിയ പ്രശ്നമുള്ള പ്രദേശമൊന്നുമല്ല, വര്‍ഷങ്ങളായി ഇവിടെ ബാകാലകള്‍ എന്നറിയപ്പെടുന്ന കടകള്‍ നടത്തുന്നതും, ബൂഫിയ എന്നറിയപ്പെടുന്ന രസ്റ്റോറന്റുകള്‍ നടത്തുന്നതും ഭൂരിഭാഗവും മലപ്പുറത്തുകരും കാസറഗോഡ്കാരുമൊക്കെയാണ്.

             എന്റെ സൗദി വാസത്തിന്റെ ആദ്യ കുറച്ചു ദിവസങ്ങള്‍ ഇവിടെ താമസിക്കാനുള്ള "ഭാഗ്യം"മുണ്ടായി ഇവിടെത്തെ സാഹചര്യങ്ങളുമായി ഇടപെടാനും, മനസ്സിലാക്കാനുമുള്ള അവസരമായിരുന്നു അത്.
ഇവിടെത്തെ ഏറ്റവും വലിയ അട്രാക്ഷന്‍ പ്രശസ്തമായ വെള്ളിയാഴ്ച  ചന്തയാണ്, "മാമ സൂക്ക്" എന്ന് മറ്റുള്ളവര്‍ കളിയാക്കി വിളിക്കുന്ന ആഴ്ച്ചചന്ത; സെക്കന്റ്‌ ഹാന്‍ഡ്‌  സാധനങ്ങളുടെ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ആയി മാറും അന്നേ ദിവസം ഒരു കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന കരിന്തീന സ്ട്രീറ്റ് എന്നറിയപ്പെടുന്ന യസീദ് ഇബ്നു  നഹീം റോഡ്‌.
വ്യാഴാഴ്ച്ച  ഉച്ച തിരിയുമ്പോള്‍ തന്നെ ഈ റോഡിന്‍റെ വശങ്ങളില്‍ നാളെത്തെയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും, കഴിഞ്ഞ ഒരാഴ്ച്ച ശേകരിച്ച  വസ്തുക്കള്‍ വില്‍പ്പനക്ക് വേണ്ടി റോഡരികില്‍ നിരത്തി വെയ്ക്കും.      
200  ടണ്ണിലധികം പഴയ തുണിത്തരങ്ങള്‍ മാത്രം അന്നേ ദിവസം ഇവിടെയെത്തുന്നു, പച്ചക്കറികള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, വീട്ടു ഉപകരണങ്ങള്‍ അങ്ങെനെ എന്തും ഇവിടെ നിന്ന് വളെരെ തുച്ചമായ വിലക്ക് വാങ്ങാം, 2000ലധികം നിയമ വിരുദ്ധ കച്ചവടക്കാര്‍ അണിനിരക്കുന്നുവെത്രേ അന്നേ ദിവസം ഈ തെരുവില്‍.            

എനിക്ക് ഈ ചന്തയുടെ ഫോട്ടോ പിടിക്കാന്‍ പേടിയായത് കൊണ്ട് ഗൂഗിളിനോട് ചോദിച്ചപ്പോള്‍ തന്ന ചിത്രം


                    ഇവിടെത്തെ വാസത്തിനിടയില്‍ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം,    ഇവിടെ പൂച്ചയും എലിയും വളെരെ സുഹ്ര്‍ത്തുക്കള്‍ ആണന്നു തോന്നുന്നു, എന്തായാലും ടോം ആന്‍റ് ജെറി കളി ഇവിടെയില്ല, അതല്ലങ്കില്‍ പൂച്ചയ്ക്ക് എലിയെ പേടിയായിരിക്കാം
 ഇതിനെ കുറിച്ചു ഒരു സുഹ്ര്‍ത്തിനോടു ചോദിച്ചപ്പോള്‍ പറഞ്ഞത്, "ഇവിടെത്തെ പൂച്ചകള്‍ക്ക് നോണ്‍-വെജ് ഇഷ്ടം പോലെ കിട്ടുന്നുണ്ട് പിന്നെ എന്തിനാണു കഷ്ടപ്പെട്ട് എലിയെ പിടിക്കാന്‍ പോകുന്നത് എന്നാണ്"  ആ.. ആവാം..          

     കരിന്തീനയുടെ തെരുവുകളില്‍ പരമ്പരാഗത ആഫ്രിക്കന്‍ രീതിയില്‍ കോഴി ചുട്ടെടുക്കുന്നത് നമുക്ക് കാണാം- അടുപ്പിനു മുകളില്‍ നല്ല ഉരുണ്ട കല്ലുകള്‍ വെച്ച്, അതിനു മുകളില്‍ കോഴിയെ വെച്ചു വേവിക്കുന്ന കാണാന്‍ കൌതുകകരമായ കൂക്കിംഗ്; കഴിച്ചു നോക്കാത്തത് കാരണം ടേസ്റ്റ് എങ്ങെനെയാണന്നു പറയാന്‍ വയ്യ.   

                 ജിദ്ദയിലെ 'കാര്‍ വാഷി'ന്നു ഏറ്റവും ചെലവു കുറഞ്ഞ ഇടമായത് കൊണ്ട് ഒരു പാട് നല്ല കാറുകള്‍ നിരന്നു കിടക്കുന്നുണ്ട് ഈ തെരുവില്‍, കഴുകിയ അഴുക്കു വെള്ളം റോഡില്‍ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നു; അതിവേഗം കാറുകള്‍ കഴുകുന്ന ആജാനുബാഹുക്കളായ ഒരുപാട് മനുഷ്യര്‍ കൈ കൊട്ടിയും, കാറിനു മുന്‍പില്‍ നിന്നും, ഉറെക്കെ ശബ്ദമുണ്ടാക്കിയും തങ്ങളുടെ കസ്റ്റമര്സിനെ പിടിക്കുന്ന തിരക്കാണ് എങ്ങും...


ഈ തെരുവിനും ഇവിടെത്തെ മനുഷ്യര്‍ക്കും ഇനിയും ഒരുപാടു വ്യത്യസ്തതകള്‍  ഉണ്ടാവാം, നമ്മളറിയാത്ത ഒരുപാടു ചരിത്രവും, വര്‍ത്തമാനവും- എവിടെയും രേഖപ്പെടുത്തി വെക്കപ്പെടത്തവ;
ഇവിടെ ജീവിക്കാന്‍ തന്നെ രേഖകളില്ലത്തവര്‍ക്ക് പിന്നെ എന്തു രേഖപ്പെടുത്തല്‍!!    





Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
6 comments:
Write comments
  1. എല്ലാ നഗരപ്രാന്തത്തിലും ഇതുപോലെ ഒരു തെരിവുകാണും. ജീവിതം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു തെരിവു. സമൂഹം പക്ഷെ അവരെ ക്രിമിനല്‍ എന്ന് വിളിക്കും.

    ReplyDelete
  2. നന്നായി എഴുതി. എനിക്കിഷ്ടമായി. ഒരു അന്യോഷണകുതുകിയുടെ മനസ്സോടെയുള്ള എഴുത്ത്. ആശംസകള്‍

    ReplyDelete
  3. വലിയ വലിയ സ്ഥലങ്ങളിലേക്ക് പോകാതെ ഓരോ ചെറിയ സ്ഥലങ്ങളെ പറ്റിയുളള വിവരണം നന്നായി..

    ReplyDelete
  4. SREEJITH NP,നിസാരന്‍,സുനി... thanks

    ReplyDelete
  5. നല്ല വിവരണം,
    ഞാനും ജിദ്ദയില ഇങ്ങനെ ഒരു സ്ഥലം ഇപ്പോഴ കേൾക്കുന്നത്......
    ഇവിടെ അങ്ങനെ ഒരു പാട് ഗെല്ലികൾ ഉണ്ട് , ചില സ്ഥലങ്ങളിലേക് പോകുന്നത് തന്നെ പേടിയ

    താങ്കൾ നന്നായി എഴുതി തുടരുക

    ReplyDelete
    Replies
    1. ഷാജു അത്താണിക്കല്‍ thanks

      Delete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner