Monday, January 17, 2011

ചീന വലകള്‍ക്കിടയിലൂടെ ജൂത തെരുവിലേക്കൊരു സൈക്കിള്‍ സവാരി...

    12:11:00 AM   2 comments

റണാകുളം ബോട്ടു ജെട്ടിയില്‍ നിന്ന്‌ ഫോര്‍ട്ട്‌ കൊച്ചിയിലെക്ക്‌ ടിക്കറ്റെടുത്തു. ടിക്കറ്റുവില കണ്ട്‌ ഞെട്ടി സാധരണ ഞെട്ടാറുള്ള പൊലയല്ല!, ഒരാള്‍ക്ക്‌ എറണാകുളത്തു നിന്നു ഫോRട്ട്‌ കൊച്ചിയിലെക്ക്‌ രണ്ട്‌ രൂപ അന്‍പ്പതു പൈസ. ഈ വാട്ടRട്രാന്‍സ്പോര്‍ട്ട്‌ സര്‍വീസുകാര്‍ക്ക്‌ പുറത്തെ വിലക്കയറ്റമെന്നും അറിഞ്ഞിട്ടില്ലെയവോ?!. കൊച്ചിക്കായലില്‍ ബോട്ടിലൊന്ന്‌ കറങ്ങാനെത്തുന്നവര്‍ സ്വകാര്യ ബോട്ട്‌ സര്‍വീസുകാര്‍ക്ക്‌ 100 രൂപയിലധികം നല്‍കണം- കായലിലൂടെ കാഴ്ച്ചകള്‍ കണ്ട്‌ വെല്ലിങ്ങ്ട്ണ്‍ ഐലണ്റ്റ്‌ ചുറ്റി, ഷിപ്പ്യാര്‍ഡിലൂടെ, നിര്‍ദിഷ്ട വല്ലാര്‍പ്പാടം ടെര്‍മ്മിനല്‍ കണ്ട്‌ മുഴുവന്‍ കാഴ്ച്ചകളുമാസ്വദിച്ച്‌ ഫോര്‍ട്ട്‌ കൊച്ചിയിലെത്താം വെറും രണ്ട്‌ രൂപ അന്‍പ്പതു പൈസക്ക്‌.കൊച്ചിയിലെത്തുന്ന ആയിരക്കണക്കിനു സന്ദര്‍ശകര്‍ ഈ സൌകര്യം അറിയതെ സ്വകാര്യ ബോട്ടുകാരുടെ കെണിയില്‍ പെടുന്നൂ. ആദ്യത്തെ കൊച്ചിയാത്രയില്‍ എനിക്കും പറ്റിയിട്ടുണ്ട്‌ ഈ അബദ്ധം. -അനുഭവം ഗുരു. !! കൊച്ചിയിലെത്തുന്ന എല്ലാവര്‍ക്കും ഈ ബോട്ട്‌ സര്‍വീസിനെക്കുരിച്ചറിയാത്തത്‌ ഭാഗ്യ്ം എന്ന്‌ തോന്നിപ്പോയി ടിക്കറ്റെടുത്ത്‌ ബോട്ടിനായി കാത്തിരിക്കുന്ന വലിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍. 2 രൂപയ്ക്ക്‌ 2 ടിക്കറ്റെടുത്ത്‌ ഞനും സുഹൃത്ത്‌ ജാസറും ബോട്ടില്‍ക്കയറി ഒരുപാട്‌ അധിനിവേശത്തിണ്റ്റെ കഥ പറയാനുള്ള 'വൈദേശികാധിപത്യം' ഇന്നും തുടരുന്ന ഫോര്‍ട്ട്‌ കൊച്ചിയിലേക്ക്‌..
ബോട്ടിറങ്ങിയപ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു സൈക്കിളിള്‍ ഈ പ്രദേശം മുഴുവനും കറങ്ങണമെന്ന്‌. ഇവിടെ കറങ്ങാന്‍ വാടകക്ക്‌ സൈക്കിളിള്‍ ലഭിക്കുമെന്ന്‌ മുന്‍പെ കേട്ടിരുന്നു. കുറച്ചു മുന്‍പ്പോട്ടു നടന്നപ്പോള്‍ തന്നെ ഒരു സൈക്കിള്‍ കട കണ്ടു, കേരളത്തിണ്റ്റെ തനതായ ശില്‍പ്ങ്ങളും സുവനീറുകളും വില്‍ക്കുന്ന ഒരു കടയോട്‌ ചേര്‍ന്ന്‌ തന്നെയാണ്‌ സൈക്കിള്‍ കടയും. കടയിലെ ബുക്കില്‍ പേരും അഡ്രസ്സും സമയവും എഴുതി സൈക്കിള്‍കൂട്ടത്തില്‍ നിന്ന്‌ നല്ല രണ്ടണ്ണം തെരഞ്ഞെടുത്ത്‌ ഞങ്ങള്‍ കറക്കം തുടങ്ങി. സമയം 12 മണി കഴിഞ്ഞിരിക്കുന്നു, നല്ല വെയിലാണ്‌; പക്ഷെ വെയിലിന്ന്‌ അത്ര കാഠിന്ന്യം അനുഭവപ്പെട്ടില്ല, ഒരു പക്ഷെ ഈ എക്സൈറ്റ്മണ്റ്റ്‌ മൂഡില്‍ തോന്നാത്തതായിരിക്കാം..
പോര്‍ച്ചുഗീസ്‌-ഡച്ച്‌-ബ്രിട്ടീഷ്‌ പടയോട്ടം അല്ലെങ്കില്‍ അധിനിവേശം പലതും അവശേശിപ്പിച്ച മണ്ണിലൂടെ സൈക്കിള്‍ ചവുട്ടുകയാണ്‌, അവശേശിപ്പുകള്‍ക്കിടയിലൂടെ.. സൈക്കിള്‍ത്തന്നെയാണ്‌ ഈ പ്രദേശങ്ങലിലൂടെ കറങ്ങാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍! റോഡിലൂടെ മാത്രമല്ല ഇടവഴികളിലൂടെയും ഫൂട്‌വെയിലൂടെ പോലും നമൂക്ക്‌ സൈക്കിളുമായി കറങ്ങാം. ഫോട്ടോ പിടിക്കലാണ്‌ പ്രധാന പരിപാടി, കുറച്ച്‌ ഫോട്ടോകളെടുത്തപ്പോള്‍ തന്നെ ക്യാമറ പണി തന്നൂ 'ബാറ്ററി ലോ', പിന്നെ പുതിയ ബാറ്ററി തേടി കറക്കം അവസാനം ഒരു സ്റ്റുഡിയോയില്‍ നിന്ന്‌ ബാറ്ററി ഒപ്പിച്ചു എല്ലാം സൈക്കിളില്‍തന്നെ. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള റോഡിലൂടെ. എവിടെത്തിരിഞ്ഞു നോക്കിയാലും സായിപ്പുമാരെ മാത്ര്‍ം കാണുന്ന തെരുവുകളിലൂടെ..,
സായിപ്പുമാര്‍ ഇട്ടേച്ചു പോയതും നമ്മളായ്യിട്ടു ഉണ്ടാക്കിയതുമെക്കെ കണാന്‍ ദിവസവും ആയിരക്കണക്കിനു വിദേശികളാണ്‌ ഇവിടെ എത്തുന്നത്‌. പോര്‍ച്ചുഗീസ്‌ ഭരണം ഡച്ച്കാര്‍ക്ക്‌ വഴിമാറി പിന്നീട്‌ ബ്രിട്ടീഷ്കാരുടെ താവളമായി ഇതിനിടെയില്‍ ഇവിടെ എത്തിയ ടിപ്പുസുല്‍ത്താന്‍ മൈസൂറ്‍ സാമ്രജ്യത്തിണ്റ്റെ താത്കാലിക തലസ്ഥാനമാക്കിയിരുന്നെത്ത്രെ ഈ കൊച്ചിയെ, ഇവിടെത്തെ ഓരോ തെരുവിനും, ഓരോ ഇടവഴിക്കും, ഓരോ കെട്ടിടത്തിനും നമ്മളോടൊരുപാട്‌ കഥ പറയാനുണ്ടന്ന്‌ അതിണ്റ്റെ നില്‍പ്പിണ്റ്റെ ഭാവം കണ്ടാലറിയാം.. ഒരു തട്ടുകടയില്‍ നിന്ന്‌ ലഞ്ച്ച്‌ കഴിച്ച്‌ സൈക്കിള്‍ റലി തുടരുകയാണ്‌- ഒരുപാട്‌ ചീനാ വലകള്‍ കണ്ടന്‍ങ്കിലും ഒരു ആള്‍ക്കൂട്ടം കണ്ടടുത്ത്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി, ഒരുപാടാളുകള്‍ ചേര്‍ന്ന്‌ വല വലിക്കുകയാണ്‌ ഫോര്‍ട്ട്‌ കൊച്ചിയുടെ ഹൈലൈറ്റായ ചീനാവലയിലൂടെ മീന്‍ പിടിക്കുന്നത്‌ കാണാന്‍ വിദേശികളും സ്വദേശികളും കൂടിനില്‍ക്കുകയാണ്‌. ഭീമാകാരങ്ങളായ തടിയില്‍ തീര്‍ത്ത 20 മീറ്ററിലധികം ചുറ്റളവ്‌ വരുന്ന ചീനവല കാണാന്‍ വേണ്ടി മാത്രം ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തുന്നവര്‍ ധാരാളം, മീന്‍ കരയ്ക്കെത്തുന്നതും വിറ്റു തീരുന്നതും വളെരെ പെട്ടെന്ന്‌, ആവിശ്യക്കാര്‍ക്ക്‌ മിനുറ്റുകള്‍ക്കുള്ളില്‍ പാചകം ചെയ്തും ലഭിക്കും.


കാല്‍ നടക്കര്‍ക്കയി മാത്രമുള്ള നടപ്പാതയിലൂടെ അന:ധികൃതമായി ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി ഫോര്‍ട്ട്കൊച്ചിയുടെ കടലോരത്തേക്ക്‌- കാറ്റ്‌ കൊണ്ടിരിക്കുന്ന ഇണക്കുരുവികള്‍ക്കിടയിലൂടെ, ക്യാമറ തൂക്കിപ്പിടിച്ച്‌ നടക്കുന്ന സായിപ്പുമാര്‍ക്കിടയിലൂടെ, കടലും കായലും ഒന്നിക്കുന്നിടം ആവേശത്തോടെ നോക്കിനില്‍ക്കുന്ന സഞ്ചാരികള്‍ക്കിടയിലൂടെ, ഇതെക്കെ ഞങ്ങെളെത്രകണ്ടതാണ്‌ എന്ന ഭാവത്തില്‍ നില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍ക്കിടയിലൂടെ ബീച്ചില്‍ സഞ്ചാരികള്‍ക്ക്‌ ചെന്നെത്താന്‍ കഴിയുന്നതിണ്റ്റെ അങ്ങെ തലക്കല്‍. നടവഴിയില്‍ സൈക്കിള്‍ബെല്ല്‌ കേള്‍ക്കുമ്പോള്‍ എല്ലാവരും തിരിഞ്ഞിനോക്കുന്നുണ്ട്‌ അതിനപ്പുറം ഈ ബെല്ലിണ്റ്റെ ക്രീം ക്രീം ശബ്ദ്ം നല്‍കുന്ന ഒരു നൊസ്റ്റള്‍ജിയയുണ്ട്‌, വര്‍ഷങ്ങളായി സൈക്കിള്‍നിന്നിറങ്ങിയിട്ട്‌ അതിണ്റ്റെ ഒരു ഒരു ഗൃഹാതുരത്വം!!, ഒരുപാടു തവണ ബെല്ലെടിച്ചു.


തിരിച്ചു യാത്ര മറ്റൊരു വഴിയിലൂടെയാണ്‌, യാദൃശ്ചികമായാണ്‌ 'ഡച്ച്‌ സെമിത്തെരി' എന്ന ബോര്‍ഡ്‌ കണ്ടത്‌, അവിടെ നിന്ന്‌ കുറെ ഫോട്ടോയെടുത്തു,ഒരുപാട്‌ ചരിത്ര സ്മാരകങ്ങള്‍ക്കരികില്‍ നിന്നും മനോഹരക്കാഴ്ച്ചകള്‍ക്കടുത്തെത്തുംമ്പോഴെക്കെ ക്യാമറ ക്ളിക്ക്‌ ചെയ്തുകൊണ്ടേയിരുന്നു, സാഹസികമായി സൈക്കിള്‍ ഒരു കൈയ്യില്‍ നിയന്ത്രിച്ചുകൊണ്ട്‌. ഇളനീര്‍ കുടാരങ്ങള്‍ക്കരികില്‍ നിന്ന്‌ ദാഹമകറ്റി. ഇനിയല്‍പം ദൂരമുണ്ട്‌, മട്ടാഞ്ചേരി രണ്ടു കിലോമീറ്റര്‍ അകെലെയാണ്‌. ഫോര്‍ട്ട്‌ കൊച്ചിയിലെ ബോട്ടു ജെട്ടിയെക്കെ പിന്നിട്ട്‌ സൈക്കിള്‍ ആഞ്ഞു ചവിട്ടുകയാണ്‌.


പിന്നിട്ട വഴികളില്‍ സതേര്‍ണ്‍ നേവല്‍ കമാണ്റ്റ്‌, ഇണ്റ്റൊ- പോര്‍ച്ചുഗീസ്‌ മൃുസിയം, സെണ്റ്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ച്‌ തുടങ്ങിയ സൂചനാ ഫലകങ്ങള്‍ കടന്നു പോയിരുന്നു. മട്ടാഞ്ചേരിക്കുള്ള വഴി നിറയെ പാണ്ടികശാലകളും ചരക്കുകളുടെ മൊത്ത വിതരണ കേന്ദ്ര്‍ങ്ങളുമണ്‌; സധനങ്ങള്‍ തലച്ചുമടായി ലോറിയില്‍ കയറ്റുന്നതും ഇറക്കുന്നതുമെക്കെ സായിപ്പുമാര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്‌, അവര്‍ക്കിത്‌ പുതിയ കാഴ്ച്ചയാവാം..ഈ തെരുവുകളെക്കെ സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി കേന്ദ്ര്‍ങ്ങളാണ്‌ വളെരെ പഴയ കാലം മുതല്‍ക്കുതന്നെ, ഇന്നും അതിണ്റ്റെ പ്രൌഢി ചോര്‍ന്നിട്ടില്ല.. മട്ടാഞ്ചേരി ജൃൂ-സ്ട്രീറ്റ്‌ വളെരെ മനോഹരമാണ്‌, ജുതന്‍മാരെക്കെ ഇസ്രായിലിലെക്ക്‌ കുടിയെറിയെങ്കിലും കാഴ്ച്ചകള്‍ ഒരുപാടുണ്ടിവിടെ, അടുത്തായിത്തന്നെ ജൈന ക്ഷേത്ര്‍ം, സുവനീര്‍ ഷോപ്പുകള്‍, ജിഞ്ചര്‍ റസ്റ്റോറണ്റ്റ്‌, മട്ടാഞ്ചേരി പലസ്‌, 'പൈതൃക കല' കളെ വില്‍ക്കുന്നിടങ്ങള്‍ അങ്ങെനെ അങ്ങെനെ പോകുന്നു കാഴ്ച്ചകള്‍...


പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതു കൊണ്ടാവാം മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട്‌ കൊച്ചിയിലേയും ചുവരുകളിലൊക്കെ 'ഏണി' വരച്ചു വെച്ചിരിക്കുന്നു, 'അരിവാള്‍ ചിറ്റിക' കണ്ടെതേ ഇല്ല. മറ്റു ചിഹ്നങ്ങളൂം ക്ണ്ടത്‌ കുറവാണ്‌. ജൂതത്തെരുവിലൂടെ നടക്കുംമ്പോള്‍ ഒരു പ്രതേക തരം ഭാഷ കടകള്‍ക്കകത്തു നിന്നും പുറത്തുനിന്നുമെക്കെ കേള്‍ക്കുന്നൂ- ഹീബ്രുവായിരിക്കാം- അറിയില്ല. സൈക്കിള്‍ മട്ടാഞ്ചേരിയിലെ പ്രശസ്ത്മായ ജൂത സിനഗോഗിന്ന്‌ മുന്‍പ്പില്‍ നിര്‍ത്തി, പഴയ ഒരു ക്ളോക്ക്‌ ടവറും വലിയ ചുറ്റുമതിലുമുള്ള പുരാതന കെട്ടിടം; കോമണ്‍-വെല്‍ത്ത്‌ രാജ്യങ്ങളിലെത്തന്നെ ഏറ്റവും പഴക്കം ചെന്ന സിനഗോഗണെത്രെ ഇത്‌.അതീവ സുരക്ഷാ മേഖല, സിനഗോഗിന്ന്‌ മുന്‍പ്പില്‍ നിന്നുാ കുറെ ഫോട്ടോകളെടുത്തു...


കാണാന്‍ ഒരുപാുടുണ്ടിവിടെ പക്ഷെ കാഴ്ച്ചകള്‍ മങ്ങുകയാണ്‌, സമയം വൈകിയിരിക്കുന്നു സൈക്കിള്‍ തിരിച്ചു ചവിട്ടുകയാണ്‌ ഫോര്‍ട്ട്കൊച്ചിയിലേക്ക്‌.. സൈക്കിള്‍ തിരിച്ചേല്‍പ്പ്പിച്ച്‌ ബോട്ടു ജെട്ടിയിലേക്ക്‌, ബോട്ടില്‍ക്കയറി കൊച്ചി നഗരത്തിലേക്ക്‌, സൂര്യന്‍ അറബിക്കടലിന്നപ്പുറത്തു പോയിമറഞ്ഞിരിക്കുന്നു.. അങ്ങു ദൂരെ പ്രകാശ ശോഭയില്‍ കുളിച്ചു നില്‍ക്കുന്ന കൊച്ചി നഗരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിക്കൊണ്ടിരുന്നു....



ഈ ബ്ലോഗ്‌ മാതൃഭൂമി യാത്രയില്‍ പ്രസിദ്ദീകരിച്ചു അതിന്റെ ലിംഗ്... 


http://www.mathrubhumi.com/yathra/travel_blog/article/153533/index.html

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

First
2 comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner