Sunday, August 12, 2012

കഅബയെ തൊട്ട് ഒരു ദിവസം ..........

    5:40:00 AM   12 comments





  സ്വപ്ന യാത്രയ്ക്കുള്ള ദിവസം വന്നെത്തിയിരിക്കുന്നു;  കഅബാലയത്തിലേക്ക്  വെറും 10 റിയാലിന്റെ ദൂരത്ത് എത്തിയിട്ട് മാസം ഒന്നായെങ്കിലും സാങ്കേതിക കാരണങ്ങള്‍  ആ സ്വപ്ന തീരത്തണിയുന്നതിന്നു   തടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്നു. ജിദ്ദയിലെ ബാബ് മക്കയില്‍ നിന്ന്‍ (മക്കയുടെ വാതില്‍ ) ടാക്സിയില്‍ ഒരു മണിക്കൂര്‍ യാത്ര..  വിശുദ്ധ ഭൂമിയിലേക്കുള്ള ഈ യാത്ര ദൈവം ഈ ദിവസം തന്നെയാകണമെന്ന് നിശ്ച്ച്ചയിച്ചിരിക്കണം,   വിശുദ്ധ രംസാന്റെ ആദ്യ ദിവസം വെള്ളിയാഴ്ച്ച;  
മക്ക ജിദ്ദയില്‍ കണ്ട കാഴ്ചകളില്‍  നിന്ന്‍ ഭൂമിശാസ്ത്ര പരമായിത്തന്നെ വ്യത്യാസപ്പെട്ട് കിടക്കുന്നു, ചുറ്റും മല നിരകള്‍ കാവല്‍ നില്‍ക്കുന്ന നഗരം; ഭൂമിയിലെ മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള നഗരം.ആദം മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചക പരമ്പരകള്‍, അതിനു   മുന്‍പും ശേഷവുമുള്ള  ഒരുപാട് തലമുറകള്‍, ഈ മണ്ണിലൂടെ കടന്നു പോയിരിക്കുന്നു.  
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചവര്‍, തങ്ങളുടെ ദേശ, ഭാഷ, വര്‍ണ്ണ വൈവിധ്യങ്ങല്‍ക്കതീതമായി ഈ നഗരത്തില്‍ ഒരിക്കെലെങ്കിലും വന്നു പോയിരിക്കുന്നു, വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറവും വലിയ വാര്‍ഷിക മനുഷ്യ മഹാ സംഗമം നടക്കുന്ന നഗരം; ദിവസത്തിന്റെ ഒരു മിനിട്ടിലും ഉറങ്ങാത്ത നഗരം.      
ഈ നഗരത്തെ കുറിച്ചും ഇതിന്റെ ആകര്‍ഷണ കേന്ദ്രമായ കഅബയെ  കുറിച്ചും ലോകത്ത് ലക്ഷക്കണക്കിനു ലേഖനങ്ങളും, കഥകളും, കവിതകളും എഴുതപ്പെട്ടിരിക്കുന്നു.    കഅബ; 12 മീറ്റര്‍ നീളവും, 10 മീറ്റര്‍  വീതിയും, 15 മീറ്റര്‍ ഉയരവുമുള്ള ചതുരാകൃതിയിലുള്ള ഒരു കെട്ടിടം. ഭൂമിയില്‍ ആദ്യമായി ഏകാനായ ദൈവത്തെ  ആരാധിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ആരാധനാലയം. 




മനുഷ്യനോളം പഴക്കമുള്ള ഈ ആരാധനാലയത്തിന്റെ ചരിത്രം മോസസ് (അ)ന്റെയും ജീസസ് (അ)ന്റെയും മുഹമ്മദ്‌ (സ) യുടെയും പൂര്‍വ്വ പിതാവായ അബ്രഹാം പ്രവാചകന്റെ കാലംതോട്ടുള്ള ചരിത്രം മാത്രമാണ്   ഖുര്‍ആനില്‍  പരാമര്‍ശിക്കുന്നത്.  അബ്രഹാമും മകന്‍ ഇഷ്മഹീലും ചേര്‍ന്ന്‍  കഅബ പുതുക്കി പണിതു. 
കഅബയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം അള്ളാഹു അബ്രഹാമിനോട് കല്‍പ്പിച്ചു- 
"ജനങ്ങളില്‍ ഹജ്ജിന്ന്‍ വിളംബരം ചെയ്യുക, കാല്‍ നടയായി വരാന്‍ സാധിക്കുന്നവര്‍ അങ്ങെനെ വരട്ടെ; വിദൂര സ്ഥലങ്ങളില്‍ നിന്ന്‍ യാത്ര ചെയ്തു ക്ഷീണിച്ചു  ഒട്ടകപ്പുറത്ത് വരാന്‍ കഴിയുന്നവര്‍ അങ്ങെനെ വരട്ടെ" 
അബ്രഹാം പറഞ്ഞു " ഞാന്‍ ഈ താഴ്വരയില്‍ നിന്ന് വിളിച്ചാല്‍ എന്റെ ശബ്ദം ആളുകള്‍ കേള്‍ക്കുമോ?" അള്ളാഹു പറഞ്ഞു "വിളിക്കുക എന്നത് മാത്രമാണ് നിന്റെ ബാധ്യത, ശബ്ദം കേള്‍പ്പിക്കുക എന്നത് എന്റെ  ബാധ്യതയാകുന്നു." അങ്ങെനെ ഇബ്രാഹീം (അ) കഅബയുടെ വാതിലിന്റെ അരികില്‍ വെച്ചിരുന്ന 'മഖാമുഇബ്രഹീം' എന്ന് പിന്നീടു അറിയപ്പെട്ട കല്ലിന്നു മുകളില്‍ കയറി നിന്നുകൊണ്ട് ലോകത്തോട്‌ ഹജ്ജിനു ആഹുവാനം ചെയ്തു. ബി.സി 2130ല്‍;  
നാലായിരം വര്‍ഷങ്ങള്‍ക്കു മുന്പ്പുള്ള ആ ശബ്ദം അള്ളാഹു ജനങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ എത്തിക്കുകയുണ്ടായി. അതിന്റെ പ്രതിധ്വനിയെന്നോണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ആ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ഹജ്ജിന്റെ സമയത്തും അല്ലാത്തപ്പോഴും ജനങ്ങള്‍ ഈ തിരു ഗേഹത്തിലെക്ക് അനസ്യൂതം പ്രവഹിച്ചു  കൊണ്ടിരിക്കുന്നു. 





 കഅബ ഇന്ന് നിലകൊള്ളുന്നത് മൂന്നര ലക്ഷം സ്ക്വയര്‍ മീറ്റര്‍ വിസ്ത്രതിയില്‍ എന്പ്പെത്തി എട്ടര ഏക്കരില്‍ വ്യാപിച്ചു കിടക്കുന്ന, ഒരേ സമയം നാല്‍പതു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന  മസ്ജിദുല്‍ ഹറം എന്ന ഭൂമിയിലെ ഏറവും വലിയ ആരാധനാ കേന്ദ്രത്തിനുള്ളിലാണ്.

ലോകത്തിലെ കോടിക്കണക്കിനു ഇസ്ലാം മത വിശ്വാസികള്‍ ഒരു ദിവസത്തെ അവരുടെ അഞ്ചു നേരെത്തെ നിര്‍ബന്ധമായ പ്രാര്‍ത്ഥന വേളകളില്‍  കഅബയുടെ ദിശയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട് ഏകനായ ദൈവത്തെ ആരാധിക്കുന്നു.    കഅബ  മന്ദിരത്തെയല്ല അതിന്റെ നാഥനെയാണ് ആരാധിക്കേണ്ടത് എന്നു അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു.
മസ്ജിദുല്‍ ഹറമില്‍ എവിടെയും ഭക്തിയുടെ ആനന്ദ നിര്‍വൃതിയില്‍ ലയിച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍, കഅബയുടെ ചുറ്റും ഒരിക്കലും മുറിയാതെ കറങ്ങിക്കൊണ്ടിരിക്കുന്ന (പ്രദിക്ഷണം) പതിനായിരങ്ങള്‍.   പതിനായിരങ്ങള്‍ തിങ്ങിക്കുടിയിട്ടും എങ്ങും നിശബ്ദത തളംക്കെട്ടി നില്‍ക്കുന്നു;  അതോടൊപ്പം തന്നെ തസ്ബീഹുകളുടെയും തഹ്ലീലുകളുടെയും നേര്‍ത്ത ഈണം  ഒരു സംഗീതം പോലെ അലയടിക്കുന്നുണ്ട്. വല്ലാത്തൊരു മാസ്മരികത ഈ ശബ്ദം നമുക്ക് സമ്മാനിക്കുന്നു.

 കഅബയ്ക്ക് ചുറ്റും,  മക്കാ നഗരത്തിലും അനവധി അത്ഭുതങ്ങളും, ചരിത്ര സ്മാരകങ്ങളും, ആധുനിക നിര്‍മ്മിതികളും നമ്മോടു കഥ പറയാനായ് കാത്തു നില്‍ക്കുന്നുണ്ട്; ഹജറുല്‍ അസ്വദ് എന്ന സ്വര്‍ഗത്തിലെ കല്ല്‌, സംസം എന്ന എത്ര കോരിയെടുത്താലും ഒരിക്കലും വറ്റാത്ത നിരുറവ, മഖാമുഇബ്രഹീം, ചരിത്രം ഒരു ചിത്രം പോലെ കണ്മുന്നില്‍ കാണുന്ന സഫ-മര്‍വ കുന്നുകള്‍, പ്രവാചക കാലത്തും അതിനു മുന്പും ശേഷവുമുള്ള മറ്റു അനേകം ചരിത്ര ശേഷിപ്പുകള്‍, എഴുതിയാലും പറഞ്ഞാലും തീരാത്ത സ്മാരകങ്ങള്‍. ഇതിനെല്ലാം പുറമേ ഹജ്ജിന്റെയും
ഉംറയുടെയും പരിപാവന കര്‍മ്മങ്ങള്‍. 




എന്റെ ആദ്യത്തെ ഉംറയുടെ എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിച്ച്; വിവിധ ദേശങ്ങളിലെ  ജീവിതത്തിന്റെ  നാനാതുറകളിലുള്ളവരോട് തൊട്ടുരുമ്മി ചമ്രം പടിഞ്ഞിരുന്ന്- ചുട്ടു പഴുത്ത പകലിന്റെ  അറുതിയറീച്ചു  മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങളില്‍ നിന്ന്‍ ചിതറി വീഴുന്ന മഗരിബ് ബാങ്കിന്റെ ശബ്ദ വീചികള്‍ക്കായി കാത്തിരിക്കുകയാണ്, മുന്പില്‍ സംസവും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നെത്തിയ ഈന്തപ്പഴങ്ങളുമേക്കെ നിരന്നിരിക്കുന്നു. നോമ്പു തുറയ്ക്ക് ഇത്തരം ലളിത ഭക്ഷണങ്ങള്‍ക്ക്‌ മാത്രമേ ഹറമിനകത്തെക്ക് പ്രവേശനമുള്ളൂ. ജനലക്ഷങ്ങള്‍ പങ്കുകൊള്ളുന്ന  ഈ ഇഫ്താര്‍ കുറ്റമറ്റ രീതിയിലാക്കുന്നതിനുള്ള സംവിധാനമൊക്കെ ഹറം കാര്യാലയ വകുപ്പ് മുന്‍ക്കൂട്ടി ചെയ്തു വെച്ചിട്ടുണ്ട്.     


രാത്രിയില്‍ ഹറമിന്റെ രണ്ടാം നിരയില്‍  കഅബയെ മുന്നില്‍ കണ്ടുകൊണ്ട് ഭക്തി സാന്ദ്രമായ അന്തരീകഷത്തില്‍  തറാവീഹു നിസ്ക്കാരം.അതുകഴിഞ്ഞ് ആദ്യ ശ്രമത്തില്‍ കഴിയാതെ പോയ  കഅബയെയും ഹജറുല്‍ ആസ്വദിനെയും ഒന്നു തൊടുക എന്ന എന്റെ സ്വപ്നത്തിനായ് വീണ്ടും ഒരു ശ്രമം; തിരക്കിനിടയില്‍ വളെരെ കഷ്ടപ്പെട്ട് ഞാനത് സാധിച്ചെടുത്തു. 


വെറുതെ നോക്കിയിരിക്കുന്നത് പോലും പുണ്ണ്യ കര്‍മ്മമായ കഅബാലയത്തെ തല്ക്കാലത്തേക്ക് പിരിഞ്ഞ് തിരിച്ചു പോവുകയാണ് ജിദ്ദയിലേക്ക്.

തിരികെയുള്ള യാത്രയില്‍ മനസ്സ് 1400 വര്‍ഷം പിറകിലായിരുന്നു; പ്രവാചകരെ, അങ്ങയ്ക്ക് മുന്പും ശേഷവും ശാതാബ്ദങ്ങളില്‍  ഈ മണ്ണ് പതിനായിരങ്ങള്‍ ചവിട്ടി മെതിച്ചിട്ടുണ്ടെങ്കിലും  അങ്ങയുടെ കാല്പ്പാടുകളെ  ഞാനിവിടെ വ്യക്തമായി തിരിച്ചറിയുന്നു... എന്റെ പ്രിയ പ്രവാചകരെ;
ഇന്നത്തെയ്ക്ക് വിട, വീണ്ടും ഈ സ്വപ്ന തീരത്ത് എത്താതിരിക്കാന്‍ എനിക്ക് കഴിയില്ല...    






  

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
12 comments:
Write comments
  1. നല്ല അവതരണം ആശംസകള്‍

    ReplyDelete
  2. ഇനിയും അവിടേക്ക് എത്തിപെടാൻ ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  3. വീണ്ടും ആ പുണ്യ ഭൂമിയില്‍ എത്താന്‍ കഴിയട്ടെ.

    ReplyDelete
  4. മാശാഅല്ലഹ് .ആ പുണ്യഭൂമിയില്‍ ഒരുനാള്‍ എത്താന്‍ എല്ലാവരെയും അല്ലാഹു അനുഹ്രഹിക്കട്ടെ ..

    ReplyDelete
  5. ഇനിയും ആ വിശുദ്ധ ഭൂമി സന്ദര്‍ശിക്കാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ.. പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക.

    ReplyDelete
  6. moideen angadimugar
    കുമ്മാട്ടി
    ഷാജു അത്താണിക്കല്‍
    SREEJITH NP
    അനാമിക
    Mubi
    .... thanks to alll

    ReplyDelete
  7. വളരെ മികച്ച എഴുത്ത്‌.....,,,, അനുഭവമാക്കി തരുന്നു...

    ReplyDelete
  8. നല്ല വരികൾ ....എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...

    ReplyDelete
  9. Masha Allah... Iniyum Aa Punyabhoomi Sandarshikkan Padachavan Anugrahikkumarakatte....Ameeen
    Prarthanayil Eeyullavaneyum Ulpeduthuka...

    ReplyDelete
  10. Masha allah.. nice one (y)
    Nammalkellavarkum aa punya boomhiyil ethicheraaaan Allahu thoufeeq nalkatte......

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner